750 കിലോ ഉള്ളി വിറ്റ കര്‍ഷകന് കിട്ടിയത് 1064 രൂപ, പണം മോദിക്ക് അയച്ചുകൊടുത്തു

750 കിലോ ഉള്ളി വിറ്റ മഹാരാഷ്ട്രയിലെ കര്‍ഷകന് കിട്ടിയത് വെറും 1064 രൂപ. അതായത് കിലോയ്ക്ക് ഒരു രൂപ 41 പൈസ. 1064 രൂപ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ഷകന്‍ അയച്ചുകൊടുത്തു. നാസിക് ജില്ലയിലെ നിപ്ഹദ് താലൂക്കിലാണ് സഞ്ജയ് സാഥെ എന്ന കര്‍ഷകന്റെ സ്വദേശം. 2010ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത കര്‍ഷകരില്‍ ഒരാളായിരുന്നു സഞ്ജയ് സാഥെ.

കഴിഞ്ഞയാഴ്ച തനിക്ക് നിഫദിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഉള്ളി വില്‍ക്കാന്‍ ചെന്നപ്പോള്‍ കിലോയ്ക്ക് ഒരു രൂപ തരാമെന്ന് പറഞ്ഞതെന്നും എന്നാല്‍ താന്‍ 1.41 രൂപയിലെത്തിക്കുകയായിരുന്നു എന്നും സഞ്ജയ് സാഥെ പറയുന്നു. നാല് മാസത്തെ അധ്വനത്തിന് കിട്ടിയ പ്രതിഫലം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഈ പണം കൊടുത്തു എന്നാണ് സഞ്ജയ് സാഥെ മാധ്യമങ്ങളോട് പറഞ്ഞത്.

മണി ഓര്‍ഡറിന്റെ ചിലവായി 54 രൂപ അധികം ചിലവാക്കേണ്ടി വന്നു. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. എന്നാല്‍ ഞങ്ങള്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ എനിക്ക് അമര്‍ഷമുണ്ട്. ഇന്ത്യയുടെ ഉള്ളി ഉല്‍പ്പാദനത്തില്‍ 50 ശതമാനത്തോളം നടക്കുന്നത് നാസികിലാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: