സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഉയർന്ന പരിഹാസങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ലളിത് മോഡി

ബോളിവുഡ് താരം സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന പരിഹാസങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടിയുമായി ബിസിനസുകാരനും, ഐ.പി.എല്‍ സ്ഥാപക ചെയര്‍മാനുമായ ലളിത് മോഡി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സുസ്മിത സെന്നുമായുള്ള പ്രണയം ലളിത് മോഡി വെളിപ്പെടുത്തിയത്. 2010 മുതല്‍ തന്നെ ഇരുവരും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ലളിത് മോഡിയുടെ ഭൂതകാലവും, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു. ഒരുഘട്ടത്തില്‍ … Read more

ഫോർ മ്യൂസിക്‌സിന്റെ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ പാട്ട് പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ  ഒറിജിനൽ സോങ് പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ വിനോദ് വേണു രചന നിർവ്വഹിച്ച “പാർവ്വ യെന്നെ “എന്ന മനോഹര തമിഴ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിൽ നിന്നുള്ള റിയ നായർ ആണ്. വേറിട്ട ആലാപനവും ചടുലമായ നൃത്ത രംഗങ്ങളും അയർലണ്ടിന്റെ നഗര ഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന … Read more

മലയാളത്തിന്റെ ‘കുമ്മാട്ടി’ -യെ പ്രശംസിച്ച് വിഖ്യാത സംവിധായകൻ Martin Scorsese

1979 ല്‍ ജി.അരവിന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചലച്ചിത്രം കുമ്മാട്ടി കാലങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാവുകയാണ്. വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ Martin Scorsese സിനിമയെ പ്രശംസിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് കുമ്മാട്ടിക്ക് വീണ്ടും ലോക ശ്രദ്ധ നല്‍കിയത്. ലോകമറിയുന്ന ഒരു സംവിധായകന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തെ വാനോളം പുകഴ്ത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയും അഭിമാനത്തിന്റെ കൊടുമുടി കയറുകയായിരുന്നു. ജൂലൈ 11 തിങ്കളാഴ്ചയായിരുന്നു Martin Scorsese യുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ മലയാളികളെ ഞെട്ടിച്ചുകൊണ്ട് … Read more

“മ്യൂസിക് മഗ് സീസൺ 2” ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ ഫോർ മ്യൂസിക്സിലെ ബിബി മാത്യു രചന നിർവ്വഹിച്ച “കണ്ണിലിന്നൊരു കനവുമായ്”എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഈഫ വർഗീസ് ആണ്. ശ്രവ്യ സുന്ദരമായ ആലാപനവും അയർലണ്ടിന്റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം … Read more

മനുഷ്യനും നായയുമായുള്ള ബന്ധത്തിന്റെ ഹൃദയസ്പർശിയായ കഥാപശ്ചാത്തലവുമായി എത്തിയ 777 ചാർളി സിനിമ അയർലൻഡിലും പ്രദർശിപ്പിക്കുന്നു

രക്ഷിത് ഷെട്ടിയുടെ ധര്‍മ എന്ന കഥാപാത്രത്തെ സഹതാരമായി ഒതുക്കുക്കിയ പെർഫോമൻസുമായി ചാർളി എന്ന പട്ടികുട്ടിയുടെ കഥ പറയുന്ന 777 ചാര്‍ളി എന്ന സിനിമ അയർലൻഡിലും പ്രദർശിപ്പിക്കുന്നു. ഇന്ത്യയിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജൂൺ 19-ന് (ഞായറാഴ്ച ) ഡബ്ലിനിലെ Coolock Odeon തീയേറ്ററിലും , തിങ്കളാഴ്ച 20-ന് ഗാൽവേയിലെ Palas Cinema യിലും ചിത്രം പ്രദർശിപ്പിക്കും. പ്രദർശന സമയം : 3 PM (1500hr) മനുഷ്യനും നായയുമായുള്ള … Read more

ജോണി ഡെപ്പ് ബെര്‍മിങ്ഹാമിലെ വാരണാസി റസ്റ്റോറന്റില്‍ ചിലവഴിച്ചത് 60000 യൂറോ

വിഖ്യാത നടന്‍ ജോണി ഡെപ്പ് (Johnny Depp) ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ചിലവഴിച്ചത് 60000 യൂറോ. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജോണി ഡെപ്പ് ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ പ്രവര്‍ത്തിക്കുന്ന വാരണാസി എന്ന ഇന്ത്യന്‍ റസ്റ്റോറന്‍റിലെത്തിയപ്പോളാണ് ജീവനക്കാര്‍ക്കുള്ള ടിപ്പടക്കം വന്‍തുക ചിലവഴിച്ചത്. അടുത്തിടെ മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി ലഭിച്ചിരുന്നു. കോടതിയിലെ ഈ വിജയം ആഘോഷിക്കാന്‍ സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനിലെത്തിയതായിരുന്നു താരം. റസ്റ്റോറന്റ് മെനുവില്‍ നിന്നും … Read more

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു ഹാസ്യ ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു . . ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിച്ചു. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. … Read more

ഇന്ത്യൻ സിനിമാ സംഗീത രംഗത്തേക്ക് സുവർണ്ണാവസരവുമായി ഫോർ മ്യൂസിക്സ് അയർലണ്ടിലെത്തുന്നു

അയർലണ്ട് പ്രവാസികൾകിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്സ് വീണ്ടും എത്തുന്നു.ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും,ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ  സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്സ്,സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുന്ന ഒറിജിനൽ മ്യൂസിക് പ്രൊജക്റ്റ്,”മ്യൂസിക്സ് മഗ് ” സീസൺ 3 യുമായിട്ടാണ് എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ … Read more

നടി കോഴിക്കോട് ശാരദ അന്തരിച്ചു…

കോഴിക്കോട്: സിനിമാ,നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ശാരദ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവസാന കാലത്ത് സജീവമല്ലായിരുന്നു. അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ് കോഴിക്കോട് … Read more

രജനികാന്തിന്റെ ‘അണ്ണാത്തേ’ തിയറ്ററുകളിലേക്ക്; നവംബർ 3 മുതൽ അയർലണ്ടിലും പ്രദർശനം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രം ‘അണ്ണാത്തേ’ തിയറ്ററുകളിലേയ്ക്ക്. ശിവ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 4-നാണ് ഇന്ത്യയില്‍ റിലീസ് എങ്കിലും നവംബര്‍ 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനമാരംഭിക്കും. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം ഏറെ ആരാധകരുള്ള നടനാണ് രജനികാന്ത്. DublinVue Cinemas, Liffey Valley, LimerickVue Cinemas എന്നീ തിയറ്ററുകളിലാണ് ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുക. കോവിഡ് ലോക്ക്ഡൌണിന് ശേഷം ഇന്ത്യന്‍ സിനിമാരംഗത്ത് നിന്നുള്ള പ്രധാന റിലീസുകളിലൊന്നുമാണ് ‘അണ്ണാത്തേ.’ … Read more