കസബയുടെ സാരഥി നിഥിന്‍ രഞ്ജിപണിക്കര്‍ വിവാഹിതനായി

പ്രശസ്ത സംവിധായകന്‍ രഞ്ജിപണിക്കരുടെ മകനും കസബ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയതുമായ നിഥിന്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ട കുമ്പനാട് സ്വദേശിനി ടെനി സാറാജോണ്‍ ആണ് വധു. നടന്മാരായ മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ്, സംവിധായകന്മാരായ രഞ്ജിത്ത്, ടി കെ രാജീവ്കുമാര്‍, ഷാജികൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, വി എം സുധീരന്‍ തുടങ്ങിയരും ഈ മംഗള കര്‍മ്മത്തിനു സാക്ഷ്യം വഹിച്ചു. ഇരുവരും തമ്മില്‍ നീണ്ടനാളത്തെ പ്രണയത്തില്‍ ആയിരിന്നു എങ്കിലും സ്വന്തമായി ഒരു സിനിമ … Read more

സത്യന്‍ അന്തിക്കാട് ദുല്‍ ക്കര്‍ ഒന്നിക്കുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’ അണിയറയില്‍ സജ്ജമാകുന്നു

മലയാളി കുടുംബപ്രേഷകരുടെ ഇഷ്ടസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവാണ് ജോമോന്റെ സുവിശേഷങ്ങള്‍. വലിയൊരു ബിസിനസ്സ് കുടുംബത്തിലെ മൂത്തപുത്രപുത്രനായി ദുല്‍ക്കര്‍ എത്തുമ്പോള്‍ അനുജനായി വിനുമോഹനും പിതാവിന്റെ വേഷത്തില്‍ മുകേഷും ഒപ്പമുണ്ട്. തൃശൂര്‍ ശൈലിയിലുള്ള സംസാരം ചിത്രത്തിന്റെ പ്രത്യേകതയാണ്. അനുപമ പരമേശ്വരന്‍ നായിക കഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. വിധ്യാസാഗറിന്റേതാണ് സംഗീതം.  

രജനികാന്ത് ചിത്രത്തില്‍ ഷാജോണ്‍

കൊച്ചി: വില്ലനായും കൊമേഡിയനായും തിളങ്ങിയ മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 2.0 എന്ന ചിത്രത്തിലൂടെയാണ് ഷാജോണിന്റെ തമിഴ് പ്രവേശനം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിലാണിപ്പോള്‍ ഷാജോണ്‍. ഈ മാസം19ന് ഷാജോണിന്റെ രംഗങ്ങള്‍ പൂര്‍ത്തിയാകും. ഷാജോണിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2010 ല്‍ പുറത്തിറങ്ങിയ സുപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. വില്ലനായാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. നായികയായെത്തുന്നത് ആമി ജാക്‌സനാണ്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന … Read more

ജിയോ സിമ്മെടുക്കാന്‍ പ്രിയങ്ക ചോപ്രയും; പ്രിയങ്കയുടെ അപേക്ഷാ ഫോം വൈറലാകുന്നു

??????: ????????????? ‘???? ?????????? ?????? ???????? ???????? ????????. ???? ?????????? ????????????????? ???? ???????? ??????? ???????? ?????. ???????????? ?????, ????? ??????????, ?????? ????????? ? ??? ??? ???????? ???????? ?????????? ????????????. -???-

നടി മേനകയുടെ മകള്‍ രേവതി വിവാഹിതയായി

തൃശൂര്‍: നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിന്റേയും പ്രശസ്ത നടി മേനകയുടേയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി നിഥിന്‍ മോഹനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. രേവതിയുടെ ഇളയസഹോദരിയാണ് നടി കീര്‍ത്തി സുരേഷ്. വിവാഹശേഷം നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ഭാര്യ രാധിക, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ശങ്കര്‍, അംബിക, ചിപ്പി, ജലജ, രോഹിണി, വിധുബാല, ലാല്‍, സാദിഖ്, സന്തോഷ്, വിനു മോഹന്‍, … Read more

ശാലു മേനോന്‍ ഇനി സജിക്ക് സ്വന്തം

കൊച്ചി: സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ് വരന്‍. രാവിലെ പത്തിന് ഗുരുവായൂരിലായിരുന്നു താലികെട്ട്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നടന്നു. മലയാളത്തിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്‌റ്റോറി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി … Read more

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ പുലിമുരുകന്‍ ഒക്ടോബര്‍ എഴിനെത്തും

കസിന്‍സിനു ശേഷം വൈശാഖ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം താരമൂല്യം കൊണ്ടും അവതരണ രീതി കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ഒരു ബ്രഹ്മാണ്ഡ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാലാത്തിലും തമിഴില്‍ നിന്നുമായി മികച്ച താരങ്ങളും അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനും സംഗീതം ഗോപീകൃഷ്ണനും ആണ് നിര്‍മിച്ചിരിക്കുന്നത്. വിയറ്റ്‌നാമിലെ കേരളത്തിലുമായി ഒരുവര്ഷത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് പ്രേക്ഷകര്‍ നല്‍കിയത്

തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേക്ക്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെയാണ് തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. 90 വയസ്സുകാരനായാണ് ദിലീപ് ചിത്ത്രതിലെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാര്‍ തമന്ന വൈകാതെ ഒപ്പു വെക്കും. കഥകേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ തമന്ന തയ്യാറാവുകായിരുന്നു. ചിത്രത്തിലെ തമന്നയുടെ സംഭാഷണങ്ങള്‍ തമന്നയുടെ ശബ്ദത്തില്‍തന്നെ ഡബ്ബ് ചെയ്യിക്കണമെന്നും അണിയറയില്‍ ആലോചനയുണ്ട്. മായാമോഹിനിയ്ക്ക് ശേഷം വ്യത്യസ്ത വേഷത്തില്‍ ദിലീപ് എത്തുന്ന ചിത്രംകൂടിയാണ് കമ്മാരസംഭവം.

ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു

ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നും വേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും എന്നാല്‍ തനിക്ക് തിരിച്ചുവരണമായിരുന്നുവെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നു. ‘കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടിവന്നത്. ജീവിതവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള വേര്‍പിരിയല്‍. ആരും തളര്‍ന്നു … Read more

ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍

ലോകം കണ്ട പ്രഗത്ഭനായ വോളീബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഹിറ്റ് ചിത്രം ഫയര്‍മാന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. മഞ്ഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ബാബു ആന്റണി, മേജര്‍ രവി, വിജയകുമാര്‍, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയ പ്രമുഖ താരനിരയാണുള്ളത്. മഞ്ഞ്ജു വാര്യര്‍ ചിത്രത്തില്‍ ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ചായിട്ടാണ് വേഷമിടുന്നത്.സ്വാമീസ് മൂവീസാണ്‍ ചിത്രം യൂറോപ്പില്‍ … Read more