എല്ലാ വായനക്കാര്‍ക്കും റോസ് മലയാളത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

പൂവിളികളും, പൂക്കളവും ആയി മാവേലിമന്നനെ വരവേല്‍ക്കുന്ന മലയാളക്കരയ്ക്ക് ഇന്ന് ‘പൊന്നോണം’. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളില്‍ പിറന്ന ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത തന്നെയാണ് സമ്മാനിക്കുന്നത്. അത്കൊണ്ടുതന്നെ ലോകത്തിന്റെ ഏത് കോണിലായാലും തിരുവോണത്തെ മറക്കാനും മലയാളിക്കാവില്ല.

മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിന്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം ഓണത്തിന് വന്നുചേര്‍ന്നെങ്കിലും അതിനപ്പുറത്തേക്ക് മലയാളികളെ ഒന്നിപ്പിക്കുന്ന ഒരു ഉത്സവം കൂടിയാണിത്.

കേരളത്തെ സംബന്ധിച്ച് അതിജീവനത്തിന്റെ ഒരു ഓണം കൂടിയാണിത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ ആഘോഷങ്ങളെല്ലാം നിറം മങ്ങി. സര്‍വവും നഷ്ടപ്പെട്ടവര്‍ അതിജീവനം നടത്തുന്ന ഒരു സമയം കൂടിയാണിത്. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷത്തിലേക്കുള്ള പ്രതീക്ഷകള്‍ സമ്മാനിക്കുമ്പോള്‍ ഈ തിരുവോണപ്പുലരിയില്‍ എല്ലാ വായനക്കാര്‍ക്കും റോസ് മലയാളത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Share this news

Leave a Reply

%d bloggers like this: