‘ഉഡ്താ പഞ്ചാബ്’ സിനിമയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുകൂലവിധി

മുംബൈ: വിവാദ ചിത്രം ഉഡ്ത പഞ്ചാബിന് രണ്ടു ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഒരു ദൃശ്യം മാത്രം ഒഴിവാക്കിയാല്‍ മതിയെന്നു കോടതി വിധിച്ചു. 13 വിഭാഗങ്ങളിലായി 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വിധിച്ചു. അതേസമയം, സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കോടതി നിര്‍േദശിച്ചു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന … Read more

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മംമ്ത രംഗത്ത്

ഒരു അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍വേഷത്തിലെത്തിയ മംമ്തയ്‌ക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.  ഈ വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. “ഇത്തരം വാര്‍ത്തകള്‍ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നതുതന്നെ കഷ്ടമാണ്. ലൊസാഞ്ചല്‍സില്‍നിന്നു വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞത്. ഞാനിപ്പോള്‍ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങള്‍ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയില്‍ രണ്ട് വിഭാഗത്തിലുള്ള ആളുകള്‍ ഉണ്ട്, ചിലര്‍ … Read more

പാനമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അമിതാഭ് ബച്ചന്റെ സഹോദരനും കമ്പനിയുമായിബന്ധം

മുംബൈ: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്ന കമ്പനി, സഹോദരന്‍ അജിതാഭ് ബച്ചന്റെ കമ്പനിയില്‍നിന്ന് കപ്പല്‍ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്. പ്രമുഖ ദേശീയമാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. പാനമ രേഖകള്‍ പ്രകാരം അമിതാഭ് ബച്ചന് നാലു വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്നു വെളിപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഈ കമ്പനികളുമായി ബന്ധമില്ലെന്നാണ് താരത്തിന്റെ നിലപാട്.

ജൂണ്‍ 11 മുതല്‍ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജയറാം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഹോറര്‍ സിനിമ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. യൂറോപ്പിലെ പ്രമുഖ സിനിമാ വിതരണക്കാരായ സ്വാമീസ് മൂവിസാണ് ആടുപുലിയാട്ടം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമ്യാകൃഷ്ണന്‍, ഓംപുരി, രമേഷ് പിഷാരഡി, ആശ ശരത്, സ്സജു നവോദയ, തമ്പി ആന്റണി, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. പളനി തൊടുപുഴ എന്നിവിടങ്ങളിലായാണ് ആടുപുലിയാട്ടം ചിത്രീകരിച്ചിരിക്കുന്നത്. പ്രദര്‍ശന വിവരങ്ങള്‍ ആടുപുലിയാട്ടം ODEON STILLORGAN 11 JUNE SATURDAY @ 11:45 AM 12 JUNE SUNDAY @ 11:45 AM … Read more

മുത്തശ്ശിയുടെ സംസ്‌കാരം അനുവദിക്കാതിരുന്ന പള്ളി നടപടിക്കെതിരേ പ്രിയങ്ക പ്രതികരിച്ചു

കോട്ടയം: തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയില്‍ നടത്താന്‍ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്ത്. ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. എന്നാല്‍ ഇതു കണക്കിലെടുക്കുന്നില്ലെന്നും കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം നഷ്ടപ്പെട്ടതാണു പ്രധാന കാര്യമെന്നും അവര്‍ പറഞ്ഞു. അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണു മേരി ജോണിന്റെ സംസ്‌കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടത്താന്‍ സമ്മതിക്കാതിരുന്നതെന്നും എന്നാല്‍ … Read more

സിനിമകളുടെ സെന്‍സറിംഗ് നടപടികളില്‍ സമൂല മാറ്റം കൊണ്ടുവരും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സറിംഗ് നടപടികളില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സെന്‍സറിംഗും സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഉദാരമാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് അംഗീകാരം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം വിവാദങ്ങളെ കുറിച്ച് … Read more

സംഗീതസംവിധായകന്‍ ഇളയരാജയെ ബാംഗ്‌ളൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ബാംഗ്‌ളൂര്‍: സംഗീതസംവിധായകന്‍ ഇളയരാജയെ ബാംഗ്‌ളൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തിന്നുശേഷം ഇളയരാജയും കുടുംബവും ചെന്നൈയിലേക്കുള്ള മടക്കയാത്രയിലായിരുന്നു . സുരക്ഷാ പരിശോധനയില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്‌കാനറില്‍ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞു വയ്ക്കാനുണ്ടായ കാരണം. വിശദമായ പരിശോധനകള്‍ക്കു വേണ്ടി മാറി നില്‍ക്കാന്‍ പറഞ്ഞതോടെ ഇളയരാജയുടെ മകനും എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബംഗളൂരു കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലായിരുന്നു സംഭവം. ഇളയരാജയെ പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥന് അദ്ദേഹം ആരാണെന്നും പോലും അറിയില്ലായിരുന്നു. താന്‍ ഇളയരാജയാണെന്നും പ്രശസ്തനായ സംഗീതഞ്ജനാണെന്നും … Read more

പ്രിയമുത്തശ്ശിക്ക് വിട പറയാന്‍ പ്രിയങ്ക കോട്ടയത്തെത്തി

കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ നടത്തി. പ്രിയങ്ക ചോപ്ര, സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര എന്നിവരുള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിര്യാതയായ മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം സ്വദേശത്തു നടത്തണമെന്ന് ഇവര്‍ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ … Read more

ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം നല്‍കുന്നത് മൗറീഞ്ഞോ

ലണ്ടന്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ എന്നും വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്നയാളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ കഴിയുന്ന മൗറീഞ്ഞ ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ശബ്ദം നല്കുന്നത് ഈ ഫുട്ബോള്‍ തന്ത്രജ്ഞനാണെന്നതാണ് പുതിയ വാര്‍ത്ത. 2017 ല്‍ റിലീസ് ചെയ്യുന്ന ആനിമേഷന്‍ സിനിമയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിനാണ് മൗറീഞ്ഞോ ശബ്ദം നല്കുന്നത്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ മൗറീഞ്ഞോ സിനിമയില്‍ മാര്‍പാപ്പയ്ക്കായി ശബ്ദം നല്കും. പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ ഇംഗ്ലണ്ടിലും ഇറ്റലിയിലും … Read more

ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതമായി രണ്ടു ലക്ഷം രൂപ ജിഷയുടെ അമ്മയ്ക്ക് നല്‍കി ജയറാം മാതൃകയായി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സഹായവുമായി നടന്‍ ജയറാം. നേരത്തെ ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ജയറാം തന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതത്തില്‍ ഒരു ഭാഗം കുടുംബത്തിനു നല്‍കുമെന്ന് അറിയിച്ചിരുന്നു. ജയറാം വാക്കുപാലിച്ചു. ഇന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി രാജേശ്വരിയ്ക്ക് രണ്ടു ലക്ഷം രൂപ കൈമാറി. ചിത്രം ആദ്യ ആഴ്ചകളില്‍ നേടിയ ലാഭത്തിലെ ഒരു വിഹിതമാണിതെന്നും നടന്‍ പറഞ്ഞു. ജിഷയുടെ അമ്മയേ പോലെ ആയിരക്കണക്കിന് അമ്മമാര്‍ ഇന്ന് ദുഃഖം അനുഭവിക്കുന്നുണ്ട്. അവര്‍ക്കു … Read more