7 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച് ഗാര്‍ഡയുടെ പുതിയ റിസര്‍വ് ബാച്ച് തയ്യാര്‍; സ്ത്രീ-പുരുഷാനുപാതവും തുല്യം

ഡബ്ലിന്‍: മികച്ച പോലീസ് സേനയെ വാര്‍ത്തെടുക്കുന്നതില്‍ ഭാഗമായി ഗാര്‍ഡ റിക്രൂട്‌മെന്റില്‍ പുതിയ പരീക്ഷണം. 7 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ബാച്ച് ഇന്ന് ആരംഭിക്കും. ടിപ്പ്രേറിയിലെ ടെമ്പിള്‍ മോറിലാണ് പുതിയ ട്രെയിനികള്‍ക്കുള്ള പരിശീലനം ആരംഭിക്കുന്നത്.

ക്രമാസമാധാനപാലനത്തിന് ഇത്തവണ വനിതാ ട്രെയിനിമാരുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്. പുരുഷന്മാരെ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന കീഴ്വഴക്കത്തിന് മാറ്റം വരുത്തി സ്ത്രീ-പുരുഷാനുപാതം തുല്യമാക്കിക്കൊണ്ടുള്ള ബാച്ച് ആണ് ഇന്ന് ആരംഭിക്കുന്നത്. അയര്‍ലണ്ട്കാരെ കൂടാതെ റൊമാനിയ, ലിത്വാനിയ, ജ്യോര്‍ജിയ, ജര്‍മനി, വെയില്‍സ്, വടക്കന്‍ അയര്‍ലാന്‍ഡ് പൗരന്മാര്‍ ഉള്‍പ്പെടെ ഗാര്‍ഡ പോലീസിന്റെ ഭാഗമാകും.

ഐറിഷുകാര്‍ എന്നതിലുപരി കഴിവും മികവും ഒത്തിണങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തവണ ഗാര്‍ഡായില്‍ അവസരം ലഭിച്ചത്. പുതിയ ബാച്ചിന് സാധാരണ പോലീസ് ട്രെയിനിങ് കൂടാതെ ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പ്രത്യേക പരിശീലനം കൂടി നല്‍കുമെന്ന് ഗാര്‍ഡ കമ്മീഷ്ണര്‍ വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: