ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; അതീവ ജാഗ്രത പ്രഖ്യാപിച്ചു; ആക്രമണം നടത്തിയത് നേരെത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍

ലണ്ടന്‍: ഇന്നലെ ലണ്ടനില്‍ നടന്നത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരണം. ലണ്ടന്‍ ബ്രിഡ്ജിന് സമീപം വെള്ളിയാഴ്ച ആള്‍ക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവിന്റെ ആക്രണത്തില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. നേരത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍ ഉസ്മാന്‍ ഖാനാണ് ആക്രമണം നടത്തിയതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച പകല്‍ 1.58നാണ് ഒരു യുവാവ് കത്തിയുമായി ആള്‍ക്കൂട്ടത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുത്തത്. ലണ്ടന്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്ത് … Read more

‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരില്‍ പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം; ഇറ്റലിയില്‍ വലതുപക്ഷ തീവ്രവാദികള്‍ അറസ്റ്റില്‍…

പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ഇറങ്ങിത്തിരിച്ച 19 വലതുപക്ഷ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ പോലീസ്. ഇറ്റലിയിലാകമാനം പോലീസ് നടത്തിയ റെയ്ഡുകളില്‍ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, സ്വസ്തികകള്‍ ഉള്‍ക്കൊള്ളുന്ന നാസി ഫലകങ്ങള്‍, നാസി പതാകകള്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, ബെനിറ്റോ മുസ്സോളിനി എന്നിവരുടെ പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെത്തി. ‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരിലാണ് അവര്‍ നാസി അനുകൂല, സെനോഫോബിക്, ആന്റിസെമിറ്റിക് ഗ്രൂപ്പ് സൃഷിട്ടിക്കാന്‍ തയ്യാറെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ ബ്ലാക്ക് ഷാഡോസ്’ എന്ന … Read more

യൂറോപ്പില്‍ ‘കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ‘യൂറോപ്പ്യന്‍ യൂണിയന്‍’.

സ്ട്രാസ്ബര്‍ഗ് : ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ സമ്മേളനത്തിന് മുന്നോടിയായി യൂറോപ്പില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യൂറോപ്പ്യന്‍ യൂണിയന്‍. വരും വര്‍ഷങ്ങളില്‍ യൂറോപ്പിനെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തങ്ങളുടെ മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണമെന്നും 153 രാജ്യങ്ങളില്‍ നിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂണിയന്റെ പരിസ്ഥിതി വിഭാഗവുമായി ബന്ധപ്പെട്ട ഫ്രഞ്ച് എം ഇ പി പാസ്‌ക്കല്‍ ക്യാന്‍ഫിന് ആണ് ഈ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. 2030 യൂറോപ്പില്‍ … Read more

സ്റ്റാലിന്‍, ചര്‍ച്ചില്‍, റൂസ്വെല്‍റ്റ് എന്നീ ലോകനേതാക്കളുടെ ജീവന്‍ രക്ഷിച്ച അര്‍മേനിയന്‍ ചാര വനിത അന്തരിച്ചു

മോസ്‌കൊ: ‘മൂവര്‍ സംഘത്തെ’ വധിക്കാനുള്ള നാസികളുടെ ഗൂഢ പദ്ധതി പൊളിച്ച ചാരവനിത ഗവര്‍ വര്‍ത്താനിയാന്‍ അന്തരിച്ചു (93). 1943 നവംബറില്‍ ടെഹ്റാനില്‍ വെച്ചു ചേര്‍ന്ന യോഗത്തിലാണ്സ്റ്റാലിന്‍, ചര്‍ച്ചില്‍, റൂസ്വെല്‍റ്റ് എന്നീ നേതാക്കളെ ഇല്ലാതാക്കാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടത്. ‘ഓപ്പറേഷന്‍ ലോംഗ് ജമ്പ്’ എന്ന പേരിലാണ് സഖ്യകക്ഷികളുടെ നേതാക്കളെ വധിക്കാനുള്ള നാസികളുടെ ഗൂഡാലോചന അറിയപ്പെട്ടത്. അത് അതിവിദഗ്ദമായി പൊളിച്ചത് വര്‍ത്താനിയന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നാസി ഏജന്റുമാരെ രഹസ്യമായി പിന്തുടര്‍ന്നാണ് വര്‍ത്താനിയന്‍ പദ്ധതികള്‍ മനസ്സിലാക്കിയിരുന്നത്. ഭര്‍ത്താവ് ഗെവോര്‍ക്കിനൊപ്പം നിരവധി ദൗത്യങ്ങളില്‍ … Read more

7,800 കോടി രൂപ വിലയുള്ള വജ്രാഭരണങ്ങള്‍ ജര്‍മന്‍ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയി..ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചയെന്ന് റിപ്പോര്‍ട്ട്…

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഈ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം … Read more

റൊമാനിയന്‍ തീരത്ത് ആടുകളുമായി നീങ്ങിയ ചരക്ക് കപ്പല്‍ മറിഞ്ഞു; ആയിരകണക്കിന് ആടുകള്‍ കടലിലകപ്പെട്ടു

കോണ്‍സ്റ്റാനിയ : റൊമാനിയന്‍ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പല്‍ മറിഞ്ഞു. കരിങ്കടല്‍ തീരത്തെ തെക്ക്-കിഴക്കന്‍ നഗരമായ കോണ്‍സ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്പോഴാണ് ക്യൂന്‍ ഹിന്ദ് എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍ പെട്ടത്. പതിനായിരത്തോളം ആടുകളെയും കൊണ്ടുപോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. സിറിയന്‍ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. പോലീസും അഗ്‌നിശമന സേനാംഗങ്ങളും റൊമാനിയന്‍ തീരസംരക്ഷണ സേനയും ഉള്‍പ്പടെയുള്ള സംയുക്ത സേനയാണ് ആടുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ … Read more

ജിഹാദിവധുക്കള്‍ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നു; ആദ്യമായി തിരികെയെത്തിയത് ജര്‍മന്‍ സ്വദേശിനി…

ഫ്രാങ്ക്ഫര്‍ട്ട് : ഇസ്ലാമിക് സ്റ്റേറ്റ് ക്ഷയിച്ചതോടെ സിറിയയിലെ വിവിധ മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ഭീകരര്‍ ആണ് പിടിയിലായിട്ടുള്ളത്. കുര്‍ദുകളുടെയും, തുര്‍ക്കിയുടെയും പിടിയിക്കപെട്ടവരുടെ എണ്ണം വര്‍ധിച്ചതോടെ ഇവരെ മാതൃരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് തുര്‍ക്കി ആവശ്യപെട്ടിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം ബ്രിട്ടീഷുകാരാണ്. ജിഹാദികള്‍ തിരിച്ചെത്തുന്നതിനോട് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അനുകൂല നിലപാടല്ല സ്വീകരിച്ചുവന്നത്. എങ്കിലും നിരന്തരമായ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ അല്പമെങ്കിലും ഒന്ന് അയഞ്ഞ ജര്‍മ്മനി 30 കാരിയായ ജിഹാദിവധുവിനെയും, അവരുടെ മൂന്ന് കുട്ടികളെയും സ്വീകരിക്കാന്‍ … Read more

ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ അഭിപ്രായ സര്‍വേ: കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്‍തൂക്കം…

ലണ്ടന്‍: ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്‌സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ലേബറിനെക്കാള്‍ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോണ്‍സണ്‍ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017-ല്‍ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെന്‍ഷ്യ ടാക്‌സ്’ … Read more

പൊടിപടലം രൂക്ഷം; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഒഴിപ്പിച്ചു

ലണ്ടണ്‍: ലണ്ടനിലെ ട്യൂബ് സറ്റേഷനുകളില്‍ പൊടിപടലം നിറഞ്ഞതോടെ തത്ക്കാലികമായി യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇതോടെ രണ്ട് സ്റ്റേഷനുകളില്‍ നിന്നും കുറച്ചുസമയത്തേക്ക് ആളുകളെ മാറ്റുകയായിരുന്നു. തിരക്കേറിയ സമയത്തായിരുന്നു ഒഴിപ്പിക്കല്‍ നടപടി. സ്റ്റേഷനകത്തുള്ള ഫാന്‍ ടെസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു കനത്ത പൊടി അന്തരീക്ഷത്തില്‍ കലര്‍ന്നത്. കാനറി വാര്‍ഫും,കാനഡ വാട്ടര്‍ സ്റ്റേഷനുകളും ആണ് അടച്ചിട്ടത്. മുഖം മൂടിക്കെട്ടിയ നിലയിലായിരുന്നു കൂടുതല്‍ ആളുകളും. സ്റ്റേഷനകത്ത് ഏതോ വാതക ധൂളികള്‍ വന്നടിയുന്നപോലെ തോന്നിയെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് … Read more

അയര്‍ലന്‍ഡിലേയ്ക്ക്അനധികൃതമായി കടക്കാന്‍ ശ്രമിച്ച 16 യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു

വെക്സ്ഫോര്‍ഡ്:റോസ്ലെയര്‍ പോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന ഫെറിയില്‍ ഉണ്ടായിരുന്ന ട്രെയിലറില്‍, അനധികൃതമായി കടത്തി കൊണ്ട് വരികയായിരുന്നു എന്ന് കരുതപ്പെടുന്ന16 പേരെ കണ്ടെത്തി. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവന അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറു യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.പിന്നീട് ഗാര്‍ഡയെത്തി ഇവരെ ഏറ്റെടുത്തു.ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ഇന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ … Read more