കാലിഫോര്‍ണിയയിലെ കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളും; പങ്കെടുക്കുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ്

 

കാലിഫോര്‍ണിയയെ വിഴുങ്ങുന്ന കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളുടെ സേവനവും. 3900 ജയില്‍പ്പുള്ളികളെയാണ് കാട്ടുതീ നേരിടാനുള്ള ഉദ്യമത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരില്‍ 200 സ്ത്രീകളുമുണ്ട്. ഇവര്‍ക്ക് പ്രതിദിനം 2 ഡോളര്‍ വീതം പ്രതിഫലവും 1 ഡോളര്‍ വീതം ഓരോ അധിക മണിക്കൂറിനു നല്‍കും. ശിക്ഷാകാലാവധിയില്‍ ഇളവും ഇവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വടക്കന്‍ കലിഫോര്‍ണിയയില്‍ ഞായറാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരെ അണയ്ക്കാനായിട്ടില്ല. ഇതിനകം 35 പേര്‍ക്കു ജീവഹാനി നേരിട്ടു. 500 പേരെ കാണാതായിട്ടുണ്ട്. മുന്തിരിത്തോപ്പുകള്‍ ഏറെയുള്ള മേഖലയിലെ 76,000 ഹെക്ടര്‍ ഭൂമി അഗ്‌നിക്കിരയായി. 20 സ്ഥലങ്ങളില്‍ കാണപ്പെട്ട തീ അണയ്ക്കാനായി 8,000 അഗ്‌നിശമന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ശക്തമായ കാറ്റുവീശുന്നതിനാല്‍ തീ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടരാന്‍ സാധ്യതയുണ്ട്. സാന്റാകറോസ മേഖലയില്‍ 2,834 വീടുകള്‍ കത്തിനശിച്ചു. സൊനോമാ കൗണ്ടിയില്‍ നിന്നു മാത്രം 25,000 പേരെ ഒഴിപ്പിച്ചുമാറ്റി. എട്ടു കൗണ്ടികളില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 8000 അഗ്‌നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനായി പൊരുതുന്നത്.നൂറ് കണക്കിന് ഫയര് എന്ജിതനുകളും നിരവധി വിമാനങ്ങളും ഈ ഉദ്യമത്തിന് ഏര്‌പ്പെരടുത്തിയിട്ടുണ്ട്. 31 പേരുടെ മരണത്തിന് കാരണമായ കാട്ടുതീ ഇപ്പോള് 2 ലക്ഷം ഏക്കര് പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്ട്ട് . നൂറ് കണക്കിനാളുകളെ കാണാതായതായും വിവരമുണ്ട്.

അയല്‍ സ്റ്റേറ്റുകളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും കാട്ടുതീ നേരിടാന്‍ സഹായം ലഭിച്ചതായി കാലിഫോര്‍ണിയ ഗവര്‍ണറുടെ എമര്‍ജന്‍സി സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ ജയിലുകളാണ് ഈ സേവനത്തിന് സഹായവുമായെത്തിയ മറ്റൊരു വിഭാഗം. ജയിലിനു പുറത്ത് അപകടകാരികളല്ലെന്ന് കരുതുന്നവരെയാണ് തീ നിയന്ത്രിക്കാനുള്ള ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: