അയർലൻഡിൽ നിന്നുള്ള മലയാളം വെബ് സീരീസ് “ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി ” ആദ്യ എപ്പിസോഡ് പുറത്തിറങ്ങി

ഐറിഷ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങള്‍ കോർത്തിണക്കികൊണ്ട് ഡ്രീം ആൻഡ് പാഷൻ ഫിലിംസ് പുറത്തിറക്കുന്ന വെബ് സീരിസ് ” ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി”യുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. അയർലന്‍ഡില്‍ കുറെ അധികം വീടുകളിൽ നടന്നിട്ടുള്ളതും എന്നാൽ അഭിമാന പ്രശ്നം കാരണം പുറത്തു പറയാൻ സാധിക്കാത്തതും ചില കുടുംബങ്ങളെ വളരെ അധികം മാനസിക വ്യഥയിലാക്കിയിട്ടുള്ളതുമായ സങ്കിർണ്ണമായ ഒരു വിഷയത്തെ വളരെ ലാളിത്യത്തോടെയാണ് ആദ്യ എപ്പിസോഡിൽ സംവിധായകൻ ബിപിൻ മേലേക്കുറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ആൻഡ് പാഷൻ ഫിലിംസിനു വേണ്ടി … Read more

60 കാരനായ ടോം ക്രൂയിസിന്റെ സൗന്ദര്യം നോക്കുവെന്ന് ഹോളിവുഡ് ആരാധകർ ; കമന്റ് ബോക്‌സിൽ 70 കാരനായ മമ്മുട്ടിയുടെ ചിത്രം പങ്കുവെച്ച് മലയാളികൾ

60 കാരനായ ഹോളിവുഡ് നടൻ ടോം ക്രൂയിസിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകർ ഇട്ട പോസ്റ്റിനെ മമ്മുട്ടിയുടെ ചിത്രം കൊണ്ട് ട്രോളി മലയാളികൾ. സിനിമ ഇൻ മീംസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മലയാളികൾ കേറി മേഞ്ഞത്. 60 വയസായ ടോം ക്രൂയിസിന് ഇപ്പോഴും ഇപ്പഴും പ്രായം തോന്നിക്കുന്നില്ല എന്ന ക്യാപ്ഷനോടെ എത്തിയ ചിത്രത്തിന്റെ കമെന്റ് ബോക്സിലാണ് മലയാളികൾ 70 കാരനായ മമ്മൂട്ടിയുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചത്.എട്ടര ലക്ഷം പേരാണ് ഇതിനോടകം ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുപത്തിഎട്ടായിരം കമന്റുകളും … Read more

ഉണ്ണി ലാലു, ദീപ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രം ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ ട്രെയ്‌ലർ റിലീസ് ചെയ്തു

ഉണ്ണി ലാലു, ദീപ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് കെ ആർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ ട്രെയ്ലർ റിലീസ് ചെയ്തു. നിർമ്മാണം ബ്ലോക്ബസ്റ്റർ ഫിലിംസ്. റൊമാൻസ് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രാംകുമാർ, ഷിൻസ് ഷാൻ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമാറ്റോഗ്രാഫി ആശംസ് എസ് പി, മ്യൂസിക് അലോഷ്യ പീറ്റർ, എഡിറ്റിംഗ് നബു ഉസ്മാൻ. കളർ പടം എന്ന സൂപ്പർ ഹിറ്റ് ഷോർട്ട് … Read more

“ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി” യുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ “Our Home” ടീമിന്റെ പുതിയ വെബ് സീരിസിന്റെ അവതരണ ഗാനം പുറത്തിറങ്ങി. ഡ്രീം ആൻഡ് പാഷൻ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ബിപിൻ മേലേക്കുറ്റ് ആണ്, നിർമാണം നിഷ ബിപിൻ. സീരീസിന്റെ ആദ്യഘട്ട ചിത്രീകരണം ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും പൂർത്തിയായി. അയർലണ്ടും ഒരു പ്രധാന കഥാപാത്രമായി വരുന്ന ഈ സീരിസിന്റെ പിന്നണിയിൽ മലയാള സിനിമയിൽ നിന്നുള്ളവരും സഹകരിക്കുന്നുണ്ട്. ഇന്ദ്രൻസിന്റെ പുതിയ ചിത്രമായ വാമനന്റെ സംഗീത സംവിധായകനായ നിധിൻ ജോർജ്ജ് ആണ് … Read more

അയർലൻഡിന്റെ ഒഫീഷ്യൽ ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട് ‘An Cailín Ciúin’

95-ാമത് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള അയര്‍ലന്‍ഡിന്റെ ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട് An Cailín Ciúin. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അയര്‍ലന്‍ഡിന്റെ എന്‍ട്രിയായാണ് An Cailín Ciúin തിരഞ്ഞെടുക്കപ്പെട്ടത്. Claire Keegan രചിച്ച Foster എന്ന പുസ്തകത്തെ ആസ്പദമാക്കി Colm Bairéad തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് An Cailín Ciúin. ഫെബ്രുവരിയില്‍ Berlinale അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. മികച്ച ചിത്രത്തിനുള്ള ഗ്രാന്റ് -പ്രീ അവാര്‍ഡ് An Cailín Ciúin ന് അന്ന് ലഭിച്ചിരുന്നു. … Read more

ബോളിവുഡ് നൈറ്റ് DJ സംഗീത നിശ ഈ വെള്ളിയാഴ്ച ഡബ്ലിനിലെ Tramline-ൽ

AfterLYF DJ Darshan ന്റെ പത്താം വർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-വെള്ളിയാഴ്ച ബോളിവുഡ് നൈറ്റ് DJ സംഗീത നിശ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ഡിജെമാരായ Neville , AJ , Shubs, Bilal എന്നിവരുടെ പെർഫോമൻസുകൾ ഉണ്ടായിരിക്കും. ഈ വെള്ളിയാഴ്ച ഡബ്ലിൻ 2-ൽ രാത്രി 9 മുതലാണ് സംഗീത നിശ ആരംഭിക്കുക. പ്രസ്തുത പരിപാടിയുടെ ടിക്കറ്റുകൾക്കായി ഈ ലിങ്ക് സന്ദർശിക്കുക

ഫോർ മ്യൂസിക്സിന്റെ ”മ്യൂസിക് മഗ്ഗ്’ കേരളാ എഡിഷനിലെ മൂന്നാമത്തെ പാട്ട് പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ മ്യൂസിക് മഗ്ഗിന്റെ മൂന്നാമത്തെ പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ ഹരിനാരായണൻ B K രചന നിർവ്വഹിച്ച “സ്വരസാമജം “എന്ന മനോഹര ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ശ്രിയ സോജേഷ് എന്ന കൊച്ചു മിടുക്കിയാണ്. കേരളത്തിലെ നാട്ടിൻ പുറത്തുള്ള ക്ഷേത്ര പരിസരത്ത് ചിത്രികരിച്ച ഈ ഗാനം ഈണം കൊണ്ടും വരികൾ കൊണ്ടും കണ്ണിനും കാതിനും സുഖം പകരുന്നുണ്ട്. യൂട്യൂബിലെ മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടു … Read more

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയ്ക്ക് അയർലൻഡ് മലയാളി സമൂഹത്തിന്റെ സ്നേഹാദരം

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്ക് അയർലൻഡ് മലയാളി സമൂഹത്തിന്റെ സ്നേഹാദരം. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ അയര്‍ലന്‍ഡ് മലയാളി സമൂഹത്തിന് വേണ്ടി ഇന്നലെ നഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അയര്‍ലന്‍ഡിലെ എല്ലാ ‘മക്കള്‍ക്കും’ തന്റെ ആശംസകള്‍ അറിയിക്കുന്നതായി നഞ്ചിയമ്മ പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്.

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മലയാളത്തിന് കൈനിറയെ അവാർഡുകൾ

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മലയാളി താരം അപര്‍ണ ബാലമുരളിയെ മികച്ച നടിയായും, തമിഴ് നടന്‍ സൂര്യയെയും, ബോളിവുഡ് താരം അജയ് ദേവഗണിനെയും മികച്ച നടന്‍മാരായും തിരഞ്ഞെടുത്തു.സൂരറൈ പോട്ര് എന്ന ചിത്രം സൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയപ്പോള്‍, തന്‍ഹാജിയിലെ മികച്ച പ്രകടനത്തിലൂടെയാണ് അജയ് ദേവഗണ്‍ പുരസ്കാരത്തിന് അര്‍ഹനായത്. സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് ആണ് മികച്ച … Read more

നയൻ‌താര – വിഘ്‌നേഷ് വിവാഹ വീഡിയോ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ തന്നെ; ” അവർ നെറ്റ്ഫ്ലിക്സിലേക്ക് വരുന്നു ” എന്ന് സ്ഥിരീകരിച്ച് നെറ്റ്ഫ്ലിക്സിന്റെ ഫേസ്ബുക് പോസ്റ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് വഴി തന്നെ സ്ട്രീം ചെയ്യുമെന്ന് സ്ഥിരീകരണം. ഇരുവരുടെയും വിവാഹ വീഡിയോ സ്ട്രീം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്‍മാറിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് “These images of Nayanthara and Vignesh have us seeing stars 朗✨ BRB, we’re doing a little happy … Read more