ബുര്‍ഖ കര്‍ശനമായി നിരോധിച്ച് നെതര്‍ലന്‍ഡ്സ് : യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഓരോന്നായി ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പള്‍ കണ്ണടച്ച് അയര്‍ലന്‍ഡ്

ഹേഗ് : മുഖാവരണം ഉള്‍പ്പെടുന്ന ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെതെര്‍ലാന്‍ഡ്‌സ്. ബുര്‍ഖ ധരിക്കുന്നത് നിയമവിരുദ്ധമായി മാറുന്ന നിയമം പ്രാബല്യത്തില്‍ വന്നതായും നെതെര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. നെതെര്‍ലാന്‍ഡ്‌സില്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ശിരോവസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നേരിടേണ്ടിവരും. നെതെര്‍ലാന്‍ഡ്‌സില്‍ 500 ഓളം സ്ത്രീകള്‍ നിലവില്‍ നിക്കാബ് ധരിച്ചെത്തുന്നുണ്ട്. അതുപോലെ മതന്യുനപക്ഷത്തില്‍ പെട്ടകുട്ടികള്‍ യൂണിഫോം കൂടാതെ ശിരോവസ്ത്രങ്ങളും ധരിച്ചെത്തുന്നുണ്ട്. കുട്ടികളില്‍ ഇത് അടിച്ചേല്പിക്കപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട യൂണിഫോമുകള്‍ക്ക് … Read more

പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ നിന്നും താഴെ വീണ് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി മരിച്ചു

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മഡഗാസ്‌കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലക്കു കീഴിലുള്ള റോബിന്‍സണ്‍ കോളേജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അലാനയാണ് മരിച്ചത്. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്‌ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമ പ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിനു മുകളില്‍വെച്ച് സെസ്ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. അപൂര്‍വയിനം ഞണ്ടുകളെകുറിച്ചു പഠിക്കാനാണ് വിദ്യാര്‍ത്ഥിനി … Read more

യു.കെ യിലെ കനത്ത ചൂടില്‍ പൗള്‍ട്ടറി ഫാമുകളില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍

ലിങ്കണ്‍ഷെയര്‍ : കഴിഞ്ഞ ആഴ്ചകളില്‍ യുകെയിലെ പല ഭാഗങ്ങളിലുണ്ടായ ചൂട് മനുഷ്യരെ മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായി. താപനില ഉയര്‍ന്നതോടെ ലിങ്കണ്‍യറിലെ ട്രെന്റ് ന്യൂട്ടണിലുള്ള മോയ് പാര്‍ക്ക് ഫാമില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍. താപനില 40 ഡിഗ്രിയോട് അടുത്തതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൂട് കൂടിയ ദിനങ്ങളില്‍ ബ്രിട്ടനില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. ചൂട് കൂടി റെയില്‍ പാളങ്ങള്‍ വികസിച്ചതോടെ റെയില്‍വേ ഗതാഗതവും തടസപ്പെട്ടിരുന്നു. കംബ്രിഡ്ജിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. ഇവിടെ … Read more

ചൂടിനെ പ്രതിരോധിക്കാന്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഐസ്‌ക്രീം വാന്‍

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാര്‍കായ് ഐസ് ക്രീം വാന്‍ എത്തി. ചൂടുകൊണ്ട് തളര്‍ന്ന ജീവനക്കാരെ തണുപ്പിക്കാന്‍ തേടിയെത്തിയതിയാതിരുന്നു ഐസ്‌ക്രീം വാന്‍. എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ വണ്ണില്‍ എത്തിയ വാനിനെ കുറിച്ച് ഒരു ട്വിറ്റര്‍ യൂസറാണ് വാര്‍ത്ത പുറത്തു വിട്ടത്. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില. യൂറോപ്പില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് തരംഗത്തിന്റെ വ്യാപ്തി താങ്ങാന്‍ കഴിയാതെ വിവിധ രാജ്യങ്ങളില്‍ നിരവധി സ്ഥാപങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ഫ്രാന്‍സില്‍ 40 ഡിഗ്രി കടന്നതോടെ പാര്‍ക്കുകളിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള … Read more

അമേരിക്ക -ചൈന വ്യാപാര യുദ്ധം ബൈബിള്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കും

മോസ്‌കൊ : അമേരിക്ക -യു.എസ് വ്യാപാരയുദ്ധം ബൈബിളിന്റെ ലഭ്യതയെ ബാധിക്കും. കടലാസ്സ് ഉള്‍പ്പെടെയുള്ള ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ബൈബിളിന്റെ ലഭ്യത കുറയ്ക്കാന്‍ കാരണം. ബൈബിളിന്റെ വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിക്കുന്നത് ചൈനയുടെ സമ്പത് വ്യവസ്ഥയെ മാത്രമല്ല ക്രിസ്ത്യന്‍ പ്രേഷിത ദൗത്യങ്ങളെയും, വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് റഷ്യന്‍ മെത്രോപ്പോലീത്തയും മുന്നറിയിപ്പ് നല്‍കുന്നു. ബൈബിള്‍ അച്ചടിക്കുന്ന കമ്പനികളും, പ്രസാധകരും ഇതേ … Read more

താപനിലയില്‍ ഉണ്ടായ വര്‍ദ്ധനവ് നോത്രെ ധാം കത്രീഡലിനെ ബാധിക്കുന്നു : ആശങ്ക രേഖപ്പെടുത്തി വിദഗ്ധര്‍

പാരീസ് : ഫ്രാന്‍സില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ എത്തിയതോടെ ഒരിക്കല്‍ തീപിടുത്തം ഉണ്ടായ നോത്രെ ധാം കത്രീഡലിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി വിദഗ്ധര്‍. കത്രീഡലിന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെ ചൂട് കൂടിയത് ഇതിന്റെ ചുമരുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാക്കിയേക്കാമെന്നാണ് ആശങ്ക. കെട്ടിടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഡസന്‍ കണക്കിന് സെന്‍സറുകള്‍ ഇത്തരത്തിലുള്ള സൂചനകള്‍ ഒന്നും നല്‍കിയില്ലെങ്കിലും ചൂട് കൂടുന്നത് ആശങ്ക ജനകമാണെന്നാണ് കത്രീഡലിന്റെ ചീഫ് ആര്‍ക്കിറ്റെക്റ്റ് ആയ ഫിലിപ് വില്ലെനീവ് പറയുന്നത്. കൂടുതല്‍ വരണ്ട കാലാവസ്ഥ കെട്ടിടത്തിന് വെല്ലുവിളിയിലിയാണെന്നും … Read more

അത്യുഷ്ണം പാരിസില്‍ രേഖപെരുത്തിയത് 42.6 ഡിഗ്രി: യൂറോപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടേതിന് സമാനമായ ചൂട്

പാരീസ് : ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന അത്യുഷ്ണത്തിനെ നേരിട്ട് യൂറോപ്പ് . വടക്ക് -പടിഞ്ഞാറന്‍ യൂറോപ്പിലാണ് ഉഷ്ണം താങ്ങാവുന്നതിലും അപ്പുറത്തെത്തിയത്. മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ ജീവിക്കുന്ന യൂറോപ്പുകാര്‍ക്ക് ഇവിടെ നിലനില്‍പ്പ് അസാധ്യമാകുന്ന തരത്തിലുള്ള താപനില മുന്‍പ് അനുഭവപെട്ടിട്ടില്ലെന്ന് പ്രായമായവര്‍ തന്നെ പറയുന്നു. വീശിയടിക്കുന്ന കാറ്റും ചൂടേറിയതോടെ ഈ ആഴ്ച പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് യൂറോപ്പിലെ വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ നല്കിയിരിക്കുന്നത്. ജര്‍മ്മനി, നെതര്‍ലാന്റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ് ഈ ആഴ്ചയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച നെതര്‍ലാന്ഡ്സിലെ ഐന്‍ഡ്‌ഹോവനില്‍ … Read more

പാരീസ് 42 ഡിഗ്രിയിലേക്ക് : ഉഷ്ണ തരംഗത്തിന്റെ രണ്ടാം വരവില്‍ വിയര്‍ത്തൊലിച്ച് യൂറോപ്പ്

പാരീസ് : ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. പാരിസില്‍ കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ 40.4 ഡിഗ്രിയെന്ന റെക്കോര്‍ഡിനെ തകര്‍ത്ത് ഇന്ന് 42 ഡിഗ്രിയിലേക്ക് എത്തിയേക്കുമെന്ന് ഫ്രഞ്ച് മെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തിയത്. അതി രൂക്ഷമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥത ഉള്ളവരും, പ്രായമായവരും ഈ ആഴ്ചത്തെ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. യു.കെ യിലും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ … Read more

പുതിയ ബ്രിട്ടീഷ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ സ്ഥാനമേറ്റു

ലണ്ടണ്‍ : ബോറിസ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറി പദവി ആദ്യമായി ഒരു ഇന്ത്യന്‍ വംശജയ്ക്ക്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പ്രീതി പട്ടേലാണ് ഈ പദവിയിലേക്കുയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തുപോകുന്നതിനെ അനുകൂലിച്ച് 2016 ജൂണില്‍ നടന്ന റഫറണ്ടത്തിന് മുന്നോടിയായി അതിനുവേണ്ടി ദീര്‍ഘകാലം പ്രചാരണം നടത്തിയ പ്രീതിയെ തെരേസ മെയ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള ‘ബാക്ക് ബോറിസ്’ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാന അംഗമായിരുന്നു അവര്‍. സ്വകാര്യ സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ … Read more

ചൂട് റെയില്‍വേ ട്രാക്കുകളെ വളയിക്കുന്നു : യു.കെ യില്‍ ഈ ആഴ്ച താപനില സര്‍വകാല റെക്കോര്‍ഡിലെത്തുമെന്ന് കാലാവസ്ഥ പ്രവചനം

ലണ്ടന്‍ : ഈ ആഴ്ചയില്‍ ചൂട് കൂടുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി യു.കെ. പ്രായമായവരും, ശാരീരിക അവശത അനുഭവിക്കുന്നവരും കഴിവതും ഈ ആഴ്ചയിലെ യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. താപനില 39 സെല്‍ഷ്യസ് വരെയെങ്കിലും ഉയരുന്നതോടെ നിലവിലെ റെക്കോര്‍ഡ് താപനിലയായ 36.7 സെല്‍ഷ്യസ് തകരുമെന്നാണ് കരുതുന്നത്. യു.കെ യില്‍ റെയില്‍ പാളങ്ങള്‍ ചൂടിനെ തുടര്‍ന്നു വികസിക്കുന്നതിനാല്‍ റെയില്‍വേ സര്‍വീസുകളെല്ലാം വേഗത കുറച്ചായിരിക്കും ഓടുക. മാത്രമല്ല ചില റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു. കടുത്ത താപനില ട്രെയിന്‍ യാത്രകളെ … Read more