അയർലണ്ടിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ‘ബാർബി’

അയര്‍ലണ്ടിലും യു.കെയിലും ബോക്‌സ്ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടി ബാര്‍ബി. പുതിയ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടിലും യു.കെയിലും ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ബാര്‍ബി ഒന്നാം സ്ഥാനത്തെത്തി. 54.6 മില്യണ്‍ പൗണ്ട് കളക്ഷന്‍ നേടിയ ചിത്രം ‘ദ സൂപ്പര്‍ മാരിയോ ബ്രോസ്’-നെ, ആദ്യ മൂന്ന് വാരങ്ങളിലെ 67.5 മില്യണ്‍ പൗണ്ട് എന്ന കളക്ഷന്‍ കൊണ്ട് പിന്‍തള്ളിയാണ് ബാര്‍ബി ഈ നേട്ടം സ്വന്തമാക്കിയത്. ബാര്‍ബിയുടെ കളക്ഷന്‍ ഈ നിലയില്‍ തുടരുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ … Read more

അയർലൻഡ് മലയാളികൾ നിർമ്മിച്ച ക്രിസ്തീയ ഭക്തിഗാനം ‘ഒരു രക്ത പുഷ്പമായി’ യൂട്യൂബിൽ റിലീസ് ചെയ്തു

‘ക്രൂശിതാ എന്‍ കുരിശിതാ’ എന്ന ആല്‍ബത്തിലെ ‘ഒരു രക്തപുഷ്പമായ്’ എന്ന ഏറ്റവും പുതിയ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. JOBIN”S MUSIC NOTES എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. റോസ്‍മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയര്‍ലന്‍ഡ് മലയാളികളായ മാത്യൂ, ഷീബാ മാത്യു എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ജോബിന്‍ തച്ചില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ KESTER ആണ്. MAYA JACOB ആണ് ഗാനരചന.

പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘Everything Everywhere All at Once’; മികച്ച നടി Michelle Yeoh,മികച്ച നടൻ Brendan Fraser

95 ാമത് ഓസ്കാര്‍ വേദിയില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി “Everything Everywhere All at Once”. പതിനൊന്ന് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം 7 പുരസ്കാരങ്ങളാണ് നേടിയത്. ചിത്രത്തിലെ അഭിനയത്തിന് Michelle Yeoh മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ് Michelle Yeoh. “The Whale” എന്ന ചിത്രത്തിലെ അഭിനയത്തിന് Brendan Fraserമികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. “Everything Everywhere All at Once” എന്ന ചിത്രം സംവിധാനം ചെയ്ത Daniel Kwan , … Read more

ഓസ്കാറിൽ ഇന്ത്യക്ക് ‘ഇരട്ടത്തിളക്കം’ ; ‘നാട്ടു-നാട്ടു’വിനും, ‘ദി എലിഫന്റ് വിസ്പറേഴ്സിനും’ പുരസ്കാരം

95 ാമത് ഓസ്കാര്‍ വേദിയില്‍ തിളങ്ങി ഇന്ത്യ. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ RRR എന്ന ചിത്രത്തിലെ ‘നാട്ടു- നാട്ടു’ എന്ന ഗാനവും, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ‘ദി എലഫെന്റ് വിസപറേഴ്സുമാണ്’ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. എംഎം കീരവാണി സംഗീതം നിര്‍വ്വഹിച്ച പാട്ടിൻ്റെ വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ് .കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഇതിനകം തന്നെ നേടിയ … Read more

ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം നാളെ; ഇന്ത്യൻ സ്വപ്നങ്ങളുമായി RRR ലെ ഗാനം ; ഐറിഷ് പ്രതീക്ഷകൾ എന്തൊക്കെ ?

95 ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നാളെ(13-03-23) തിങ്കളാഴ്ച ലോസ് ആഞ്ചലസില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 5.30 ന് പുരസ്കാര പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ഇത്തവണ മൂന്ന് ചിത്രങ്ങളാണ് നോമിനേഷനിലുള്ളത്. RRR എന്ന ചിത്രത്തിലെ നാട്ടു-നാട്ടു ഗാനത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. മികച്ച ഒറിജിന്‍ സോങ് നോമിനേഷനില്‍ ഉള്ള ഈ ഗാനം ഈയിടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇവ കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ … Read more

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. പ്രഭാസ് നായകനാവുന്ന പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. വാരിയെല്ലിന് പൊട്ടലുള്ളതായും,നടക്കാനും, ശ്വാസമെടുക്കാനും‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കുകയാണെന്നും താരം ടംബ്ലറിലൂടെ അറിയിച്ചു. പരിക്ക് ഭേദമാവാന്‍ ആഴ്ചകള്‍ സമയമെടുക്കുമെന്നും, ഇതിനാല്‍ പൂര്‍ണ്ണമായ വിശ്രമം ആവശ്യമാണെന്നും‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‍ ഇതേത്തുടര്‍ന്ന് ഷൂട്ടിങ് മതിയാക്കി അദ്ദേഹം ഹൈദരബാദില്‍ നിന്നും … Read more

സിനിമ -ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 41 വയസ്സായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സുബി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിപ്പട്ടാളം അടക്കമുള്ള നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരികയായും സുബി കഴിവ് തെളിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു … Read more

വമ്പന്‍ താരനിരയുമായി അയര്‍ലന്‍ഡ് മലയാളി നിര്‍മ്മിക്കുന്ന സോഹന്‍ സീനുലാല്‍ ചിത്രം- ഡാന്‍സ് പാര്‍ട്ടി

മലയാളത്തിലെ വമ്പന്‍ താരനിരയുമായി സോഹന്‍ സീനുലാല്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡാന്‍സ് പാര്‍ട്ടി. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയര്‍ലന്‍ഡ് മലയാളി നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെക്കാലം വാട്ടര്‍ഫോര്‍ഡില്‍ നഴ്സായി സേവനമനുഷ്ഠിച്ചയാളാണ് നൈസി റെജി. മലയാളത്തിലെ പ്രമുഖരായ 25 ഓളം മുന്‍നിര സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ … Read more

പൂർണ്ണമായും അയർലൻഡിൽ ചിത്രീകരിച്ച മലയാളം ക്രിസ്തീയ ഗാനം റിലീസ് ചെയ്തു

സഞ്ജു ഡേവിഡ് ന്റെ ആലപനത്തിൽ അദ്ദേഹം തന്നെ രചനയും സംഗീതവും നിർവ്വഹിച്ച പതിയെ എന്ന ക്രിസ്ത്യൻ ഡിവൊഷണൽ സോങ് റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനൽ ആയ RAY OF HOPE ലൂടെ മലയാളം പെന്തകോസ്തൽ ചർച്ചിന്റെ ( Newcastle west , limerick ) ആഭിമുഖ്യത്തിലാണ് വീഡിയോ ഗാനം റിലീസ് ചെയ്തത്. PixBae ഫ്രെയിംസിലെ Job Varacheril ആണ് ഗാനത്തിന്റെ ചിത്രികരണം നിർവഹിചത്.

കാവ്യനീതി അദൃശ്യമാക്കപ്പെടുന്ന തിന്മയുടെ തുടർവിജയം – വിജി വർഗ്ഗീസ് ഈപ്പൻ എഴുതുന്നു

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്; കാവ്യനീതി അദൃശ്യമാക്കപ്പെടുന്ന തിന്മയുടെ തുടർവിജയം – വിജി വര്‍ഗ്ഗീസ് ഈപ്പന്‍ എഴുതുന്നു എന്തു കൊണ്ടു തിന്മകൾ തുടർവിജയം നേടുന്നു എന്ന ചോദ്യവുമായി ആണു Abhinav Sunder Nayak സംവിധാനം ചെയ്ത ‘Mukundan Unni Associates’ (2022) എന്ന മലയാളം സിനിമ കണ്ടത്. ഈ സിനിമയ്ക്കു 2014 ൽ പുറത്തിറങ്ങിയ, Dan Gilroy സംവിധാനം ചെയ്ത ‘Nightcrawler’ എന്ന സിനിമയുമായി ചില സാമ്യങ്ങൾ ഉണ്ടെന്നു വായിച്ചത് കൊണ്ടു അതും കണ്ടു. Mukundan Unni Associates’ … Read more