Friday, July 20, 2018

90 വയസ്സുകാരി ട്രോളിയില്‍ തുടര്‍ന്നത് മണിക്കൂറുകള്‍: ഐറിഷ് ആരോഗ്യ മേഖലക്ക് നേരെ ആരോപണങ്ങള്‍ ശക്തമാകുന്നു…

Updated on 14-01-2018 at 9:03 am

ഗാല്‍വേ: ഗാല്‍വേ ആശുപത്രിയിലെത്തിയ 90 വയസ്സുള്ള വയോധിക 7 മണിക്കൂറോളം ട്രോളിയില്‍. കാലിന് ചെറിയൊരു അപകടം പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ എക്‌സ്‌റേ എടുക്കുന്നതിന് ചെലവിട്ടത് മണിക്കൂറുകള്‍. എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്കാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഇത്തരത്തില്‍ പുറത്ത് വരുന്നത്.

സീനിയര്‍ സിറ്റിസന്‍സിന് പോലും ഇവിടെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഇവരുടെ മകന്‍ ആരോപിക്കുന്നു. മാത്രമല്ല, രാഷ്ട്രീയക്കാര്‍ ആരോഗ്യരംഗത്തെ വിഷമഘട്ടം മനസിലാക്കാത്തതില്‍ അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തുകയാണ്.

473 പേര്‍ നിലവില്‍ ട്രോളിയില്‍ തുടരുകയാണ്. ലീമെറിക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിപ്പില്‍ തുടരുന്നത്. തുടര്‍ന്ന് കോര്‍ക്ക്, ഗാല്‍വേ ആശുപത്രികളിലും ഇതുതന്നെയാണ് അവസ്ഥ. രാജ്യത്തെ പൊതു ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

 

എ എം

 

comments


 

Other news in this section