72ലെ ഐവിഎഫ് ധാര്‍മികതക്ക് നിരക്കാത്തതെന്ന് ഡോക്ടര്‍മാര്‍

ബംഗളുരു: എഴുത്തിരണ്ടാം വയസില്‍ ഐവിഎഫിലൂടെ അമ്മയായത് ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമെന്ന് ഡോക്ടര്‍മാര്‍. ഹരിയാനയിലെ ദമ്പതികളായ ദല്‍ജീന്ദര്‍ കൗറും (72) ഭര്‍ത്താവ് മോഹീന്ദര്‍ സിംഗും(79) ഐവിഎഫിലൂടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സാഹചര്യത്തിലാണ് ബംഗളുരുവിലെ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുകളും പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഈ പ്രായത്തിലെ ഐവിഎഫ് പൂര്‍ണമായും ധാര്‍മികവിരുദ്ധമാണെന്ന് അവര്‍ പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ രജിസ്ട്രിയുടെ(ICMR) കണക്ക് പ്രകാരം ദമ്പതികളുടെ പ്രായത്തിന്റെ തുക 100ല്‍ കൂടാന്‍ പാടില്ല. എന്നാല്‍ ഇവിടെ 150 വയസാണ് ഇരുവര്‍ക്കും കൂടിയുള്ളത്. അവരുടെ അണ്ഡവും ബീജവും കൊണ്ട് സ്വന്തം കുഞ്ഞിനെ ഉണ്ടാക്കാന്‍ കഴിയില്ല. 20 വര്‍ഷം മുന്‍പ് ദല്‍ജീറിന്റെ മാസമുറ അവസാനിച്ചതാണ്. അവര്‍ക്ക് അണ്ഡം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. 79 കാരനായ ഭര്‍ത്താവിന്റെ ബീജത്തിന് ഉല്‍പ്പാദനശേഷി ഉണ്ടാകില്ല. സംഭവം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ആര്‍ക്കും ഏത് പ്രായത്തില്‍ വേണമെങ്കിലും കുഞ്ഞിന് ജന്മം നല്‍കാമെന്ന് ജനങ്ങള്‍ക്ക് തോന്നുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഐവിഎഫിലൂടെ ദല്‍ജീന്ദര്‍ കൗര്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായത്. ഏപ്രില്‍ 19നാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്.

Share this news

Leave a Reply

%d bloggers like this: