CAO അഡ്മിഷന്‍ സംവിധാനത്തില്‍ കോളേജുകള്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണം

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോളേജുകള്‍ തങ്ങളുടെ High-point കോഴ്‌സുകള്‍ നിലനിര്‍ത്തുന്നതിനായി CAO അഡ്മിഷന്‍ സംവിധാനത്തില്‍ കൃത്രിമം നടത്തുന്നതായി ആരോപണം. കോഴ്‌സുകളില്‍ ചേരുന്നതിനാവശ്യമായ പോയിന്റ് ഉയര്‍ത്തി നിര്‍ത്താന്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കോഴ്‌സില്‍ പ്രവേശനം നല്‍കുന്നുള്ളൂവെന്ന്് മയൂത്ത് യൂണിവേഴ്‌സിറഅറി പ്രഡിസന്റ് ഫിലിപ്പ് നോലന്‍ പറയുന്നു. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നാളത്തെ കോളേജ് കോഴ്‌സ് ഓഫറുകള്‍ അനിശ്ചിതത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളുണ്ടെങ്കിലും കോളേജുകള്‍ High-point കോഴ്‌സുകളിലേക്ക് വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 130 സീറ്റുണ്ടെങ്കിലും മാര്‍ക്ക് അടിസ്ഥാനത്തില്‍ 120 കുട്ടികള്‍ക്കേ യോഗ്യതയുള്ളൂവെങ്കില്‍ അത്രയും അഡ്മിഷനേ അനുവദിക്കൂ. ബാക്കി വന്ന 10 സീറ്റുകളില്‍ പോയിന്റ് കുറഞ്ഞവര്‍ക്ക് പ്രവേശനം നല്‍കില്ലെന്നും പ്രൊഫസര്‍ നോലന്‍ പറയുന്നു. എന്നാല്‍ ഇത് ഡിസ്റ്റര്‍ബ് ചെയ്യുന്ന പ്രാക്ടീസാണെന്നും ഈ മേഖലയില്‍ പരിഷ്‌ക്കരണം നടത്തുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള സംഘത്തിന്റെ ചെയര്‍മാനായ പ്രെഫ. നോലന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ നിലനില്‍ക്കുന്ന മത്സരവും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ചില കോഴ്‌സുകള്‍ക്കെങ്കിലും ഉയര്‍ന്ന പോയിന്റ് നിശ്ചയിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കുന്നുവെന്ന് നോലന്‍ പറയുന്നു. ഈ പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ ഈ പ്രവണത തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഡ്മിഷനുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് ഒരു കോഴ്‌സ് എത്ര കോളേജുകളില്‍ ലഭ്യമാണെന്നും അഡ്മിഷന്‍ നടയ്ക്കുന്ന മുറയ്ക്ക് എത്രപേര്‍ പ്രവേശനം നേടിയെന്നുള്ള വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്ന് പ്രൊഫ. നോലന്‍ ആവശ്യപ്പെട്ടു. കുറഞ്ഞ സീറ്റുകളുള്ള സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളും കോളേജുകളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ രംഗത്തെ മത്സരം മുറുകുന്നതും പോയിന്റുകള്‍ ഉയരുന്നതിന് കാരണമാകും. 2000 ത്തിന് ശേഷം ഹോണേഴ്‌സ് ഡിഗ്രി CAO കോഴ്‌സുകളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇത് താഴ്ത്തികൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളുടെ എണ്ണം 2017 നുള്ളില്‍ 200 ആയി കുറയ്ക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: