എന്‍ഡോസള്‍ഫാന്‍ ഭീകരത തുറന്ന് കാട്ടുന്ന സിനിമ വലിയ ചിറകുള്ള പക്ഷികള്‍ കാണാം 3 യൂറോയ്ക്ക്

എന്‍ഡോസള്‍ഫാന്‍ വഴിമുടക്കിയ കുറേ ജീവിതങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് വലിയ ചിറകുള്ള പക്ഷികള്‍. കാസര്‍ഗോഡിന് ശാപമാണ് എന്‍ഡോസള്‍ഫാന്‍ വിതച്ചത്. ജനിച്ചു വീഴുന്ന കുരുന്നുകളെ കൂടി ഇല്ലാതാക്കിയ ദുരന്തം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനകളും നൊമ്പരങ്ങളും ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുകയാണ് ഡോ ബിജു. കാസര്‍ഗോഡിനെ ഇരുണ്ട കാലത്തേക്ക് നയിച്ച ദുരന്തത്തിന്റെ തീവ്രത ഒട്ടുംചോരാതെ. കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രമായ ഫോട്ടോഗ്രാഫറുടെ റോളില്‍ എത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളും അവരുടെ കുടുംബവും സമര നേതാക്കളുമൊക്കെ സിനിമയുടെ ഭാഗമാണ്. ഇതിനകം രാജ്യാന്തര … Read more

ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തുന്ന ചിത്രം വരുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തുന്ന ചിത്രം വരുന്നു. തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം അടൂര്‍ ഗോപാലകൃഷ്ണനാണ്. ‘പിന്നെയും’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കാവ്യ നേരത്തേ അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദിലീപ് ആദ്യമായാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നത്. മെയ് 11 ന് ആരംഭിച്ച് ജൂണ്‍ 10ന് അവസാനിക്കുന്ന ഷെഡ്യൂളാണ് അടൂര്‍ ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ശാസ്താംകോട്ടയാണ് പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, … Read more

ഉറുമിയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ കാണാം

പൃഥ്വിരാജ് പ്രഭുദേവ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഉറുമിയുടെ ഹിന്ദി പതിപ്പ് റിലീസിനെത്തുന്നു. ‘ഏക് യോദ്ധാ ശൂര്‍വീര്‍’ എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. മൊഴി മാറ്റി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. https://www.youtube.com/watch?v=vFqB2SIZov4 പൃഥ്വിരാജ്, പ്രഭുദേവ, ജെനീലിയ ഡിസൂസ, വിദ്യാബാലന്‍, ആര്യ തുടങ്ങിയവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ തബുവും ചിത്രത്തിലുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി 2010ലാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. -എജെ-

മത്സരിക്കുമോ എന്ന് 15 ദിവസത്തിനകം പറയാമെന്ന് ലാലു അലക്‌സ്

  കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കാമെന്നു നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു. ജഗദീഷ്, സിദ്ധിഖ് എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ള പ്രമുഖര്‍. മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിട്ടുണ്ട്. ലാലു അലക്‌സ് കൂടി തന്റെ നിലപാട് തുറന്ന് പറഞ്ഞതോടെ ഇനി പ്രതികരിക്കാനുള്ളത് മുകേഷ് മാത്രമാണ്. -എജെ-

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മഞ്ജു വാര്യര്‍

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി മഞ്ജു വാര്യര്‍. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മഞ്ജുവാര്യര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നു എന്ന പ്രചരണമാണ് മഞ്ജു നിഷേധിച്ചിരിക്കുന്നത്. ഈ വാര്‍ത്ത തെറ്റാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും മഞ്ജു പറഞ്ഞു. അതേസമയം നടന്‍മാരായ ജഗദീഷും, സിദ്ധിഖും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന. അതു പോലെ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. -എജെ-

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍നിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ…മമ്മൂട്ടിയുടെ പോസ്റ്റ്

മമ്മൂട്ടി കലാഭവന്‍ മണിയെ അനുസ്മരിച്ചെഴുതിയ കുറിപ്പ് കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റീന്‍ തൈകളും കൂടയില്‍ നിറയെ മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ…. എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയില്‍ മണി അന്തരിച്ചു എന്നെഴുതിക്കാണിക്കുമ്പോള്‍ ഇവിടെ ബെംഗളൂരുവില്‍ ഞാനൊരു ഷൂട്ടിങ് തിരക്കില്‍ നില്‍ക്കുകയാണ്. ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍നിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിക്കുക ? തെറ്റു ചെയ്താല്‍ അരികില്‍വന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു … Read more

പേടിക്കേണ്ട മണി…നീ തനിച്ചല്ല.. പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി..സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കലാഭവന്‍ മണിയുടെ മരണത്തില്‍ വേദനിച്ച് സലിംകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് മണി… ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ നീയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റര്‍വ്യൂവും കണ്ടു…..അതില്‍ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി അഭിനയിച്ചിട്ടുള്ളത് നീയായിരിക്കും എന്ന്..പക്ഷേ അത് നിന്റെ മരണ ശേഷം ആയിരിക്കാം ആളുകള്‍ തിരിച്ചറിയുക എന്ന്…സത്യമാണ് ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമായി വരുന്ന സന്ദര്‍ഭങ്ങള്‍…നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി…. നിന്റെ … Read more

വേറിട്ട വഴികളിലൂടെ ഡോ.ബി.സന്ധ്യ ഐ.പി.സ്

നരേന്‍, മേഘ്‌ന രാജ് എന്നിവര്‍ കേന്ദ്രകഥാപത്രങ്ങളാകുന്ന ‘ഹല്ലേലൂയ’ സിനിമയ്ക്ക് വേണ്ടി ഡോ.ബി.സന്ധ്യ ഐ.പി.സ് എഴുതിയ ‘എന്‍ കിനാവിലെ’ എന്ന് തുടങ്ങുന്ന എന്ന ഗാനം ശ്രദ്ധേയമാകുന്നു. കവിതകള്‍, നോവലുകള്‍, കുട്ടികളുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ എന്നിവകളിലൂടെ സാഹിത്യരംഗത്ത് സജീവമായ ഡോ.ബി.സന്ധ്യ ആദ്യമായിട്ടാണ് ഒരു സിനിമക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാഹിത്യകൃതികള്‍ കൂടാതെ കേരളാ പോലീസിന്റെ ചരിത്രത്തെ പറ്റിയുള്ള പുസ്തകങ്ങളും വെബ്‌സൈറ്റും ശ്രീ.സന്ധ്യയുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ലെ ഇടശ്ശേരി അവാര്‍ഡ്, 2013ലെ കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങി മറ്റ് നിരവധി പുരസ്‌കാരങ്ങളും ഡോ.ബി.സന്ധ്യയുടെ കൃതികള്‍ക്ക് … Read more

ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി

  മുംബൈ : ബോളിവുഡ് സുന്ദരി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയെ മിന്നുകെട്ടിയത്. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്നും ഫിലിം ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈനര്‍മാരായ സുസന്നെ ഖാനും സുരിലി ഗോയലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലോസ് ആഞ്ചലസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് പ്രീതി സിന്റ വിവാഹിതയായിരിക്കുന്നത്. വിവാഹത്തിന്റെ … Read more

മികച്ച നടനുള്ള പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമെന്ന് ദുല്‍ഖര്‍

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത് ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം. ചിലപ്പോള്‍ … Read more