Wednesday, August 21, 2019

ALABARE 2019 : അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യുസിക്കല്‍ കണ്‍സേര്‍ട്ട് മാര്‍ച്ച് 18 ന്

Updated on 12-03-2019 at 6:53 pm

അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രി അയര്‍ലണ്ട്-ന്റെ നേതൃത്വത്തില്‍ സെന്റ് പാട്രിക് ഡേയുടെ അവധി ദിനമായ മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ, 13 വയസിന് മുകളിലുള്ള എല്ലാ യുവതി യുവാക്കള്‍ മാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് കൂടിയ ആത്മീയ വിരുന്ന് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചിലെ ഹാളില്‍വച്ച് നടത്തപ്പെടുന്നു.

ഫാദര്‍ ഷൈജു നടുവതാനിയും, ബ്രദര്‍ ജോസ് കുര്യാക്കോസും ടീമംഗങ്ങളും കൂടി ആണ് ഈ ആത്മീയ വിരുന്ന് നയിക്കുന്നത്. രാവിലെ കൃത്യം 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.evangelisationteamireland.org സന്ദര്‍ശിക്കുക.
ലെവിന്‍: 0874142590
ഷിജോയ്: 0894927916

comments


 

Other news in this section