CAO കോഴ്‌സുകളുടെ പോയിന്റ് നില 500 നു മുകളിലേക്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിരവധി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ട പോയിന്റ് നില 500 ആയി ഉയര്‍ന്നു. ബിസിനസ് സ്റ്റഡീസ്, എന്‍ജീനീയറിംഗ്, കൊമേഴ്‌സ്, നിയമം എന്നിവ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മിനിമം പോയിന്റില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ എന്‍ജിനീയറിംഗിന് 25 പോയിന്റ് വര്‍ധിച്ച് 495 ലെത്തി. കഴിഞ്ഞ വര്‍ഷം 470 പോയിന്റായിരുന്നു. UCD യില്‍ കഴിഞ്ഞവര്‍ഷം 490 ആയിരുന്ന പോയിന്റില്‍ 20 പോയിന്റ് കൂടി 510 ലെത്തി. ട്രിനിറ്റിയിലെ ബിസിനസ് സ്റ്റഡീസ് വിത്ത് ഫ്രെഞ്ച് കോഴ്‌സിന് വേണ്ട പോയിന്റ് 505 ല്‍ നിന്ന് 545 ആയി. അതേ കോഴ്‌സ് തന്നെ ജര്‍മ്മനുമായി ചേര്‍ന്നുവരുമ്പോള്‍ പോയിന്റ് 485 ല്‍ നിന്ന് 500 ആയി ഉയര്‍ന്നിട്ടുണ്ട്. UCC യിലെ കൊമേഴ്‌സിനും വേണ്ട പോയിന്റ് നില വര്‍ധിച്ചു. കൊമേഴ്‌സിന് മാത്രം 435 ല്‍ നിന്ന് 455 ആയി. കൊമേഴ്‌സ് വിത്ത് ജര്‍മ്മന്‍ 465 ല്‍ നിന്ന് 490 ആയി.

ഇന്നുമുതല്‍ CAO ഓഫറുകള്‍ ലഭിച്ചുതുടങ്ങി. ഇതേ തുടര്‍ന്ന് സംശയങ്ങളുള്ളവര്‍ ആപ്ലിക്കേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് CAO ജനറല്‍ മാനേജര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. ഇത് വളരെ പ്രധാനമാണ്. അപേക്ഷകര്‍ CAO നോട്ടിഫിക്കേഷന്‍ എത്രയും വേഗം പരിശോധിക്കണമെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് അപേക്ഷ അയച്ച 52,028 വിദ്യാര്‍ത്ഥികള്‍ക്ക് 75,194 CAO ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 8 ലെവല്‍ കോഴ്‌സിന് 40,599 ഓഫറുകളും ലെവല്‍ 7, ലെവല്‍ 6 കോഴ്‌സുകള്‍ക്ക് 34,595 ഓഫറുകളും ഉള്‍പ്പെടുന്നു. ആദ്യ റൗണ്ടില്‍ ആര്‍ട്‌സ് വിഷയങ്ങള്‍ക്കും സോഷ്യല്‍ സയന്‍സിനുമാണ് കൂടുതല്‍ ഓഫറുകള്‍ ലഭിച്ചിട്ടുള്ളത്. ഈ മേഖലയില്‍ 16,047 ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ആഗസ്റ്റ് 24 വൈകിട്ട് 5.15 വരെ ഒന്നാംഘട്ട ഓഫറുകള്‍ സ്വീകരിക്കാം.
-എജെ-

Share this news

Leave a Reply

%d bloggers like this: