62 നില കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്നുള്ള സാഹസിക പ്രകടനത്തിനിടെ യുവാവ് താഴെ വീണു മരിച്ചു

 

സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്.

ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍നിന്നുള്ള അഭ്യാസപ്രകടനങ്ങളുടെ വീഡിയോകളിലൂടെ ഏറെ പ്രശസ്തനായിരുന്നു വൂ. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ കെട്ടിടത്തിനു മുകളില്‍നിന്നാണ് അഭ്യാസത്തിനിടെ വൂ വീണത്. നവംബര്‍ എട്ടിനായിരുന്നു സംഭവം.

കെട്ടിടത്തിനു മുകളില്‍നിന്ന് വു വീഴുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞമാസം മുതല്‍ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മരണം സാമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെ വൂയുടെ കാമുകിയാണ് ഒരാഴ്ച മുമ്പ് സ്ഥിരീകരിച്ചത്.

വൂ കായികപരിശീലനം ലഭിച്ച വ്യക്തിയായിരന്നെന്നും ആദ്യകാലത്ത് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നെന്നും ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് സുരക്ഷാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താതെ ബഹുനിലക്കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്നുള്ള അഭ്യാസ പ്രകടനങ്ങളി(റൂഫ് ടോപ്പിങ്)ലേക്ക് വൂ തിരിഞ്ഞതത്രെ.

https://youtu.be/FFribMhSoh4

ഡികെ

 

Share this news

Leave a Reply

%d bloggers like this: