‘പറക്കാന്‍ പോരുന്നോ’; ‘വിമാന’ത്തിലേക്ക് പൃഥ്വിരാജ് വിളിക്കുന്നു

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിമാന’ത്തില്‍ അഭിനേതാക്കള്‍ക്ക് അവസരം. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യ കാര്‍ഡ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘പറക്കാന്‍ പോരുന്നോ’ എന്നാണ് കാസ്റ്റിങ് കോളിന്റെ തലക്കെട്ട്. സ്വന്തമായി വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ യുവാവിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം ചെയ്യുന്നത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതവിജയം നേടുന്ന സജി തോമസ് എന്ന കഥാപാത്രമായാണ് പൃഥ്വി ഈ ചിത്രത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ … Read more

പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ നായികയെ അഭിമാനത്തോടെ പരിചയപ്പെടുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി

ആദ്യമായി ഒരു ട്രാന്‍സ്ജന്‍ഡര്‍ നായികയായി എത്തുന്നു. മമ്മൂട്ടി നായകനായ പേരന്‍പിലാണ് ട്രാന്‍സ്ജന്‍ഡന്‍ അഞ്ജലി അമീര്‍ പ്രധാന വേഷത്തിലെത്തുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് അഞ്ജലിലെ ശുപര്‍ശ ചെയ്തത്. താന്‍ ആഗ്രഹിച്ചത് പോലെ സിനിമയില്‍ തിളങ്ങാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നായിക അഞ്ജലി അമീര്‍. അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. ട്രാന്‍സ്ജന്‍ഡറുകളുടെ ഇടയില്‍ നിന്നും ആദ്യം സിനിമയിലേക്ക് എത്തിയ 21-കാരി പെണ്‍കുട്ടിയാണ് അഞ്ജലി. ”മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം … Read more

സിനിമ സമരം വഴിത്തിരിവില്‍; കൂടുതല്‍ തിയേറ്ററുകള്‍ സമരത്തില്‍ നിന്നു പിന്മാറി, ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

കൊച്ചി: കേരളത്തിലെ സിനിമാ സമരം വഴിത്തിരിവിലേയ്ക്ക്. മലയാളത്തില്‍ ക്രിസ്മസ് റിലീസ് മുടക്കി സമരം നടത്തുന്ന എ ക്ലാസ് തിയേറ്ററുകളുടെ സംഘടനയായ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. സംഘടനയില്‍ അംഗങ്ങളായ മുപ്പത് തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം സമരത്തില്‍ നിന്ന് പിന്‍വാങ്ങി വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ തിയേറ്ററുകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇരുപതിലേറെ തിയേറ്ററുകള്‍ ഇങ്ങനെ സംഘടനയുടെ അച്ചടക്ക നടപടി ഭീഷണി വകവയ്ക്കാതെ പുതിയ റിലീസിന് … Read more

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു.ഹരിയാനയിലെ അംബാലയില്‍ 1950ലായിരുന്നു അദ്ദേഹം ജനിച്ചത്. 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.ഏറെനാളായി കലാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ കൂടാതെ അമേരിക്കന്‍, ബ്രിട്ടിഷ് ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1976ല്‍ പുറത്തിറങ്ങിയ ഘാഷിറാം കോട്വാല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം … Read more

എ ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍. സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയില്‍ ആയിരുന്നു എ ആര്‍ റഹ്മാന്റെ ജനനം. അച്ഛന്റെ സ്റ്റുഡിയോയില്‍ കീബോര്‍ഡിസ്റ്റായി തുടക്കം. 1987ല്‍ ഇരുപതാം വയസ്സില്‍ ഒരു പരസ്യ ചിത്രത്തിന് ഈണം നല്‍കി സംഗീത സംവിധായകനായി. 1992ല്‍ മണിരത്‌നം ചിത്രം റോജക്ക് സംഗീതം നല്‍കി സിനിമയിലേക്കും എത്തി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും … Read more

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടായി മലയാള സിനിമാ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു ഇദ്ധേഹം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വാരനാട് ഗ്രാമത്തില്‍ ജനിച്ച ജഗന്നാഥ വര്‍മ്മ 1978ലാണ് സിനിമാ രംഗത്തെത്തുന്നത്. ഭീം സിംഗ് സംവിധാന ചെയ്ത മാറ്റൊലിയാണ് വര്‍മയുടെ ആദ്യ ചിത്രം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ച് തുടങ്ങിയ അദ്ധേഹം പ്രശസ്ത കലാകാരന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. കഥകളി ആചാര്യനായ പള്ളിപ്പുറം … Read more

എ.ആര്‍. റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ പരിഗണനാ പട്ടികയില്‍

ലോസ് ആഞ്ചത്സ്: എ.അര്‍ റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ പരിഗണനാ പട്ടികയില്‍. പെലെ: ബെര്‍ത് ഓഫ് എ ലെജന്‍ഡ് എന്ന ചിത്രത്തിന് നല്‍കിയ സംഗീതത്തിനാണ് റഹ്മാന്‍ ഇത്തവണ ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് ഇത്. 2009-ല്‍ സ്ലംഡോഗ് മില്യണര്‍ എന്ന ചലചിത്രത്തിലൂടെ രണ്ട് ഓസ്‌കാറുകള്‍ എ. ആര്‍ റഹ്മാന് ലഭിച്ചിരുന്നു. ജെഫ് സിംബാലിസ്റ്റ്, മൈക്കള്‍ സിംബാലിസ്റ്റ് എന്നിവര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് പെലെ: ബെര്‍ത് ഓഫ് എ … Read more

‘ഇത് എന്റെ ദുബായ്’ – ഷാരൂഖ് പരസ്യം ഹിറ്റ്

വിനോദസഞ്ചാര രംഗത്തും ബിസിനസ് ക്യാംപെയിന്‍ ലോകത്തും ഇപ്പോള്‍ ചര്‍ച്ച ഒരു പരസ്യമാണ്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖ് അഭിനയിച്ച മൂന്നു മിനിറ്റ് നീളുന്നൊരു വിഡിയോ. ദുബായ് ടൂറിസത്തിന്റെ ബീ മൈ ഗെസ്റ്റ് സീരിസിലെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിക്കഴിഞ്ഞു. ദുബായിലെ വിവിധ വഴികളില്‍ അവിചാരിതമായി എത്തുന്ന ഷാറൂഖ് എന്ന സൂപ്പര്‍ താരത്തിന്റെ കാഴ്ചകളാണ് പരസ്യം. ദുബായിലെ പ്രശസ്തമായ സ്‌കൈ ഡൈവിങ് കേന്ദ്രത്തിലും നഗരത്തെരുവിലെ ജോഗിങ് കൂട്ടാളിയായും ഷാരൂഖ് എത്തുന്നു. ഷോപ്പിങ് സെന്ററിലെ സന്ദര്‍ശകനായും ഭക്ഷണശാലയിലെ വിളമ്ബുകാരനായും പ്രിയതാരമെത്തുമ്പോള്‍ … Read more

വൈക്കം വിജയ ലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി: അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്‍. അടുത്തമാസം 13ന് വിവാഹ നിശ്ചയവും മാര്‍ച്ച് 29ന് വിവാഹവും നടക്കും. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി. സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ … Read more

ദീലീപും കാവ്യയും വിവാഹിതരായി

നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരായി. എര്‍ണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. അതീവരഹസ്യമായി വളരെ അടുപ്പക്കാരോടു മാത്രമാണ് വിവരം പറഞ്ഞിരുന്നത്. വിവാഹശേഷം ഇരുവരും ദുബായിലേക്ക് പോകും. ദിലീപ്-കാവ്യ വിവാഹത്തിന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ മുഴുവന്‍ പിന്തുണയുമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഏറെ രഹസ്യമായാണ് വിവാഹ തീരുമാനങ്ങള്‍ നടന്നത്. രാവിലെയാണ് മിക്ക സിനിമ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരം ലഭിച്ചത്. ഏറെ വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞതെങ്കിലും സിനിമ ലോകവും വിവാഹത്തിന് എത്തിയിട്ടുണ്ട്. എല്ലാവരെയും സന്തോഷത്തിലാക്കുന്ന തീരുമാനമാണ് ഇതെന്നാണ് … Read more