അതിശൈത്യം വിട്ടൊഴിയാതെ അയര്‍ലന്‍ഡ്: യെല്ലോ വാര്‍ണിങ് പ്രഖ്യാപിച്ച് മെറ്റ് ഏറാന്‍.

ഡബ്ലിന്‍: ഫെബ്രുവരി അവസാന ദിവസമെങ്കിലും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കഴിയാതെ അയര്‍ലന്‍ഡ്. രാജ്യത്തുടനീളം മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നുകൊണ്ടിരിക്കുന്നു. ഈ വാരാന്ത്യത്തിലും അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കടുത്ത ശൈത്യത്തെ നേരിടേണ്ടി വരുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ പ്രദേശങ്ങളില്‍ നിന്നും വന്നെത്തുന്ന തണുത്ത കാറ്റ് അയര്‍ലണ്ടിനെ സബ് സീറോ ഊഷ്മാവിന് കാരണമാക്കുകയാണ്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 2 വരെ രാജ്യത്ത് യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടു. ഞായറാഴ്ച ഊഷ്മാവ് 3 ഡിഗ്രിയിലെത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന തണുത്ത കാറ്റ് രാത്രികാല താപനിലയില്‍ വന്‍ മാറ്റങ്ങളാണ് വരുത്തുന്നത്. സ്ട്രാറ്റോസ്ഫിയര്‍ വാര്‍ണിങ് അയര്‍ലണ്ടിലെ കഠിന ശൈത്യത്തിന് കാരണമാവുകയായിരുന്നു. രാജ്യത്ത് മന്ദമാരുതനായി വീശുന്ന പടിഞ്ഞാറന്‍ കാറ്റുകള്‍ക്ക് പകരം ശൈത്യം പതിന്മടങ്ങാക്കുന്ന കിഴക്കന്‍ കാറ്റുകളാണ് അയര്‍ലണ്ടിലെത്തുന്നത്. തണുപ്പ് വിട്ടുമാറേണ്ട മാസം കഠിനമായ ശൈത്യത്തിലേക്ക് മാറുന്നത് കിഴക്കന്‍ കാറ്റുകളുടെ സാന്നിധ്യമാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അയര്‍ലണ്ടിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടും തണുപ്പ്.

ഐസ് വീഴ്ച വരും ദിവസങ്ങളില്‍ ശക്തമാകുമെന്നതിനാല്‍ റോഡ്, വ്യോമ ഗതാഗതത്തെ ശൈത്യം സാരമായി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഐസ് വീഴ്ച വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് യാത്രക്കിടെ മുന്നോട്ട് പോകാന്‍ കഴിയാതെ മഞ്ഞില്‍ പൊതിഞ്ഞ് കിടന്നത്. മെറ്റ് ഇറാന്റെ മുന്നറിയിപ്പുകള്‍ കഴിവതും അവഗണിക്കത്തിക്കുക. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഞ്ഞിനെ തുടര്‍ന്ന് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് റോഡ് സുരക്ഷാ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: