അയർലണ്ടിലെ സ്ട്രോബറി കമ്പനിയായ Keelings-ൽ വൻ തൊഴിലവസരം

അയര്‍ലണ്ടിലെ സ്‌ട്രോബറി ബിസിനസില്‍ പ്രമുഖരായ Keelings, തങ്ങളുടെ വെയര്‍ഹൗസിലേയ്ക്ക് പുതിയ ജോലിക്കാരെ നിയമിക്കുന്നു. Ballymun-ലെ വെയര്‍ഹൗസില്‍ ഓപ്പറേറ്റര്‍ തസ്തികയിലാകും നിയമനം. ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 8 മണിവരെ വെയര്‍ ഹൗസ് ഓപ്പറേറ്റര്‍മാര്‍ക്കായി Carlton Hotel-ല്‍ വച്ച് ഒരു റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. നിയനം ആഗ്രഹിക്കുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ടെത്തി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. അഡ്രസ്: Carlton Hotel , Old Airport Road, Cloghran, K67 P5C7. ഓണ്‍ലൈനായും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്: https://app.occupop.com/shared/job/warehouse-operative-keelings-logistics-KljH/?fbclid=IwAR1iItKMq0Mqs-2qe2sW1mbEfn5MTGrCHKvIZgL17yYGrNjh6SSZR0yqoLI

ഡബ്ലിൻ SelectAsia -യിൽ പോത്തിറച്ചി ഉൾപ്പെടെയുള്ള വിവിധ മാംസങ്ങൾ നാളെ മുതൽ ലഭ്യമാണ്

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ രുചിഭേദങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചുവരുന്ന ഡബ്ലിന്‍ ബ്യൂമോണ്ടിലെ Select Asia -യിൽ പോത്തിറച്ചി, ബീഫ് ലിവർ, ലാംബ് ലിവർ ,  ലാംബ്   പോട്ടി , ചിക്കൻ ഫില്ലറ്റ് തുടങ്ങി വിവിധ ഇനം മാംസങ്ങൾ നാളെ (29 ജനുവരി ശനിയാഴ്ച) മുതൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെ ഏഷ്യക്കാര്‍ക്ക് പ്രിയങ്കരമായ പഴങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വമ്പന്‍ ശേഖരവും Select Asia-യിലുണ്ട്. ഡബ്ലിനിലെ ബ്യൂമോണ്ടിലുള്ള 80 Shantalla Road-ലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

ഡബ്ലിനിൽ Tesco-യുടെ പുതിയ സൂപ്പർ മാർക്കറ്റ് ഫെബ്രുവരിയിൽ തുറക്കും; 60 പേർക്ക് ജോലി

ഡബ്ലിനില്‍ 5 മില്യണ്‍ യൂറോ ചെലവിട്ട് പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ Tesco. Rathfarnham-ലെ White Pines-ല്‍ ഫെബ്രുവരി 14-നാണ് 11,000 സ്‌ക്വയര്‍ ഫീറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുക. ഇവിടെ 60 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതോടെ അയര്‍ലണ്ടില്‍ Tesco-യ്ക്കായി പ്രവര്‍ത്തിക്കുന്ന ആകെ ജീവനക്കാരുടെ എണ്ണം 13,000 കടക്കും. ജോലിക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.tesco.ie/careers അയര്‍ലണ്ടില്‍ Tesco-യുടെ 152-ആമത് സ്റ്റോറാണിത്. 60 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം, നാല് വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ്ജ് … Read more

ഡബ്ലിനിൽ മലയാളി വിദ്യാർത്ഥിനികൾ താമസസ്ഥലം തേടുന്നു

ഡബ്ലിനിലെ Griffith College-ല്‍ അഡ്മിഷന്‍ ലഭിച്ച മലയാളി വിദ്യാര്‍ത്ഥിനികള്‍ പ്രദേശത്ത് താമസസ്ഥലം തേടുന്നു. ഫെബ്രുവരി 1 മുതല്‍ സ്ഥലം ലഭിക്കാനാണ് ആഗ്രഹിക്കുന്നത്. വാടകയ്ക്ക് താമസസ്ഥലം നല്‍കുന്നവര്‍ ബന്ധപ്പെടുക: 087 6261 590

ഡബ്ലിനിലെ Hermitage Medical Clinic-ൽ തിയറ്റർ നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്ക് തൊഴിലവസരം

ഡബ്ലിനിലെ Hermitage Medical Clinic ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‌റുമാര്‍ എന്നിവര്‍ക്ക് വന്‍ തൊഴിലവസരം. 2022-ഓടെ ആശുപത്രിയിലെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനുമായി:www.hermitageclinic.ie ജോലി ലഭിച്ച ശേഷം സ്ഥലം മാറ്റം, സ്റ്റാര്‍ട്ടിങ് ബോണസ് മുതലായ ആനുകൂല്യങ്ങള്‍ തിയറ്റര്‍ സ്റ്റാഫിന് ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

ആഘോഷിക്കാം ഈ ക്രിസ്മസ് Food Maxx -നൊപ്പം

ബ്ലാഞ്ചാർഡ്‌ടൌൺ  ഫുഡ്മാക്സിൽ ക്രിസ്മസ്   പ്രമാണിച്ച് ഡിസംബർ മാസം 31-ആം തീയതി വരെ എല്ലാ പർച്ചസുകൾക്കും 10% ഡിസ്‌കൗണ്ട് ലഭ്യമാകുന്നു!! ഗുണമേന്മയുള്ള നിത്യ ഉപയോഗ സാധനങ്ങൾക്കു പുറമെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഫ്രഷ്,  വിഷരഹിത ഫ്രോസൺ മത്സ്യങ്ങൾക്കും, ഫ്രഷ് മീറ്റ് ഉത്പന്നങ്ങൾക്കും ഒപ്പം ഫ്രഷ് താറാവ് ഇറച്ചിയും ലഭ്യമാക്കിയിട്ടുണ്ട്..ആഘോഷിക്കാം ഈ ക്രിസ്മസ് ഫുഡ്മാക്സിനൊപ്പം…

ഉപഭോക്താക്കൾക്ക് ക്രിസ്മസ് സമ്മാനവുമായി യുറേഷ്യ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റോർ.

പ്രത്യാശയും പ്രതീക്ഷയും പകർന്നുകൊണ്ട് പുൽക്കൂട്ടിൽ ഉണ്ണിയേശു പിറക്കുമ്പോൾ, അടുക്കളയിലേക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ എല്ലാവിധ സൗകര്യങ്ങളോടും കൂടെ  യുറേഷ്യ ഫ്രൂട്ട്സ് & വെജിറ്റബിൾ സ്റ്റോറും. ക്രിസ്മസിനോടനുബന്ധിച്ച് ഇന്നു മുതൽ വെള്ളിയാഴ്ച വരെ (20/12/2021 to 24/12/2021) യുറേഷ്യ ഫ്രൂട്ട് ആൻഡ് വെജിറ്റബ്ൾസിൽ വരുന്ന  എല്ലാ ഉപഭോക്താക്കൾക്കും ക്രിസ്മസ് സമ്മാനമായി  മലയാള മനോരമ, മാതൃഭൂമി മുതലായ കേരളത്തിൽനിന്നുള്ള കലണ്ടറുകൾ നൽകുന്നതായിരിക്കും. ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി മുതൽ ഇരുപത്തിയൊമ്പതാം തീയതി വരെ കടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, മേൽപ്പറഞ്ഞ തീയതികളിൽ … Read more