99 സെന്റിന് നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാം; പ്രത്യേക ഓഫറുമായി ടോപ്പസ് അയര്‍ലണ്ട്

 

അയര്‍ലണ്ടിലെ തങ്ങളുടെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധന വിലയില്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ടോപ്പസ് അയര്‍ലണ്ട്. അടുത്ത തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് കമ്പനി പ്രത്യേക പ്രമോഷണല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലുടനീളം 33 പെട്രോള്‍ പെട്രോള്‍ സ്റ്റേഷനുകളിലാണ് വൗച്ചര്‍ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത തിങ്കളാഴ്ച മുതല്‍ ലിറ്ററിന് 99 സെന്റിന് പ്രത്യേക വൗച്ചറിലൂടെ പെട്രോള്‍ ലഭ്യമാക്കും. ഓരോ ദിവസവും ടോപ്പസ് അയര്‍ലണ്ടിന്റെ പെട്രോള്‍ സ്റ്റേഷനുകളില്‍ എത്തുന്ന ആദ്യ 250 വാഹനയാത്രക്കാര്‍ക്ക് പ്രത്യേക വൗച്ചര്‍ ലഭ്യമാക്കും. ഈ വൗച്ചര്‍ ഉപയോഗിച്ച് അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ .99 സെന്റിന് പെട്രോള്‍ നിറയ്ക്കാനാകും.

ഓഫര്‍ ലഭ്യമാകുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ അതാതു ദിവസം കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നതാണ്. തങ്ങളുടെ പുതിയ ബ്രാന്‍ഡായ മൈല്‍സ് ന്റെ വില്‍പന വിജയമായതിനാലാണ് ഈ ഓഫര്‍ കൊണ്ട് വരുന്നതെന്ന് ഡയറക്ടര്‍ ഓര്‍ഡന്‍ ലോയര്‍ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇനിയും ഇന്ധനം ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈല്‍സ് ഉപയോഗിക്കുന്നതിലൂടെ മറ്റ് ഇന്ധന ബ്രാന്‍ഡുകളേക്കാള്‍ ലിറ്ററിന് 4സെന്റ് ലാഭിക്കാന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്റ്റേഷനുകള്‍ അറിയാന്‍ തിങ്കളാഴ്ച്ച മുതല്‍ ഓരോ ദിവസവും ടോപ്പസ് അയര്‍ലണ്ടിന്റെ ഫേസ്ബുക്ക് പേജായ https://www.facebook.com/TopazEnergy/ സന്ദര്‍ശിക്കുക

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: