കാന്‍ബറ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും

കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങള്‍. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) നല്‍കിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്. കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിന്‍, സിമോണ്സ്റ്റന്‍, എ. സി. ടി 2609 എന്ന സ്ഥലമാണ് ഇടവക സ്വന്തമാക്കിയത്. ഏഴര ഏക്കര്‍ (3 . 1 … Read more

കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെ.മേരിസ് ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച്ച രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും, ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രഭാത നമസ്‌കാരത്തിനും വി. കുര്‍ബാനയ്ക്കും ശേഷം ലോകമെങ്ങും പരന്നുകിടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടിയും അതിനു നേത്രുത്വം നല്‍കുന്നവര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തി. സഭയുടെയും സഭാ വിശ്വാസത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുവാന്‍ തക്കവണ്ണമുള്ള പ്രഭാഷണങ്ങള്‍ ക്രമീകരിക്കുകയും … Read more

സാം എബ്രഹാം വധക്കേസ്: സോഫിയയും അരുണും കുറ്റക്കാരെന്ന് സുപ്രീം കോടതി വിധി

  മെല്‍ബണ്‍ : മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് വിധി. മെല്‍ബണ്‍ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേട്ട ജൂറിയാണ് ഇരുവരെയും കുറ്റക്കാരെന്ന് വിധിച്ചത്. പ്രണയത്തിലായിരുന്ന സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു സയനൈഡ് നല്‍കി കൊലപാതകം നടത്തിയത്. അവക്കാഡോ ജ്യൂസില്‍ മയക്കു മരുന്നു കലര്‍ത്തി മയക്കി കിടത്തിയ ശേഷം ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി വായിലേയ്ക്ക് ഒഴിച്ചു കൊടുത്താണു കൊലപാതകം നടത്തിയത്. … Read more

മെല്‍ബണില്‍ ‘ MUMPSIMUS ‘ എന്ന ഹൃസ്വചിത്രം തരംഗമാകുന്നു.

  മെല്‍ബണ്‍:നവാഗതരായ ജോര്‍ജ് മാക്‌സ്വെല്‍ സംവിധാനവും, സൈജു ഇടശ്ശേരി തിരക്കഥയും നിര്‍വഹിച്ച ‘MUMPSIMUS’ എന്നഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെല്‍ബണ്‍ മലയാളികള്‍ ഈ ഹൃസ്വചിത്രം ഇരുകൈകളും ചേര്‍ന്നു സ്വീകരിച്ചു എന്ന് നിസ്സംശയം പറയാന്‍ പറ്റുന്നരീതിയില്‍ ആണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്. ഒരു സിനിമ കാണുന്ന പ്രതീതി പ്രേക്ഷകന് നല്കാന്‍ സാധിച്ചു എന്നിടത്താണ് ജോര്‍ജ് മാക്‌സ്വെല്‍ എന്ന സംവിധായകന്റെ വിജയം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ജീവിത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഈഹൃസ്വചിത്രം പുതു മലയാളി തലമുറയുടെസൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും … Read more

സിഡ്‌നിയില്‍ എഴുത്തുപുര: സക്കറിയ നയിക്കും

സിഡ്‌നി: സക്കറിയ നയിക്കുന്ന എഴുത്തു പുര – എഴുത്തുകാര്‍ക്കുള്ള റസിഡന്‍ ഷ്യല്‍ ശില്‍ പ്പശാല ഫെബ്രുവരി 10,11 തീയതികളില്‍ മല്‍ ഗോവ റിട്രീറ്റ്-കോണ്‍ ഫറന്‍ സ് സെന്റെറില്‍ നടക്കും . ആസ്‌ട്രേലിയയിലെ വിവിധഭാഗങ്ങളില്‍ രൂപീകൃതമായ സാഹിത്യ കൂട്ടായ്മകളില്‍ നിന്നുള്ള എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ശില്‍ പ്പശാലയില്‍ പങ്കെടുക്കും . സാഹിത്യ സംഘങ്ങളുടെ കൂട്ടായ്മയായ ആസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസ്സോസിയേഷന്‍ (AMLA) ആണ് എഴുത്തു പുര സംഘടിപ്പിക്കുന്നത്. സിഡ്‌നി സാഹിത്യ വേദി,തൂലിക സാഹിത്യ വേദി-മെല്‍ബണ്‍ , കേളി-അഡ് ലൈഡ്,സംസ്‌കൃതി-കാന്‍ബറ … Read more

മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.

മെല്‍ബണ്‍:ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് ജസ്റ്റിന്‍ ജൂബര്‍ട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്മിജോ.ടി. പോള്‍ ക്ഷേമ വിഷന്‍ 2018 അവതരിപ്പിച്ചു. ഗാനമേള, ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാഭവന്‍ സന്തോഷിന്റെ മിമിക്‌സ് പരേഡും ഉണ്ടായിരുന്നു സ്റ്റേജ് സെറ്റിംഗ്‌സ് ഉന്നത നിലവാരം പുലര്‍ത്തി. വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലേര്‍ണിംഗുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന മലയാള ഭാഷ പഠനത്തെക്കുറിച്ചു ശ്രീമതി ലഷ്മി നായര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ചു കേക്ക് മുറിക്കലും പുതിയ … Read more

മെല്‍ബണ്‍ ‘ ഈസ്റ്റേണ്‍ ബോയ്‌സ് ‘ ന്റെ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി.

മെല്‍ബണ്‍: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെല്‍ബണ്‍ ഈസ്റ്റേണ്‍ ബോയ്‌സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിര്‍ന്നവര്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തന്‍ അനുഭവമായിരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ഒരുക്കിയ Christmas Lunch എടുത്തുപറയേണ്ട ഒന്നായിരുന്നു. എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോള്‍ ഗാനങ്ങളുമായി ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു. … Read more

മെല്‍ബണില്‍ പ്രൊഫഷണല്‍ ബാഡ്മിന്റനില്‍ മലയാളി ക്ലബ്ബുകള്‍ സജീവമാകുന്നു.

മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍. ബാഡ്മിന്റണ്‍ കളിയില്‍ മലയാളികള്‍ക്കുള്ള താല്‍പ്പര്യവും കഴിവും മുതലാക്കിക്കൊണ്ടു മെല്‍ബണിലെ പ്രൊഫഷണല്‍ ബാഡ്മിന്റണില്‍ സ്വന്തമായി കൈയ്യൊപ്പ് പതിപ്പിക്കുന്ന മലയാളി ക്‌ളബ്ബുകള്‍ വരും തലമുറയ്ക്കുള്ള പരിശീലനവും നടത്തി വരുന്നു. MSCA,FOB,SYNERGY എന്നിവ അതില്‍ ചിലത് മാത്രം. മെല്‍ബണ്‍ നോര്‍ത്തിലുള്ള ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആറാമത് ലീഗിന്റെ അതി വാശിയേറിയ ഫൈനലില്‍ Fighter Bulls നെ പരാജയപ്പെടുത്തി Stomping Elephants കപ്പ് നേടി. നാല് അംഗങ്ങള്‍ വീതമുള്ള … Read more

മെല്‍ബണ്‍ സാം എബ്രഹാം കൊലക്കേസ്: അന്തിമ വിചാരണ ജനുവരി 29 -നു നീട്ടിവച്ചു

  മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടത്തുന്നത് മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയിലേക്കാണ് വിക്ടോറിയന്‍ സുപ്രീം കോടതിയിലെ വിചാരണ നീട്ടിവച്ചിരിക്കുന്നത്.ജൂറിക്കു മുന്നിലുള്ള കേസിന്റെ അന്തിമ വിചാരണ നവംബര്‍ എട്ടിന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേസിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ കാരണമാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിവച്ചത്. കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ … Read more

പാത്രിയര്‍ക്കീസ് ബാവ മെല്‍ബണിലെ യാക്കോബായ, ക്‌നാനായ ഇടവകാംഗങ്ങളെ സന്ദര്‍ശിക്കുന്നു

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ തന്റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദര്‍ശന മദ്ധ്യേ മെല്‍ബണ്‍ പ്രദേശത്തുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്‌നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദര്‍ശിക്കുന്നതിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 8ന് എത്തിയപ്പോള്‍ ഈ സഭകളിലെ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ സിറ്റിയിലുള്ള … Read more