ഓസ്ട്രേലിയയില്‍നിന്നും കേരള പി.ഓ എന്ന മ്യൂസിക്കല്‍ ഫെനോമേനോന്‍ യൂട്യൂബില്‍ റിലീസ് ചെയ്തു

മെല്‍ബണ്‍: കേരള പി.ഓ എന്ന മ്യൂസിക്കല്‍ ഫെനോമേനോന്‍ ഇ കഴിഞ്ഞ നവംബര് 16 ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്, പതിവ് ഷോര്‍ട് ഫില്മുകളില്‍ നിന്നും മാറിയുള്ള ഒരു ചിന്തയും അവതരണവുമാണ് കേരള പി.ഓ യുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. സഹോദരങ്ങളായ അഫിന്‍ മാത്യൂസും, അന്‍വിന്‍ ജോര്‍ജും, അല്‍കിന്‍ ഫിലിപ്പും ചേര്‍ന്നു ഐന്‍സ് മൂവി ഹൌസ് (AIN’S Movie House) ബാനറില്‍ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അരുണ്‍ മോഹന്‍ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നു, അനുജ് ചന്ദ്രശേഖരന്‍ മ്യൂസിക്കും സ്‌കോറിങ്ങും … Read more

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ MSCA ധനശേഖരണം നടത്തി

മെല്‍ബണ്‍: മെല്‍ബണിലെ വെസ്റ്റേണ്‍ സബര്‍ബ് കേന്ത്രമായി പ്രവര്‍ത്തിക്കുന്ന ‘മലയാളി സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അസോസിയേഷന്‍ (MSCA)’ CAIRNLEA ഹാളില്‍ വെച്ച് നവംബര്‍ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്, അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള RAFFLE ടിക്കറ്റുകള്‍ ഉത്ഘാടനം ചെയ്യുകയും ചെയ്തു. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നിറമേകി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളും ഉണ്ടായിരുന്നു. സെക്രട്ടറി ആഷിന്‍ … Read more

പ്രവാസത്തിന്റെ കൈയ്യൊപ്പുമായി ഓസ്ട്രേലിയയില്‍നിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം

മെല്‍ ബണ്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങള്‍ ഇടം പിടിക്കുന്നു. നവം മ്പര്‍ 17 ന് മെല്‍ ബണില്‍ വെച്ച് പ്രൊഫ. എം .എന്‍ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടും . കഴിഞ്ഞ വര്‍ഷം എം.എന്‍ കാരശ്ശേരി ഓസ്‌ട്രേലിയന്‍ മലയാളി വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം(എം.എന്‍ .കാരശ്ശേരിയുടെ ഓസ്ട്രേലിയന്‍ പ്രഭാഷണങ്ങള്‍ – എഡിറ്റര്‍ സന്തോഷ് ജോസഫ്) , ബെനില അമ്പികയുടെ ആന്തര്‍ … Read more

ഡാര്‍വിന്‍ മലയാളിയായ ടോമിയുടെ ഹ്രസ്വചിത്രം ‘അറിഞ്ഞിട്ടും അറിയാതെ’ നവംബര്‍ 18-ന് പുറത്തിറങ്ങും.

ഡാര്‍വിന്‍: നോര്‍ത്തേണ്‍ ടെറിട്ടറി മലയാളീ ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമി ജേക്കബ് അണിയിച്ചൊരുക്കുന്ന ”അറിഞ്ഞിട്ടും അറിയാതെ ‘ എന്ന ഹ്രസ്വ ചിത്രം നവംബര്‍ 18-ന് പ്രേക്ഷകരിലെത്തും. ഡാര്‍വിനിലെ മലയാളി സമൂഹത്തിലെ നാല്പതോളം കലാകാരന്മാരുടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിന് ശേഷമുള്ള തയ്യാറെടുപ്പിന് ശേഷമാണ് 40 മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ചിത്രം യാഥാര്‍ഥ്യമാകുന്നത്. സംവിധാനവും, സ്‌ക്രിപ്ട് റൈറ്ററുമായി ദീപു ജോസും ടോമിയുടെ ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് ലഭിക്കുന്ന വന്‍പ്രതികരണം ചിത്രത്തിന്റെ റിലീസിംഗിനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്. സമനിലതെറ്റിയ മനുഷ്യജീവിതചര്യയിലെ … Read more

മെല്‍ബണില്‍ ‘ഡ്രാമ’ നവംബര്‍ 10-ന്

മെല്‍ബണ്‍: പ്രശസ്ഥ സംവിധായകനായ രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാമ നവംബര്‍ 10നു മെല്‍ബണില്‍ പ്രദര്‍ശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നത്. ഫൈവ് സ്റ്റാര്‍ മൃതസംസ്‌ക്കാരത്തെ ”ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് ”ഡ്രാമാ” എന്ന ചിത്രം എത്തുന്നത്. ഓസ്ട്രേലിയയിലെ മലയാളീ സമൂഹത്തിന്റെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കാവുന്ന സംഭവവികാസങ്ങളുമായി കഥ പറയുന്ന ഈ ചിത്രം ലണ്ടന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൃതസംസ്‌കാര കര്‍മങ്ങള്‍ പ്രൊഫഷണലായി ചെയ്യുന്ന … Read more

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യുമ) നവനേതൃത്വം

പെര്‍ത്ത് :ആസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യുമ) പുതു നേതൃത്വം. റ്റോജോ തോമസ് (പ്രസിഡണ്ട്)ബേസില്‍ ആദായി(സെക്രട്ടറി),ഐന്‍സ്റ്റി സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയായിരിക്കും ഇനിയുള്ള ഒരു വര്‍ഷം പ്യുമയെ നയിക്കുക.കാടിനിയ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പൊതുയോഗമാണ് 201819 കാലഘട്ടത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തത്.വൈസ് പ്രസിഡണ്ട് ആയി ജിസ്‌മോന്‍ ജോസും ജോയിന്റ് സെക്രട്ടറിയായി ലിജു പ്രബാദും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനേയും തിരഞ്ഞെടുത്തു.പ്യുമയുടെ വാര്‍ഷിക ഓഡിറ്റര്‍മാരായി ബാബുജോണ്‍,സുനില്‍ലാല്‍ സാമുവേല്‍,ദീപന്‍ ജോര്‍ജ് എന്നിവരേയും ആര്‍ട്‌സ് … Read more

ഇരുപതാമത് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ്‌സില്‍ ഫൈനലിസ്റ്റായി മലയാളി സോഷ്യല്‍ വര്‍ക്കര്‍

ഇരുപതാമത് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ്‌സില്‍ ഫൈനലിസ്റ്റായി മലയാളി സോഷ്യല്‍ വര്‍ക്കര്‍. വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേല് അണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷകാലമായി ഷിബു നടത്തിയ പരീക്ഷണാര്‍ത്ഥത്തില്‍ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത് . ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴില്‍ ഷിബു നടത്തിയ ‘എ ട്രാഫിക് സിഗ്‌നല്‍സ് ഫ്രെയിംവര്‍ക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്. … Read more

നവോദയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സംഘടനാ ഭാരവാഹികള്‍

  ഓസ്ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ദേശീയ തലത്തില്‍ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവര്‍ത്തനവര്‍ഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 22ആം തീയതി കനിഗ് വെയില്‍ സെഞ്ചുറി  പാര്‍ക്ക് ഹാളില്‍ വച്ചു നടന്ന ആനുവല്‍ ജനറല്‍ ബോഡി സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങെളുടെയും നേട്ടങ്ങളും കോട്ടങ്ങളും ക്രിയാത്മകമായി ചര്‍ച്ച ചെയ്യുകയും, ഓരോ നേതാക്കളും പ്രവര്‍ത്തകരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്ശനപരവും സ്വയം വിമര്‍ശനപരവുമായ രീതിയില്‍ വിലയിരുത്തുകയും,തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവതരമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും … Read more

ബ്രിസ്ബനില്‍ വയലാര്‍ വസന്തം വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ മുഖ്യ അതിഥി

ബ്രിസ്‌ബെന്‍ : വയലാര്‍ സ്മരണകളുണര്‍ത്തി വയലാര്‍ രാമവര്‍മ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മയുടെ ഓസ്‌ട്രേലിയന്‍ യാത്രക്ക് നവംമ്പര്‍ ആദ്യവാരം തുടക്കമാവും.ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 3 ന് നടക്കുന്ന ‘വയലാര്‍ വസന്തം ‘ സാംസ്‌കാരിക സംഗമത്തില്‍ വയലാര്‍ ഗാനങ്ങളോടൊപ്പം വയലാര്‍ ഓര്‍മ്മകളും പങ്കുവെക്കപ്പെടും.സംഗമത്തില്‍ വയലാര്‍ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളും ചര്‍ച്ചചെയ്യും . ബ്രിസ്‌ബെനു പുറമെ സിഡ്‌നി, അഡ്‌ലൈഡ്, കാന്‍ബറ, പെര്‍ത്ത് എന്നിവിടങ്ങളിലെ സാഹിത്യ സാംസ്‌കാരിക പരിപാടികളിലും വയലാര്‍ ശരത് ച്ചന്ദ്രവര്‍മ്മ പങ്കെടുക്കും . … Read more

മറിയാമ്മ ജോര്‍ജ് മെല്‍ബണില്‍ നിര്യാതയായി

മെല്‍ബണ്‍ : പത്തനംതിട്ട ഓമല്ലൂര്‍ വടക്കേ പറമ്പില്‍ ശാന്തി ഭവനില്‍ പരേതനായ വി റ്റി ജോര്‍ജിന്റെ മകന്‍ തോമസ് ജോര്‍ജിന്റെ ( ബാബു ) സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് 73 ( കുഞ്ഞുമോള്‍ ) മെല്‍ബണില്‍ നിര്യാതയായി. മെല്‍ബണില്‍ കുടിയേറിയ ആദ്യകാല മലയാളിയായ ബാബുവും കുഞ്ഞുമോളും ഇവിടെ വെര്‍മോണ്ട് നേഴ്സിങ് ഹോം നടത്തിവരുകയാണ്. വിക്‌റ്റോറിയ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ്. ശവസംസ്‌കാരം പിന്നീട് മെല്‍ബണില്‍ നടക്കും. മക്കള്‍ – ഗ്യാരി , ജെറി , മരുമക്കള്‍ … Read more