ബ്രെക്‌സിറ്റിന് കൂടുതല്‍ കലാവധി അനുവദിക്കാന്‍ വിസമ്മതിച്ച് യൂണിയന്‍ നേതാക്കള്‍; എല്ലാ നടപടികളും ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ലണ്ടണ്‍ : ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യുകെ യ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂണിയന്‍ രാജ്യങ്ങളുടെ നിര്‍ദേശം പുറത്തുവന്നു. എന്നാല്‍ അയര്‍ലാന്‍ഡ് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഒരു തീരുമാനവും അറിയിച്ചിട്ടില്ല. വടക്കന്‍ അയര്‍ലന്‍ഡുമായുള്ള പ്രശ്‌നത്തില്‍ കൂടുതല്‍ ഒരു പരിഹാരം വേണമെന്നും രണ്ടു അയര്‍ലന്‍ഡുകള്‍ക്കുമായി ഒരു പൊതുമേഖല വേണമെന്നുമാണ് അയര്‍ലണ്ടിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. യൂറോപ്യന്‍ യൂണിയന്‍ തത്വങ്ങളെ മാനിക്കുന്ന ഒരു കരാര്‍ സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ മൈക്കല്‍ ബാര്‍നിയറുടെ സംഘം … Read more

സ്‌കോട്‌ലന്‍ഡില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; രണ്ടാം ഹിതപരിശോധന വേണമെന്നും സമരക്കാര്‍; സ്‌കോട്‌ലന്‍ഡ് മാതൃക വടക്കന്‍ അയര്‍ലണ്ടും പിന്തുടര്‍ന്നേക്കുമെന്നും ആശങ്ക

എഡിന്‍ബര്‍ഗ് : യു.കെ യില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സ്‌കോട്‌ലന്‍ഡുകാര്‍ തെരുവിലേക്ക്. ബ്രെക്‌സിറ്റ് കരാര്‍ ഇല്ലാതെ നടപ്പാകുന്നതിനെതിരെയാണ് സമരം. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാരാനാണ് താല്‍പര്യം എങ്കില്‍ യൂണിയനില്‍ തുടരാനാണ് ആഗ്രഹം എന്ന് സ്‌കോട്‌ലന്‍ഡ് ജനത പറയുന്നു. 2016-ല്‍ നടന്ന ഹിത പരിശോധനയില്‍ സ്‌കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇ.യുവില്‍തന്നെ തുടരാനാണ് താല്‍പര്യപ്പെട്ടത്. അതോടെയാണ് സ്‌കോട്ട്ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹത്തിന് വലിയ ചിറകുകള്‍ വെച്ചതും. സ്വാതന്ത്ര്യം വെണമെന്ന ആവശ്യം 2014 മുതല്‍തന്നെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ യു.കെ … Read more

ഐ ക്യു ടെസ്റ്റില്‍ വീണ്ടും മലയാളി തിളക്കം; ഇത്തവണ മെന്‍സ ക്ലബ്ബിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് നന്ദന പ്രകാശ്

ലണ്ടണ്‍: ബുദ്ധിശക്തിയുടെ അളവ് കോലായ ബ്രിട്ടിഷ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഇടംപിടിച്ചു മലയാളി പെണ്‍കുട്ടി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന പ്രകാശ് എന്ന പത്താം ക്ലാസുകാരിയാണ് ഇത്തവണ പട്ടികയില്‍ ഇടംപിട്ടിച്ചത്. കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യു സംഘടനയായ മെന്‍സയുടെ ജീനിയസ് സ്‌കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാന നേട്ടം കൈവരിച്ചത്. യുകെയിലെ 500 സ്‌കൂളുകളില്‍ നടത്തിയ നാഷണല്‍ എഞ്ചിനിയറിങ് മത്സരത്തിലും നന്ദന മുന്നിലെത്തിയിട്ടുണ്ട്. … Read more

സ്വകാര്യതയില്‍ കൈകടത്തി; ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഹാരിയും, മേഗനും

ലണ്ടണ്‍ : മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത്തില്‍ അനധികൃതമായി ഇടപെടല്‍ നടത്തിയെന്നാരോപിച്ച് ഹാരി രജകുമാരനും, ഭാര്യ മേഗനും കോടതിയെ സമീപിച്ചു. വോയ്‌സ്‌മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. സണ്‍, ഡെയ്‌ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ ആണ് നിയമനടപടി.ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ വോയിസ് മെയില്‍ ആക്‌സസ്സു ചെയ്യുന്നത് തങ്ങളുടെ സ്വകാര്യത ഇല്ലാതാകുന്നു എന്നാണ് റോയല്‍ ദമ്പതിമാരുടെ … Read more

ബ്രെക്‌സിറ്റ് നടപ്പാക്കന്‍ കൂടുതല്‍ സമയം ചോദിച്ച് ബോറിസ് ജോണ്‍സണ്‍; അയര്‍ലന്‍ഡുകളുടെ അതിര്‍ത്തിയില്‍ വ്യക്തത വരുത്തണമെന്ന് യു കെ യോട് യൂറോപ്പ്യന്‍ യൂണിയന്‍

ലണ്ടന്‍: ഒക്ടോബര്‍ 31ഓടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബോറിസ്, മറ്റുവഴികള്‍ അടഞ്ഞതോടെ യൂണിയനോട് സമയം നീട്ടിച്ചോദിച്ചു. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രതികൂല വിധി പുറത്തുവന്നതോടെ ബോറിസിന് മുന്‍പില്‍ മറ്റു വഴികളില്ല. യുകെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. സ്‌കോട്ടിഷ് കോടതിയില്‍ നല്‍കിയ രേഖകളിലാണ് സര്‍ക്കാര്‍ സമയം നീട്ടി നല്കണമെന്ന കാര്യം വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനോട് ബ്രെക്‌സിറ്റ് തീയതി ജനുവരി 31-ലേക്ക് നീട്ടാനാവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച നിയമം പാസാക്കിയിരുന്നു. … Read more

തുടര്‍ച്ചയായ ഭീകരാക്രമണത്തിന് ശേഷം പാരിസിനെ നടുക്കിയ കത്തിക്കുത്തിന്റെ വിശദാംശങ്ങള്‍ തേടി അന്വേഷണം

പാരീസ്: നടുറോഡില്‍ കത്തി കൊണ്ട് കുത്തിയും, വെടിയുതിര്‍ത്തും, ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് കയറ്റിയും ഭീകരരുടെ ക്രൂരതകള്‍ക്ക് വേദിയായിട്ടുണ്ട് പാരീസ് നഗരം. എന്നാല്‍ ഇന്നലെ പാരിസിലെ പോലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ അക്രമി കുത്തി കൊലപ്പെടുത്തിയത് 4 പോലീസുകാരെയാണ്. പാരീസിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. വിനോദസഞ്ചാരികള്‍ അധികമായി എത്താറുള്ള സ്ഥലമാണിത്. വാര്‍ത്ത പുറത്തുവന്നതോടെ ഭീകരാക്രമണമാണെന്ന് ഭയന്ന് സമീപത്തുള്ള മെട്രോ സ്റ്റേഷനും, നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നോട്രേ- ഡെയില്‍ കത്തീഡ്രലും അടച്ചിട്ടിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് … Read more

ഗാന്ധിജിയുടെ 150 മത് ജന്മദിനത്തില്‍ സ്‌കോട്‌ലന്‍ഡില്‍ ആദ്യ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

സ്‌കോട്‌ലന്‍ഡ്: രാഷ്ട്രപിതാവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്‌കോട്ട്‌ലന്‍ഡിലെ ആദ്യ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ആറടി നാലിഞ്ച് പൊക്കമുള്ള വെങ്കല ശില്പം അയര്‍ ടൗണ്‍ ഹാളിലാണ് സ്ഥാപിച്ചത്. 400 കിലോഗ്രാം ഭാരമുള്ള ഈ കലാസൃഷ്ടി സൗത്ത് അയര്‍ഷയറിന് സാംസ്‌കാരിക ബന്ധങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് സമ്മാനിച്ചതാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ബെണ്‍ ഉള്‍പ്പെടെ ലോകമെമ്പാടും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 10 പ്രതിമകളില്‍ ഒന്നാണ് ഈ പ്രതിമ. ശില്പി ഗ്വാതം പാലാണ് ഇത് നിര്‍മ്മിച്ചത്. ‘സമാധാനത്തിനായി ഒരു വഴിയുമില്ല, സമാധാനമാണ് വഴി’ എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ … Read more

ഗാന്ധിജിയുടെ150 മത് ജന്മദിനത്തിൽ സ്കോട്ലൻഡിൽ ആദ്യ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

സ്കോട്ലൻഡ്: രാഷ്ട്രപിതാവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സ്‌കോട്ട്ലന്‍ഡിലെ ആദ്യ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ആറടി നാലിഞ്ച് പൊക്കമുള്ള വെങ്കല ശില്പം അയര്‍ ടൗണ്‍ ഹാളിലാണ് സ്ഥാപിച്ചത്. 400 കിലോഗ്രാം ഭാരമുള്ള ഈ കലാസൃഷ്ടി സൗത്ത് അയര്‍ഷയറിന് സാംസ്‌കാരിക ബന്ധങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് സമ്മാനിച്ചതാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബെണ്‍ ഉള്‍പ്പെടെ ലോകമെമ്പാടും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 10 പ്രതിമകളില്‍ ഒന്നാണ് ഈ പ്രതിമ. ശില്പി ഗ്വാതം പാലാണ് ഇത് നിര്‍മ്മിച്ചത്. ‘സമാധാനത്തിനായി ഒരു വഴിയുമില്ല, സമാധാനമാണ് വഴി’ എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ … Read more

കൂനിന്മേല്‍ കുരുവുമായി ബോറിസ് ജോണ്‍സണ്‍; രാഷ്ട്രീയ രംഗത്ത് വിവാദങ്ങള്‍ കത്തി പടരുബോള്‍ ബോറിസിന് നേരെ ലൈംഗിക ആരോപണവും

ലണ്ടന്‍ : യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സമയം അത്ര ശരിയല്ലെന്നാണ് ഡൗണിങ് സ്ട്രീറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബ്രെക്‌സിറ്റ് എന്ന മഹാ വ്യാധിയുടെ പേരില്‍ യുകെ യില്‍ പ്രധാനമന്ത്രിമാര്‍ വാഴുന്നില്ല; ഓരോരുത്തരായി കൊഴിഞ്ഞുപോകുന്നു. ബോറിസിന്റെ വളരെ നാളത്തെ മോഹമാണ് 10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രി കസേര. മുന്‍ പ്രധാനമന്ത്രി തെരേസ പുറത്തുപോയപ്പോള്‍ അതിനുള്ള അവസരവും ലഭിച്ചു. എന്നാല്‍ കരാര്‍ രഹിത ബ്രെക്‌സിറ്റിന്റെ പേരില്‍ പാര്‍ലമെന്റ് തന്നെ അഞ്ചാഴ്ച കാലത്തേയ്ക്ക് അടച്ചുപ്പൂട്ടി; അപ്പഴേക്കും വന്നു … Read more

‘മരമാണെങ്കിലും ഇതില്‍ എന്റെ അമ്മയുടെ ഗന്ധമുണ്ട്, നിശ്വാസമുണ്ട്’ ; ഡയാനയുടെ ഓര്‍മകളില്‍ വിതുമ്പി ഹാരി രാജകുമാരന്‍

ലുവാണ്ട: ലോകത്തിനു മുന്നില്‍ വലിയൊരു സന്ദേശവുമായി ഡയാന നടന്നുനീങ്ങിയ ചരിത്ര വഴികളില്‍ വിതുമ്പി മകന്‍ ഹാരിരാജകുമാരന്‍. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയുധങ്ങള്‍ നിരോധിക്കേണ്ട ആവശ്യകത ലോകത്തെ അറിയിക്കാന്‍ അംഗോളയിലെ മൈന്‍ നിറഞ്ഞ വഴികളിലൂടെ നിര്‍ഭയായി ഡയാന രാജകുമാരി നടന്നു നീങ്ങിയത് 1997 ലായിരുന്നു . കുഴിബോംബുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ വഴിയിലൂടെ നടന്നു നീങ്ങിയത്. കുഴിബോംബുകള്‍ നീക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാലോ ട്രസ്റ്റിന്റെ അതിഥിയായിട്ടാണ് ഹാരി ഇവിടെയെത്തിയത്. അംഗോളയിലെ ‘ഡിറിക്കോ’ എന്ന … Read more