Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

Europe

അഭയാര്‍ത്ഥി പ്രവാഹം നമ്മുടെ വീക്ഷണത്തില്‍ : സംവാദം മലയാളം ഒരുക്കുന്നു.

Updated on 27-09-2015 at 6:51 pm

  ഡബ്ലിന്‍:സമീപ കാലത്ത് യൂറോപ്പിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തി സിറിയന്‍...

Irish Employer are coming to India for nurses recruitment with recruiting package of euro 4000/-

Updated on 24-09-2015 at 12:06 am

Irish employers are coming to Ernakulam and Kottayam with grand recruitment package of Euro 4000.00 for recruiting Nurses to Ireland. Decision Letter holders will be given offer letter and flight ticket on the spot.The following expenses will also be met by the...

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റ്റെ 2015 ഓണപരിപാടി ശനിയാഴ്ച രാവിലെ പത്തു മുതല്‍ ….

Updated on 23-09-2015 at 2:20 am

അത്തപൂക്കളവും, ഊഞ്ഞാലുകളും, ഓണക്കളികളും, ഓണകോടികളും, പൂവിളികളുമായീ ആവണി മാസത്തില്‍ ഓണമെത്തുമ്പോള്‍...

കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

Updated on 14-09-2015 at 11:53 pm

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്...

അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പ്രവഹിക്കുന്നതെന്തുകൊണ്ട്?

Updated on 08-09-2015 at 4:26 pm

  ?????????????? ??????????????? ???????????????. ????????????????????????? ???????????????????? ???????????????? ????????? ?????? ???? ????????????????? ??????? ????? ????????????? ??????????????????????? ?????????????????????. ???????? ???????????????????...

ബെല്‍ഫാസ്റ്റില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു

Updated on 07-09-2015 at 4:23 pm

ഡൗണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ് സെന്റേര്‍സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍...

യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനത്തെ വിമര്‍ശിച്ച് യുകെ ആഭ്യന്തര സെക്രട്ടറി, ജോലിയുള്ളവര്‍ മാത്രം യുകെയില്‍ പ്രവേശിച്ചാല്‍ മതി

Updated on 30-08-2015 at 3:45 pm

ഡബ്ലിന്‍: ജോലിയുള്ള യൂറോപ്യന്‍ കുടിയേറ്റക്കാരെ മാത്രം യുകെയില്‍ പ്രവേശിപ്പിച്ചാല്‍...

തീവ്രവാദി ആക്രമം: യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന ശക്തമാക്കി

Updated on 30-08-2015 at 1:28 pm

ഡബ്ലിന്‍: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രെയിന്‍ യാത്രകളിലെ പരിശോധന...

ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.

Updated on 25-08-2015 at 1:47 pm

22 ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച തിരുനാള്‍ ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു....

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍

Updated on 22-08-2015 at 4:52 pm

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ...