കോടികള്‍ വിലമതിക്കുന്ന ‘ക്രിസ്തുവിന്റെ പീഡാനുഭവം’ ചിത്രീകരിച്ച പുരാതന പെയിന്റിംഗ് ഗ്രീക്ക് വിശ്വാസത്തിന്റെ ഭാഗമായി അടുക്കളയില്‍ തൂക്കിയിട്ട നിലയില്‍

കോമ്പെയിന്‍: അതിപുരാതന പെയിന്റിംഗ് വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. പെയിന്റിംഗ് ഗ്രീക്ക് വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതിയാണ് വീട്ടമ്മ ഇത് അടുക്കളയില്‍ സൂക്ഷിച്ചിരുന്നത്. പാരിസിന് സമീപമുള്ള കൊമ്പെയിനില്‍ ആണ് സംഭവം. ‘കുരിശിന്റെ വഴിയില്‍ യേശുക്രിസ്തുവിന് ചുറ്റും ആളുകള്‍ കൂടിനില്‍കുന്നതാണ്’ പെയിന്റിംഗ്. എന്നാല്‍ ഇതിന്റെ പ്രാധാന്യം തനിക്ക് അറിയുമായിരുന്നില്ലെന്നെന്നാണ് വീട്ടമ്മ പ്രതികരിച്ചത്. 1240 ഇറ്റാലിയന്‍ പെയിന്റര്‍ ചിമാഭുവെയുടെ അവശേഷിക്കുന്ന 11 പെയിന്റിങ്ങുകളില്‍ ഒന്നാണ് ഇതെന്ന് കണ്ടെത്തി. ബാക്കിയുള്ളവ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍, അപൂര്‍വമായ … Read more

യു കെ സുപ്രീംകോടതി വിധി; യു എന്നില്‍ നിര്‍വികാരനായി ബോറിസ്ജോണ്‍സണ്‍

ന്യൂയോര്‍ക്ക് : യു എന്നില്‍ 74 മത് ജനറല്‍ അസ്സംബ്ലി മീറ്റിംഗില്‍ നിര്‍വികാരതയോടെ ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റിനെ മറികടക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിന്റെ അങ്കലാപ്പില്‍ യു എന്നില്‍ ഒരുവിധം സംസാരം നടത്തി ബോറിസ് നിര്‍ത്തുകയായിരുന്നു എന്ന് യു എസ് മാധ്യമങ്ങള്‍ പറയുന്നു. പൗരന്മാരെ നിയന്ത്രിക്കുന്നതില്‍ ആധുനിക സാങ്കേതികതയ്ക്ക് പങ്കുണ്ടെന്ന വിഷയത്തില്‍ ആയിരുന്നു ബോറിസിന്റെ പ്രസംഗം. സാധാരണയായി ഉര്‍ജ്ജസ്വലതയോടെ സംസാരിക്കുന്ന ജോണ്‍സണ്‍ അത്യാവശ്യം കുറച്ച് കാര്യങ്ങള്‍ സംസാരിച്ച് നിര്‍ത്തുകയായിരുന്നു. ജോണ്‍സണ്‍ പരസ്പരബന്ധമില്ലാതെ യു.എന്നില്‍ സംസാരിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more

ബോറിസ് ജോണ്‍സണ് കടുത്ത തിരിച്ചടി; യു കെ പാര്‍ലമെന്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കി സുപ്രീംകോടതി

ലണ്ടണ്‍: ഒക്ടോബര്‍ 31ഓടെ കരാര്‍ രഹിത ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ തടയുന്നതിനായി ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത ടോറി ഗവണ്‍മെന്റിന്റെ നടപടി യുകെ സുപ്രീ കോടതി റദ്ദാക്കി. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറഞ്ഞു. ഒക്ടോബര്‍ 31നകം ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ പറഞ്ഞിരുന്നു. എംപിമാരെ … Read more

പ്രതിസന്ധിയില്‍ നിന്നും കരകയറാനായില്ല ; തോമസ് കുക്ക് അടച്ചുപൂട്ടി

യുകെ : ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പ്രവര്‍ത്തനം നിര്‍ത്തി. കമ്പനിയുടെ കട ബാധ്യത ഒഴിവാക്കാനായി അവസാനവട്ട ചര്‍ച്ചകളും പരാജയപെട്ടതിനെത്തുടര്‍ന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനി അടച്ചുപൂതിയതായ് പ്രഖ്യാപിച്ചു. 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സാന്നിധ്യവും ഉള്ള കമ്പനിയാണത്. തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ അവരെ പ്രതിസന്ധി ബാധിക്കില്ലെന്നാണ് കരുതുന്നത്. ‘കമ്പനിയുടെ തകര്‍ച്ചയില്‍ അഗാധമായി ഖേദം രേഖപ്പെടുത്തുന്നതായി’ കുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഫാന്‍ … Read more

ഫ്രാന്‍സില്‍ ‘കാലാവസ്ഥ മാര്‍ച്ച്’ അക്രമ മാര്‍ച്ചായി മാറി; ഒടുവില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

പാരീസ്: ലോകത്ത് ആകമാനം നടന്ന കാലാവസ്ഥ മാര്‍ച്ചിന്റെ ഭാഗമായി പാരിസില്‍ സംഘടിപ്പിക്കപ്പെട്ട കാലാവസ്ഥ മാര്‍ച്ച് അവസാനിച്ചത് അക്രമത്തില്‍. പ്രകടനം അക്രമത്തിലേക്ക് കടന്നതോടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. മാര്‍ച്ചിലേക്ക് അരാജകവാദി പ്രകടനക്കാര്‍ നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ പങ്കെടുത്ത ഒരു സംഘം ആളുകള്‍ ബാരിക്കേഡുകള്‍ക്ക് തീയിട്ടും കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചും മുന്നേറുകയായിരുന്നു. അതോടെ കുടുംബവുമായി സമരത്തിനെത്തിയ പലരും മാര്‍ച്ചില്‍നിന്നും പിന്മാറി. സംഘര്‍ഷം വ്യാപിച്ചതോടെ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നൂറിലധികം പേരെ അറസ്റ്റു ചെയ്തു. … Read more

ഗാര്‍ഹിക പീഡന മരണങ്ങള്‍; സ്‌പെയിനില്‍ ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ

മാഡ്രിഡ് : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സ്ത്രീകള്‍ കൊല്ലപെടുന്നതില്‍ പ്രതിഷേധിച്ച് സ്‌പെയിനില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം. ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’ പ്രഖ്യാപനം എന്ന വിളിച്ച പ്രതിഷേധം സ്പെയിനിലെ 250 ലേറെ പട്ടണങ്ങളിലാണ് നടന്നത്. ഈ വര്‍ഷം മാത്രം 42 സ്ത്രീകളാണ് ഭര്‍ത്താക്കന്മാരാലും മുന്‍ പങ്കാളികളാലും കൊല്ലപ്പെട്ടത്. ഇതിനെതിരെ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഫെമിനിസ്റ്റ് എമര്‍ജന്‍സി പ്രതിഷേധം. സ്പാനിഷ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം 2003 മുതല്‍ 1,017 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 32 കുട്ടികള്‍ക്കാണ് അമ്മയില്ലാതായത്. എന്നിട്ടും രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും … Read more

ബ്ലാക്ക് കാര്‍ബണ്‍ കണികകള്‍ പ്ലാസന്റയില്‍; ഗര്‍ഭസ്ഥ ശിശുക്കള്‍ നേരിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്ങ്ങള്‍ എന്ന് പഠനങ്ങള്‍

ബ്രസ്സല്‍സ്: അന്തരീക്ഷ മലിനീകരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വന്‍തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായ് പഠനഫലങ്ങള്‍. അമ്മമാരുടെ പ്ലാസന്റയില്‍ വന്‍തോതില്‍ അടിഞ്ഞു കൂടുന്ന ബ്ലാക്ക് കാര്‍ബണ്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍, കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന പവര്‍ പ്‌ളാന്റുകള്‍, മറ്റു വ്യാവസായിക കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുമാണ് ബ്ലാക്ക് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ എത്തുന്നത്. ഇതാണ് ഗര്‍ഭിണികള്‍ക്ക് വെല്ലുവിളിയാകുന്നതെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ വളര്‍ച്ചയെയും, വിവിധ വൈകല്യങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണം വലിയൊരളവില്‍ കാരണമാകുകയാണെന്ന് … Read more

മാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന റഷ്യയുടെ വെക്ടര്‍ ലാബില്‍ സ്‌ഫോടനം; പകര്‍ച്ചവ്യാധികള്‍ തിരിച്ചെത്തുമോ എന്ന ഭീതിയില്‍ ലോകം

മോസ്‌കൊ: മാരക വൈറസുകളെ സൂക്ഷിച്ചിട്ടുള്ള റഷ്യയുടെ വെക്റ്റര്‍ സെന്ററെറില്‍ സ്‌ഫോടനം. ഭൂമുഖത്തുനിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട പല പകര്‍ച്ചവ്യാധി വൈറസുകളെയും സൂക്ഷിക്കുന്ന സൈബീരിയയിലെ മരുഭൂമിയിലാണ് ഈ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഇവിടെ സൂക്ഷിച്ചിട്ടുള്ള വൈറസുകള്‍ പുറത്തു ചാടിയോ എന്ന ഭീതിയിലാണ് ലോകം. ഒരു കാലത്തു ലോകത്തെ വിറപ്പിച്ച വസൂരി വൈറസ് തുടങ്ങി ആധുനിക കാലത്തെ മഹാമാരികളായ എബോള, പക്ഷിപ്പനി, പന്നിപ്പനി, … Read more

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജനിച്ച ബ്ലെന്‍ഹൈം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലറ്റ് മോഷണംപോയി

ബ്ലെന്‍ഹൈം: പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബ്ലെന്‍ഹൈം ആഡംബര കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലറ്റ് മോഷണം പോയി. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലവുമാണ് ഈ കൊട്ടാരം. കൊട്ടാരത്തില്‍ അതിക്രമിച്ചുകയറിയ ഒരു സംഘമാണ് മോഷണം നടത്തിയതെന്ന് തേംസ് വാലി പോലീസ് പറഞ്ഞു. 66 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സ്വര്‍ണ്ണ ടോയ്‌ലറ്റ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു എക്സിബിഷന്റെ ഭാഗമായാണ് അത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റും ശില്പിയുമായ മൗരീസിയോ കാറ്റെലനാണ് സ്വര്‍ണ്ണ ടോയ്‌ലറ്റിന്റെ നിര്‍മ്മാതാവ്. അന്വേഷണത്തിന്റെ ഭാഗമായി … Read more

പള്ളിവക ഭൂമിയില്‍ നിന്നും കണ്ടെടുത്ത അമൂല്യ വസ്തുക്കളിന്മേല്‍ അവകാശം ഉന്നയിച്ച് ചര്‍ച്ച് ഓഫ് സ്‌കോട്‌ലാന്‍ഡ്

എഡിന്‍ബര്‍ഗ് : 2014 ല്‍ കണ്ടെത്തിയ നിധിശേഖരവുമായി ബന്ധപ്പെട്ട് തര്‍ക്കം. ഏകദേശം 2 മില്യണ്‍ യൂറോ വിലമതിക്കുന്ന അമൂല്യ വസ്തുക്കളുടെ ശേഖരമാണ് ചര്‍ച്ച് ഓഫ് സ്‌കോട്‌ലാന്‍ഡ് ഭൂമിയില്‍ നിന്നും കണ്ടെടുത്തിരുന്നത്. മെറ്റല്‍ ഡിറ്റക്ടറിസ്റ്റ് ഡെറക് മക്ലേനനാണ് പത്താം നൂറ്റാണ്ടിലെതെന്നു കരുതുന്ന ശേഖരം കണ്ടെത്തിയത്. വെള്ളി വളകളും, ബ്രൂച്ചും, സ്വര്‍ണ്ണ മോതിരങ്ങളും, കുരിശുമെല്ലാം ഉണ്ടായിരുന്നു. നാഷണല്‍ മ്യൂസിയംസ് സ്‌കോട്ട്‌ലന്‍ഡ് 1.98 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ആ അമൂല്യ വസ്തുക്കള്‍ വാങ്ങിയത്. എന്നാലിപ്പോള്‍ അതില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചര്‍ച്ച് ഓഫ് … Read more