മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാര്‍ അടുത്ത വര്‍ഷം കേരളത്തിലെത്തുന്നു

 

പുത്തന്‍ സംരഭകത്വത്തിലേക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലേക്കും സംസ്ഥാനത്തെ റീബ്രാന്‍ഡ് ചെയ്യുന്നതിനായി ഗൂഗിള്‍, മൈക്രോസോഫ്റ്റ് സിഇഒമാരുടെ സഹായം തേടാന്‍ കേരളം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്കായുള്ള പുതിയ നിക്ഷേപങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനാണ് പുതിയ നീക്കം. 2018 മാര്‍ച്ച് 22-23 വരെ കൊച്ചിയില്‍ നടക്കുന്ന ‘ടുവാഡ്സ് എ ഡിജിറ്റല്‍ ഫ്യൂച്ചര്‍’എന്ന ആഗോള പരിപാടിയില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരെ മുഖ്യപ്രഭാഷകരായി ക്ഷണിക്കും. പദ്ധതിക്കായി 10 കോടി രൂപ മുതല്‍ 15 കോടി രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഈ ആവശ്യത്തിനായി ഒരു ഉന്നതതല ഐടി കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകരും മലയാളികളുമായ ക്രിസ് ഗോപാലകൃഷ്ണനും എസ്ഡി ഷിബുലാലും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. കമ്മിറ്റിയുടെ ഭാഗമാണ് താനെന്നും അടുത്ത വര്‍ഷം അത്തരത്തിലൊരു പരിപാടി നടത്തുന്നത് പരിഗണനയിലുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

പുത്തന്‍ സംരഭകത്വത്തിലേക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലേക്കും സംസ്ഥാനത്തെ റീബ്രാന്‍ഡ് ചെയ്യുന്നതിനായി ഗൂഗിള്‍, മൈക്രോസോഫ്റ്റ് സിഇഒമാരുടെ സഹായം തേടാന്‍ കേരളം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്കായുള്ള പുതിയ നിക്ഷേപങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനാണ് പുതിയ നീക്കം.

2018 മാര്‍ച്ച് 22-23 വരെ കൊച്ചിയില്‍ നടക്കുന്ന ‘ടുവാഡ്സ് എ ഡിജിറ്റല്‍ ഫ്യൂച്ചര്‍’എന്ന ആഗോള പരിപാടിയില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരെ മുഖ്യപ്രഭാഷകരായി ക്ഷണിക്കും. പദ്ധതിക്കായി 10 കോടി രൂപ മുതല്‍ 15 കോടി രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഈ ആവശ്യത്തിനായി ഒരു ഉന്നതതല ഐടി കമ്മിറ്റിയെ (എച്ച്പിഐസി) സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകരും മലയാളികളുമായ ക്രിസ് ഗോപാലകൃഷ്ണനും എസ്ഡി ഷിബുലാലും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. കമ്മിറ്റിയുടെ ഭാഗമാണ് താനെന്നും അടുത്ത വര്‍ഷം അത്തരത്തിലൊരു പരിപാടി നടത്തുന്നത് പരിഗണനയിലുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: