ജോണ്‍സന്റെ ബ്രെക്‌സിറ്റ് കരാര്‍ യൂണിയന്‍ അംഗീകരിച്ചു; ഒക്ടോബര്‍ 31ന് തന്ന ബ്രെക്‌സിറ്റ് നടപ്പാകും…

ലണ്ടണ്‍ : ബ്രിട്ടന്റെ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് കരാര്‍ അടിസ്ഥാനപരമായി പഴയ ബ്രെക്സിറ്റ് കരാര്‍ തന്നെയാണ്. അയര്‍ലണ്ടിനേയും വടക്കന്‍ അയര്‍ലണ്ടിനേയും കുറിച്ചുള്ള പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്ന പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തെന്നുമാത്രം. യുകെ – യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ അതംഗീകരിച്ചാല്‍ ബ്രെക്സിറ്റ് നടപ്പിലാക്കാം. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും തമ്മില്‍ പ്രത്യക്ഷ അതിര്‍ത്തി പാടില്ലാത്തതിനാല്‍ അതിനു ബദലായി നിര്‍ദേശിച്ചിരുന്ന ‘ബാക്സ്റ്റോപ്’ എന്ന വിവാദ വ്യവസ്ഥ ഒഴിവാക്കിയതാണ് പുതിയ കരാറിന്റെ സവിശേഷത. ഇതു നടപ്പാക്കാന്‍ വടക്കന്‍ … Read more

സിറിയയിലെ ബ്രിട്ടീഷ് അനാഥക്കുട്ടികളുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് അനാഥക്കുട്ടികളുടെ പുനരധിവാസത്തിന് ബ്രിട്ടന്‍ മുന്‍കൈ എടുക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ഇത്തരം കുട്ടികളെ കണ്ടെത്തിയാല്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ച ബിബിസി റിപ്പോര്‍ട്ടര്‍ ടീം സിറിയന്‍ ക്യാമ്പുകളില്‍ ബ്രിട്ടീഷുകാരായ 3 അനാഥ കുട്ടികളെ കണ്ടെത്തിയിരുന്നു. 5 നും 10 വയസ്സിനും ഇടയിലുള്ള ഇവര്‍ ബ്രിട്ടനിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സിറിയയിലെ അഭയാര്‍ഥികളായി ബ്രിട്ടീഷ് അനാഥ കുട്ടികളുടെ കാര്യത്തില്‍ ബ്രിറ്റിയാണ് ഒരു … Read more

ബ്രെക്‌സിറ്റ് ഇപ്പോഴും വിദൂരത്ത് തന്നേ; ബോറിസുമായുള്ള ചര്‍ച്ചയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇ യു മധ്യസ്ഥന്‍ മൈക്കിള്‍ ബാര്‍നിയര്‍

ലണ്ടണ്‍: തിടുക്കം പിടിച്ച ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഒരാഴ്ച പിന്നിടുമ്പോഴും ഇപ്പോഴും ബ്രെക്‌സിറ്റ് വിദൂരത്ത് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍. കരാറോടെ ഒക്ടോബര്‍ 31-നകം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചര്‍ച്ചകള്‍ തുടരേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാര്‍നിയര്‍ വ്യക്തമാക്കി. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്റെ അപകടസാധ്യത മുന്‍കൂട്ടി … Read more

കാറ്റലോണിയന്‍ വിഘടനവാദി നേതാക്കള്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിന് തടവ് ശിക്ഷ; സ്‌പെയിനില്‍ സംഘര്‍ഷാവസ്ഥ

ബാര്‍സിലോണ: കറ്റാലന്‍ വിഘടനവാദി നേതാക്കള്‍ക്ക് ഒമ്പത് മുതല്‍ 13 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ബാഴ്സലോണയില്‍ വന്‍ പ്രതിഷേധം. 2017ലെ നിയമവിരുദ്ധ സ്വാതന്ത്ര്യ റഫറണ്ടത്തില്‍ അവര്‍ക്കുള്ള പങ്ക് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. മറ്റ് മൂന്ന് പേര്‍കൂടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും ശാസന മാത്രമാണ് നല്‍കിയത്, തടവുശിക്ഷ വിധിച്ചില്ല. കോടതി വിധി വന്നതോടെ സ്വാതന്ത്ര്യവാദികള്‍ തെരുവിലിറങ്ങുകയായിരുന്നു. പലയിടങ്ങളിലും പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ബാഴ്‌സലോണ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചും ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തി വീശുകയും കണ്ണീര്‍ … Read more

ഗാന്ധി സ്മൃതിയില്‍ ബ്രിട്ടന്‍ നാണയങ്ങള്‍ പുറത്തിറക്കുന്നു

ലണ്ടണ്‍ : ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാണയങ്ങള്‍ ഇറക്കുമെന്ന് ബ്രിട്ടീഷ് ചാന്‍സിലര്‍ സാജിദ് ജാവിദ്. ഗാന്ധി പഠിപ്പിച്ച കാര്യങ്ങള്‍ ലോകം ഒരിക്കലും മറക്കില്ല അതിനാല്‍ തന്നെ യുകെയുടെ റോയല്‍ മിന്റ് ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചുവെന്നാണ് സാജിദ് വ്യക്തമാക്കിയത്. അധികാരം സമ്പത്തില്‍ നിന്നോ ഉയര്‍ന്ന ഇടത്തില്‍ നിന്നോ മാത്രം വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു എന്നും സാജിദ് പറഞ്ഞു ഗാന്ധി പഠിപ്പിച്ച ജീവിത മൂല്യങ്ങളും കൊണ്ടാണ് ഞങ്ങളുടെ മുന്‍തലമുറ ബ്രിട്ടനിലേക്ക് വന്നതെന്നും കൂട്ടിച്ചേര്‍ത്ത … Read more

മാഞ്ചസ്റ്ററില്‍ കത്തിക്കുത്ത്; ഭീകരാക്രമണമെന്ന് സംശയം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിംഗ് സെന്ററില്‍ കത്തിക്കുത്ത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. അജ്ഞാതന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ 5 പേര്‍ക്കാണ് സാരമായി പരുക്കേറ്റത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭീകരമാക്രമണം ആണെന്ന് സംശയിക്കപ്പെടുന്നു. കേസ് അന്വേഷിക്കുന്നതും ഭീകര വിരുദ്ധ സേന ആയിരിക്കും. അപകടത്തില്‍ നിന്നും ഭാഗ്യവശാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് അക്രമത്തിനിരയായവരുടെ മൊഴി. സംഭവത്തോടെ ഇംഗ്ലണ്ടില്‍ എല്ലായിടത്തും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാനും, സംശയാത്മകമായി ആളുകളെയോ, വസ്തുക്കളോ കണ്ടാല്‍ ഉടന്‍ പോലീസിനെ … Read more

ലൈവ് സ്ട്രീമിങ്ങിലൂടെ ആക്രമണം പ്രക്ഷേപണം ചെയ്യുന്നത് വ്യാപകമാകുന്നു; ജര്‍മ്മനി സിനഗോഗ് ആക്രമണവും ലൈവ്സ്ട്രീം ചെയ്ത് അക്രമി

ജര്‍മ്മനിയിലെ ഹാലെയില്‍ വെടിവയ്പ് നടത്തിയ അക്രമി ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ ആക്രമണം പ്രക്ഷേപണം ചെയ്തു. യോം കിപ്പൂര്‍ സിനഗോഗ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലൈവ് സ്ട്രീമിംഗ് ചെയ്തത്. ഏകദേശം 35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിച്ചിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തത്. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോം സാധാരണ വീഡിയോ ഗെയിം കളിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ട്വിച് വീഡിയോ നീക്കം ചെയ്‌തെങ്കിലും പകര്‍പ്പുകള്‍ ഇതിനകം തന്നെ വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഇന്റര്‍നെറ്റിലെ മറ്റു പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം … Read more

ബ്രെക്‌സിറ്റിന് കൂടുതല്‍ കലാവധി അനുവദിക്കാന്‍ വിസമ്മതിച്ച് യൂണിയന്‍ നേതാക്കള്‍; എല്ലാ നടപടികളും ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ലണ്ടണ്‍ : ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യുകെ യ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂണിയന്‍ രാജ്യങ്ങളുടെ നിര്‍ദേശം പുറത്തുവന്നു. എന്നാല്‍ അയര്‍ലാന്‍ഡ് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഒരു തീരുമാനവും അറിയിച്ചിട്ടില്ല. വടക്കന്‍ അയര്‍ലന്‍ഡുമായുള്ള പ്രശ്‌നത്തില്‍ കൂടുതല്‍ ഒരു പരിഹാരം വേണമെന്നും രണ്ടു അയര്‍ലന്‍ഡുകള്‍ക്കുമായി ഒരു പൊതുമേഖല വേണമെന്നുമാണ് അയര്‍ലണ്ടിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. യൂറോപ്യന്‍ യൂണിയന്‍ തത്വങ്ങളെ മാനിക്കുന്ന ഒരു കരാര്‍ സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ മൈക്കല്‍ ബാര്‍നിയറുടെ സംഘം … Read more

സ്‌കോട്‌ലന്‍ഡില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; രണ്ടാം ഹിതപരിശോധന വേണമെന്നും സമരക്കാര്‍; സ്‌കോട്‌ലന്‍ഡ് മാതൃക വടക്കന്‍ അയര്‍ലണ്ടും പിന്തുടര്‍ന്നേക്കുമെന്നും ആശങ്ക

എഡിന്‍ബര്‍ഗ് : യു.കെ യില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സ്‌കോട്‌ലന്‍ഡുകാര്‍ തെരുവിലേക്ക്. ബ്രെക്‌സിറ്റ് കരാര്‍ ഇല്ലാതെ നടപ്പാകുന്നതിനെതിരെയാണ് സമരം. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാരാനാണ് താല്‍പര്യം എങ്കില്‍ യൂണിയനില്‍ തുടരാനാണ് ആഗ്രഹം എന്ന് സ്‌കോട്‌ലന്‍ഡ് ജനത പറയുന്നു. 2016-ല്‍ നടന്ന ഹിത പരിശോധനയില്‍ സ്‌കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇ.യുവില്‍തന്നെ തുടരാനാണ് താല്‍പര്യപ്പെട്ടത്. അതോടെയാണ് സ്‌കോട്ട്ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹത്തിന് വലിയ ചിറകുകള്‍ വെച്ചതും. സ്വാതന്ത്ര്യം വെണമെന്ന ആവശ്യം 2014 മുതല്‍തന്നെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ യു.കെ … Read more

ഐ ക്യു ടെസ്റ്റില്‍ വീണ്ടും മലയാളി തിളക്കം; ഇത്തവണ മെന്‍സ ക്ലബ്ബിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് നന്ദന പ്രകാശ്

ലണ്ടണ്‍: ബുദ്ധിശക്തിയുടെ അളവ് കോലായ ബ്രിട്ടിഷ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഇടംപിടിച്ചു മലയാളി പെണ്‍കുട്ടി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന പ്രകാശ് എന്ന പത്താം ക്ലാസുകാരിയാണ് ഇത്തവണ പട്ടികയില്‍ ഇടംപിട്ടിച്ചത്. കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യു സംഘടനയായ മെന്‍സയുടെ ജീനിയസ് സ്‌കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാന നേട്ടം കൈവരിച്ചത്. യുകെയിലെ 500 സ്‌കൂളുകളില്‍ നടത്തിയ നാഷണല്‍ എഞ്ചിനിയറിങ് മത്സരത്തിലും നന്ദന മുന്നിലെത്തിയിട്ടുണ്ട്. … Read more