Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

CLASSIFIED

കാല്‍ നൂറ്റാണ്ടിന്റെ മഹിത പുണ്യവുമായി ‘DAILY DELIGHT’ ; എന്തെങ്കിലും കഴിച്ചാല്‍ മതിയോ…? നല്ലത് കഴിക്കേണ്ടേ…?

Updated on 26-11-2016 at 3:20 pm

25 ല്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി 15 ല്‍ പരം വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ രുചി മികവുകള്‍ ലോക...

നവംബര്‍ 26 ശനിയാഴ്ച സില്‍വര്‍ കിച്ചനില്‍ നിന്നും ചിക്കന്‍ ബിരിയാണിയും കോട്ടയം സ്‌റ്റൈല്‍ കപ്പ ബിരിയാണിയും

Updated on 22-11-2016 at 10:25 pm

ഡബ്ലിന്‍: ക്രിസ്തുമസിന് ഒരുക്കമായുള്ള നോമ്പിലേക്ക് പ്രവേശിക്കുന്ന ഇക്കാലയളവില്‍ അയര്‍ലണ്ടിലെ...

€ 55 നിരക്കില്‍ 2 നേഴ്‌സിംഗ് യൂണിഫോമുമായി ‘ബെഥനി യൂണിഫോം’

Updated on 19-11-2016 at 5:57 pm

????????: ???????????? ?????? ???????????? ??.??????????????, ??.???????, ??????, ???????? ?????????, ??????????, ??????? ???????????????? ?????????? ?????????? ????? ???????????????? ?????????? ???????????? ???????????? ???? ????????? ?????????? ???????? ??????...

യൂറേഷ്യയില്‍ നവംബര്‍ 6 വരെ സീ ബ്രീം സീ ബാസ് മീനുകള്‍ക്ക് 6.99 / kg

Updated on 02-11-2016 at 3:27 pm

അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ലൂക്കനിലെ യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നവംബര്‍ 6 വരെ സീ...

പരിചയ സമ്പന്നരായ ചെഫുമാരെ ആവശ്യമുണ്ട്

Updated on 08-10-2016 at 2:17 pm

2010 ല്‍ ആരംഭിച്ച് ഇതു വരെ അയര്‍ലണ്ടില്‍ 14 ല്‍ പരം ശാഖകളുള്ള പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ Camile യുടെ ഡബ്ലിന്‍...

അയര്‍ലണ്ട് മലയാളി മെയില്‍ നേഴ്‌സിന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

Updated on 26-08-2016 at 12:44 pm

ഗാല്‍വേയില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലിനോക്കുന്ന 27 വയസ്സുള്ള റോമന്‍ കത്തോലിക്ക മലയാളി യുവാവിന് അനുയോജ്യമായ...

5 കൗണ്ടികളിലേയ്ക്ക് 1500 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫര്‍, 20-24 യൂറോ വേതനത്തില്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്

Updated on 04-08-2016 at 10:27 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍ഡയര്‍, ലവോയ്‌സ് എന്നീ കൗണ്ടികളിലേയ്ക്ക്...

കൊച്ചിയില്‍ വീടുകള്‍ വില്‍പനയ്ക്ക്

Updated on 30-06-2016 at 1:09 pm

Two newly built houses for sale, 6km from Kakkanad. (250m from Thevakal Junction). All facilities such as CBSE school, church, medical college and shops within 1km from location. Easily accessible with 24 hours bus service. Access to well water as well as water...

ഡബ്ലിനില്‍ ദോശ ഷെഫിനെ ആവശ്യമുണ്ട്

Updated on 11-06-2016 at 6:33 pm

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റിലേയ്ക്ക്പരിചയ സമ്പന്നരായ ദോശ ഷെഫിനെ ആവശ്യമുണ്ട്....

Required an Experienced accountant

Updated on 26-05-2016 at 8:00 pm

An Indian grocery business based in co Dublin is looking for one person to work in finance, accounts and Administration area. Need to start as part-timer and chances to go full-time once proven. A success full candidate requires at a least 3-5 years' experience...