ഭ്രൂണഹത്യ നിലപടില്‍ മാറ്റം വരുത്തി ജി 7: ട്രംപിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് വിലയിരുത്തല്‍

ഫ്രാന്‍സ് : ഫ്രാന്‍സില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ ജി 7 ഉച്ചകോടിയില്‍ ഭ്രൂണഹത്യയെ കുറിച്ചുള്ള അനുകൂല നിലപടില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. ഉച്ചകോടിയില്‍ നേതാക്കളുടെ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ നിന്ന് ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാടുകള്‍ പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ജി7 ഉപദേശക സമിതിയുടെ നിര്‍ദ്ദേശമാണ് രാഷ്ട്രത്തലവന്മാര്‍ തള്ളിയത്. ഭ്രൂണഹത്യ മൗലിക അവകാശമാണെന്നും, ലിബറല്‍ ഭ്രൂണഹത്യ നയങ്ങള്‍ പിന്തുടരുന്ന കാനഡ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ഉപദേശക സമിതി പ്രസ്താവന ഇറക്കിയിരുന്നു. ഭ്രൂണഹത്യയെ ഒരു വൈദ്യശാസ്ത്ര രീതിയായി കാണണമെന്നും, നിയമ … Read more

സാദാ സമയവും ഉറങ്ങുന്നവരെ ഇനി ഉറക്കം തൂങ്ങികളെന്ന് കളിയാക്കാന്‍ വരട്ടെ; പ്രൊഫഷണല്‍ സ്ലീപ്പര്‍മാര്‍ക്ക് ലക്ഷങ്ങള്‍ ആണ് വരുമാനം

ഫിന്‍ലാന്‍ഡ് : ദീര്‍ഘ നേരം ഉറങ്ങികിടക്കുന്നവരാണ് നിങ്ങളെങ്കില്‍ അറിയുക; ലക്ഷങ്ങള്‍ വരുമാനമാക്കാവുന്ന ഒരു തൊഴില്‍ രംഗം കൂടിയാണ് ഉറക്കം. പ്രൊഫഷണല്‍ സ്ലീപ്പര്‍മാരെ ആവശ്യമുള്ള വന്‍കിട കമ്പനികള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ഫിന്‍ലാന്റിലെ ഒരു ഹോട്ടല്‍ ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടിയതോടെയാണ് ‘പ്രൊഫഷണല്‍ സ്ലീപ്പര്‍’ എന്ന മേഖല ശ്രദ്ധിക്കപ്പെട്ടത്. ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് വന്‍കിട ഹോട്ടലുകളില്‍ ഉറക്കം എത്രത്തോളം സുഖകരമാണ് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കാനാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാരെ നിയോഗിച്ചത്. കരാര്‍ ഏറ്റെടുത്താല്‍ ഓരോ ദിവസവും ഓരോ മുറിയില്‍ … Read more

കരാര്‍ രഹിത ബ്രെക്‌സിറ്റ് ; ബോറിസിനെ പൂട്ടാനൊരുങ്ങി പ്രതിപക്ഷ എം.പി മാര്‍ നിയമ നിര്‍മ്മാണത്തിന്

ലണ്ടണ്‍ : ഉടമ്പടി ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ബോറിസ് കൈകൊണ്ട നടപടിയ്‌ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് ബോറിസ്. നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. … Read more

ജര്‍മനിയിലും ബീഫ് നിരോധനം നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ ലോബി; ഒറ്റകെട്ടായി നേരിട്ട് ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമാജം

ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഗസ്റ്റ് 31-ന് നടത്തിയ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ബീഫ് വിളമ്പുന്നതിനെതിരെ പ്രക്ഷോഭവുമായി ഉത്തരേന്ത്യക്കാര്‍ എത്തിയത് മേളയില്‍ ചില സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ‘ഹിന്ദു സംസ്‌കാര’ത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് ഇവര്‍ വാദിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് സ്റ്റാള്‍ ഉടന്‍ അടയ്ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടതോടെ ക്രമാസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കള്‍ച്ചറല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് 15-ഓളം … Read more

25 മിനുട്ടോളം ലിഫ്റ്റില്‍ കുടുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : ലിഫ്റ്റ് പണിമുടക്കിയതോടെ 25 ഓളം മിനുട്ട് ലിഫ്റ്റില്‍ കുടുങ്ങി മാര്‍പ്പാപ്പ. പ്രതിവാര പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ മട്ടുപ്പാവില്‍ എത്തുന്നതിനായി തയാറെടുത്തപ്പോഴാണ് വൈദ്യുതി തകരാര്‍ മൂലം ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് പാപ്പയെ ലിഫ്റ്റില്‍ നിന്നും പുറത്തെത്തിച്ചത്. പതിവിലും വൈകി എത്തിയതിന്റെ കാരണം പാപ്പ തന്നെയാണ് വിശദീകരിച്ചത്. പ്രതീക്ഷിച്ച സമയത്ത് എത്താന്‍ കഴിയാത്തതില്‍ വിശ്വാസികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനിടെ പാപ്പ വൈകി എത്തിയത് ആരോഗ്യപ്രശ്ങ്ങളാല്‍ ആണെന്ന് … Read more

ബ്രെക്‌സിറ്റ് നടപ്പാക്കന്‍ ഉറച്ച തീരുമാനമെടുത്ത ബോറിസ് ജോണ്‍സണും, ഒപ്പം കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും വന്‍ ജനപിന്തുണ

ലണ്ടണ്‍ : കരാര്‍ ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമത്രി ബോറിസ് ജോണ്‍സന്റെ തീരുമാനം ടോറികളെ ബഹുദൂരം മുന്നിലെത്തിച്ചതായി അഭിപ്രായ സര്‍വ്വേ. ബ്രെക്‌സിറ്റ് കുഴഞ്ഞുമറയുന്നത് തടയാന്‍ 5 ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാനുള്ള ബോറിസിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം പി മാരില്‍ ഒരു വിഭാഗം ബദല്‍ പാര്‍ലമെന്റ് കൂടുമെന്ന് ഭീഷണിയയും മുഴക്കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ബ്രെക്‌സിറ്റില്‍ ഒരു ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയ പുതിയ പ്രധാന്മന്ത്രിയ്ക്ക് ജന പിന്തുണ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍വ്വേ … Read more

വേട്ടയാടുന്ന ബ്രെക്‌സിറ്റിനെ പിടിച്ചുകെട്ടാന്‍ രണ്ടും കല്പിച്ച് ബോറിസ് ജോണ്‍സണ്‍; ബ്രെക്‌സിറ്റ് ക്ലൈമാക്‌സിലേക്ക്

ലണ്ടണ്‍ : യു കെ യെ പിന്തുടരുന്ന ബ്രെക്‌സിറ്റ് എന്ന ദുശ്ശകുനത്തെ വരുതിയിലാക്കാന്‍ കച്ചകെട്ടി ബോറിസ്. 5 ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാന്‍ ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും അനുമതിയും വാങ്ങിയെടുത്തു. പ്രധാനമന്ത്രി പദത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച കരാര്‍ ഇല്ലാത്ത ബ്രെക്‌സിറ്റ് നടപ്പാകുകയാണ് ലക്ഷ്യം. സെപ്റ്റംബര്‍ 10-മുതല്‍ ഒക്ടോബര്‍ 14-വരെ പാര്‍ലമെന്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുക എന്ന നീക്കമാണ് നടത്തിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് തടയാന്‍ എംപിമാര്‍ക്ക് വേണ്ടത്ര സമയം ലഭ്യമല്ലാതാക്കുകയാണ് ബോറിസ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. … Read more

കരാര്‍ രഹിത ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് അടച്ചിട്ടാല്‍ ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് എംപിമാര്‍

ലണ്ടണ്‍ : ബ്രെക്സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കുമെന്ന് ബ്രിട്ടിഷ് എംപിമാര്‍. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അടച്ചിടാന്‍ നിയമോപദേശം തേടിയത് വിവാദമായതോടെ എം.പി മാര്‍ ഒത്തുചേര്‍ന്നാണ് ബദല്‍ പാര്‍ലമെന്റ് രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. വെസ്റ്റ്മിന്‍സ്റ്ററിലെ ചര്‍ച്ച് ഹൌസില്‍ നടന്ന ഒരു പ്രതീകാത്മക വിവിധകക്ഷി യോഗത്തില്‍ മുന്‍ കണ്‍സര്‍വേറ്റീവ് എംപി അന്ന സൂബ്രി, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍, ഗ്രീന്‍ പാര്‍ട്ടിയിലെ കരോലിന്‍ ലൂക്കാസ് എന്നിവരും ടോറി എംപി … Read more

‘കാഞ്ഞിരപ്പള്ളിയുടെ ഗന്ധം ഇപ്പോഴുമുണ്ട്’ അമല്‍ ജ്യോതിയില്‍ നിന്നും നോര്‍ത്ത് ബ്രിസ്റ്റോള്‍ മേയര്‍ പദവിയിലേക്ക് എത്തിയപ്പോള്‍ ടോം ആദിത്യയ്ക്ക് പറയാനുള്ളത് ഇതാണ്…

കോട്ടയം : ബ്രിട്ടനില്‍ മേയര്‍ പദവിയിലെത്തിയപ്പോഴും ജന്മനാടായ കാഞ്ഞിരപ്പള്ളിയുടെ ഓര്‍മ്മകള്‍ തന്നോടൊപ്പമുണ്ടെന്ന് മേയര്‍ ടോം ആദിത്യ. ഒരു കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനി എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് കോളേജിന്റെ പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് ആയി ജോലി നോക്കിയിരുന്ന ടോം ആദിത്യ യാദൃശ്ചികമായിട്ടായിരുന്നു തന്റെ ലണ്ടണ്‍ യാത്രയും രാഷ്ട്രീയ പ്രവേശനവും പിന്നീട് നോര്‍ത്ത് ബ്രിസ്റ്റോള്‍ മേയര്‍ പദവിയിലേക്ക് എത്തിയതും 2001 ഇല്‍ ആയിരുന്നു ഇദ്ദേഹം അമല്‍ ജ്യോതിയില്‍ മാനേജ്മന്റ് കണ്‍സല്‍ട്ടന്റ് ആയി എത്തിയത്. മാനേജ്‌മെന്റ് … Read more

പാര്‍ലമെന്റ് അടച്ചിടാന്‍ നിയമോപദേശം തേടി ബോറിസ് ജോണ്‍സണ്‍; സംഭവം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രെക്സിറ്റ് പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ എം.പിമാര്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കം നടത്തുന്നതായി സൂചന. സെപ്റ്റംബര്‍ ഒന്നു മുതല്‍ പാര്‍ലമെന്റ് അഞ്ച് ആഴ്ചത്തേക്ക് അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിച്ച് ബോറിസ് അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സിനോട് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്നും ചോര്‍ന്ന കത്തിടപാടുകളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്താകാന്‍ കാരണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉപദേഷ്ടാക്കള്‍നമ്പര്‍ 10-ലെ ഒരു ഉപദേഷ്ടാവിന് അയച്ച … Read more