87 ദശലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. യു.എസ് കോണ്‍ഗ്രസ്സിന് മുന്നില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്ഗ്

യു.എസ്: തനിക്ക് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് സുക്കര്‍ബര്‍ഗ്ഗ് യു.എസ് കോണ്‍ഗ്രസ്സില്‍ പ്രസ്താവിച്ചു. ഫേസ്ബുക്കിന് നേരെയുണ്ടായ ആരോപണത്തിന് വിശദീകരണം ആവശ്യപ്പെട്ടാണ് യു.എസ് കോണ്‍ഗ്രസില്‍ സുക്കര്‍ബഗ്ഗിനെ വിളിച്ചുവരുത്തിയത്. ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലറ്റിക്ക എന്ന പരസ്യ സ്ഥാപനം ഫേസ്ബുക്കില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളുടെ പ്രൊഫൈലുകള്‍ ചോര്‍ത്തിയത് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് ഒരു തെറ്റുപറ്റിയെന്ന് അറിയിച്ചുകൊണ്ടാണ് സുക്കര്‍ബഗ്ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയില്‍ 90 ശതമാനത്തോളം ഫേസ്ബുക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അയര്‍ലന്‍ഡില്‍ thisisyourdigitallife എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ 50 ,000 ത്തോളം പേരെ ഇത് ബാധിച്ചിരുന്നു. വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുമെന്ന ഫേസ്ബുക്കിന്റെ വാഗ്ദാനം വെറും വാഗ്ദാനം മാത്രമായി മാറിയില്ലേ എന്ന് കോണ്‍ഗ്രസ്സില്‍ അംഗങ്ങളില്‍ പലരും സുക്കര്‍ബര്‍ഗിനോട് നേരിട്ട് ചോദിച്ചു. ഫേസ്ബുക് ഉപയോഗത്തിനെതിരെ സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള അവകാശത്തിന് കോട്ടം വരുത്തിയതിലും ചില അംഗങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സെനറ്റിലും 5 മണക്കൂറോളം സുക്കര്‍ബര്‍ഗിന് ചോദ്യങ്ങളെ നേരിടേണ്ടി വന്നു. നിലവിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരിക്കുകയാണ്.

ലോകത്ത് ആകമാനം 85 ദശലക്ഷം ആളുകളെ ബാധിച്ച ഈ വിവരം ചോര്‍ത്തല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നും ആരോപണമുയരുന്നു. യു.എസ് തെരെഞ്ഞെടുപ്പില്‍ തന്റെ സ്ഥാപനം നിര്‍ണ്ണായക ഇടപെടല്‍ നടത്തിയെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക സി.ഇ.ഒ അലക്സോനാര്‍ നിക്‌സ് തന്നെയാണ് ഒരു ടി.വി ചാനലിനോട് വെളിപ്പെടുത്തിയത്. ഇതോടെ ഫേസ്ബുക്കിന്റെ വ്യക്തിവിവര സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുകയാണ്.

യു.എസ് വ്യവസായ ലോകത്ത് #Delete Facebook ക്യാംപെയിന്‍ ശക്തമാവുകയാണ്. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും, സ്‌പേസ് എക്സും ഫേസ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. തടുര്‍ന്ന് യു.എസ് മാധ്യമ സ്ഥാപനമായ പ്ലെബോയ്സ്സും ഫേസ്ബുക് പേജ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: