കൊറോണ വൈറസ് വ്യാപനം : യൂറോപ്യൻ യൂണിയനിലേക്ക് 30 ദിവസത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി യൂറോപ്യൻ യൂണിയൻ മറ്റു രാജ്യങ്ങളിൽ  നിന്നുള്ള യാത്രക്കാർക്ക് 30 ദിവസത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചെല മെർക്കൽ അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ ചർച്ചയ്ക്കൊടുവിലാണ്‌ അവർ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.  അംഗരാജ്യങ്ങൾ പ്രവേശന നിരോധനം ഏർപ്പെടുത്താൻ സമ്മതിച്ചതായും EFTA   രാജ്യങ്ങളിലെ പൗരൻമാരെയും ബ്രിട്ടനിലെ പൗരന്മാരെയും  നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മെർക്കൽ അറിയിച്ചു. 30 ദിവസത്തേക്കുള്ള നിരോധനം  ജർമ്മനി ഉടൻ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. COVID-19 … Read more

അയർലൻഡ് ജീവിതവും കുറച്ചു മുൻകരുതലുകളും; ആനി പാലിയത്ത് എഴുതുന്നു.

കുറച്ചു നാളായി പറയാൻ ആഗ്രഹിച്ചു നടന്നതാ… ഇപ്പോ പറഞ്ഞില്ലെങ്കിൽ ഇനി ചാൻസ് കിട്ടിയിട്ടില്ലെങ്കിലോ എന്നോർത്താ …. ലോകം മുഴുവൻ ഒരു പാൻഡമിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്തു വരാനുള്ളത് വഴിയിൽ കിടക്കുമെന്ന് തോന്നുന്നില്ല… പറഞ്ഞു വന്നത് ഇതൊക്കെ വന്നു കഴിഞ്ഞാൽ പിന്നെ പലതും നമ്മുടെ  കൈയ്യിൽ ഒതുങ്ങില്ല. … കഴിവതും എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾ , നിർദ്ദേശങ്ങൾ ഒരു കൊച്ചു കുറിപ്പായി  മുൻകരുതൽ ആയി എഴുതി വെയ്ക്കുക(Will അല്ല ഉദ്ദേശിക്കുന്നത്. അതെന്തായാലും വേണം)എല്ലാ വീടുകളിലും സാമ്പത്തിക കാര്യങ്ങൾ … Read more

കോവിഡ്‌‐19: ചാമ്പ്യൻസ്‌ ലീഗും യൂറോപയും മാറ്റി

കോവിഡ്‌ -19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി.  യുവേഫയുടെ ഒരാഴ്‌ചയിലെ എല്ലാ മത്സരങ്ങളുമാണ്‌ നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേരുന്ന യുവേഫ ഭരണസമിതിയിൽ തീരുമാനിക്കും. യൂറോ കപ്പിന്റെ കാര്യത്തിലും ഈ യോഗം നടപടിയാക്കും. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ഫ്രഞ്ച്‌ ലീഗും ജർമൻ ലീഗും മാറ്റിയിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗിൽ നാലു പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌. 17നും 18നുമുള്ള കളികളാണ്‌ നീട്ടിയത്‌. … Read more

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കർസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിൽ പുറംലോകത്തെ അറിയിച്ചത്. താനിപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും അവർ വ്യക്തമാക്കി. ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീൻ ഡോറിസ്. വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിൻറെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു. മന്ത്രിക്ക് എവിടെനിന്നാണ് … Read more

‘ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ജർമ്മനിയിലെ പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടിൽ രചിച്ച കവിതാസമാഹാരമായ ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. വി. ഡി. സതീശൻ എംഎൽഎ ആദ്യ കോപ്പി സ്വീകരിച്ചു. എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, ജോളി എം പടയാട്ടിൽ, ചിനു ജോളി, ഡോ. സാജു ചാക്കോ മേനാച്ചേരിൽ, ജേക്കബ് കോട്ടയ്ക്കൽ, മാർട്ടിൻ ടി.ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊറോണവൈറസിനെ വീട്ടില്‍ കൊണ്ടുപോകൂ; ചൈനീസ് യുവതിക്ക് അധിക്ഷേപം,എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം

കൊറോണവൈറസിനെ വീട്ടില്‍ കൊണ്ടുപോകൂ; ചൈനീസ് യുവതിക്ക് അധിക്ഷേപം,എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ … Read more

32 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിലനിറത്തിലേക്ക് മാറുന്നു.

32 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിലനിറത്തിലേക്ക് മാറുന്നു. നീല പാസ്‌പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി. നീല പാസ്പോര്‍ട്ടുകള്‍ അടുത്ത മാസം നല്‍കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. യൂണിയനില്‍ നിന്ന് യുകെ പോയതിനെത്തുടര്‍ന്ന് നിലവിലെ ബര്‍ഗണ്ടി ഡിസൈന്‍ മാറ്റിസ്ഥാപിക്കുകയാണ്. 1921 മുതല്‍ 1988 വരെ യുകെയില്‍ നീല പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നു. പുതുതായി നല്‍കുന്ന എല്ലാ പാസ്പോര്‍ട്ടുകളും വേനല്‍ക്കാലം മുതല്‍ നീലയായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.ഇപ്പോഴും തീയതിയിലുള്ള പാസ്പോര്‍ട്ടുകള്‍ അവയുടെ കാലഹരണ തീയതി വരെ സാധുവായിരിക്കും, എന്നാല്‍ 2021 … Read more

കൊറോണ വൈറസ് കാരണം ഇറ്റലിയിലും മരണം . യൂറോപ്പ് മുഴുവൻ കനത്ത ജാഗ്രത

കൊവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച് ഇറ്റലിയില്‍ ഒരാള്‍ മരിച്ചു. രാജ്യത്തെ ആദ്യ മരമമാണ് വെള്ളിയാഴ്‍ച ഉണ്ടായതെന്ന് ഇറ്റലി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വനെറ്റോയിലെ 78 വയസ്സുകാരനാണ് മരിച്ചത്. യൂറോപ്പില്‍ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണിത്. നേരത്തെ ഫ്രാന്‍സില്‍ ഒരാള്‍ മരിച്ചിരുന്നു. അതേസമയം, വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വെള്ളിയാഴ്‍ച 109 പേര്‍ മരിച്ചതായി ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 90 മരണവും വുഹാന്‍ നഗരത്തിലാണ്. ഇതോടെ ചൈനയില്‍ മരണസംഖ്യ 2345 ആയി … Read more

ചെലവേറിയ രാജ്യങ്ങളില്‍ സ്വിറ്റ്സര്‍ലണ്ട് ഒന്നാമത് ;അയർലണ്ട് 13 -ആം സ്ഥാനത്ത്

ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ  പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാം  സ്ഥാനം നിലനിര്‍ത്തി. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം.പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്. സിഇഒ വേള്‍ഡ് ബിസിനസ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ 132 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. വീട്, വസ്ത്രം, ടാക്സി, ഇന്റര്‍നെറ്റ്, പലചരക്ക്, ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ്  മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ … Read more

ഐക്യരാഷ്ട്രസഭയുടെ മുന്നിൽ ഫെബ്. 1 – ന് ,പൗരത്വ നിയമത്തിനെതിരെ യൂറോപ്പ്യൻ മലയാളികളുടെ പ്രതിഷേധം .

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രത്യേകിച്ച് സ്വിറ്റ്സർലൻഡ്, പോളണ്ട്, ജർമ്മനി  ,ഓസ്ട്രിയ ,സ്വീഡൻ,ഫിൻലാൻഡ് ,  അയർലൻഡ് തുടങ്ങിയ  രാജ്യങ്ങളിലെ  മലയാളികൾ എല്ലാവരും കൂടി ഒന്ന് ചേർന്ന് പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മുമ്പിൽ പ്രതിഷേധം   നടത്തുന്നു . പ്രതിഷേധ പരിപാടി   നിശ്ചയിച്ചിരിക്കുന്നത്  ഫെബ്രുവരി ഒന്നിന് ,ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ്   .  പൗരത്വ നിയമവും ,പൗരത്വ പട്ടികയും  ഭരണഘടനപരമായുള്ള  ലംഘനമാണെന്നും ,മതേതരത്വത്തിനു  എതിരാണെന്നും  ഇന്ത്യയുടെ   ജനാധിപത്യത്തിലെ … Read more