Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

നീലക്കുറിഞ്ഞിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി

Updated on 12-10-2017 at 9:22 am

 

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയുടെ സീസണായിരിക്കും അടുത്ത ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ. നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം മൂന്നാറിലേക്കുളള വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഈ സീസണില്‍ ഏകദേശം എട്ടു ലക്ഷം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാറില്‍ പലസ്ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൗണില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുളള ഇരവികുളം ദേശീയോദ്യാനമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂക്കാലം ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം ദേശീയോദ്യാനം സംരക്ഷിക്കാനുമാണ് തയ്യാറെടുക്കുന്നത്.

മൂന്നാറില്‍ ഒരേസമയത്ത് എത്ര സഞ്ചാരികളെ ഉള്‍ക്കൊളളാന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തണമെന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി പരസ്യപ്പെടുത്തണം, വാഹനങ്ങള്‍ നിയന്ത്രിക്കുകയും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ നിരോധിക്കണം, മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനമൊരുക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കണം, കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാര്‍ പ്രദേശം ഏറ്റവും വൃത്തിയായി സൂക്ഷിക്കണം, അതിനാവശ്യമായ ശുചീകരണ ജോലിക്കാരെ നിയോഗിക്കണം, വേണ്ടത്ര ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തണം. റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പ് റിപ്പയര്‍ ചെയ്യണം, അടിയന്തര ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങള്‍ നേരിടുന്നതിനും തയ്യാറെടുപ്പ് വേണം. തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സീസണില്‍ എത്രത്തോളം വാഹനങ്ങള്‍ വരുമെന്നതിനെ കുറിച്ച് പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍. വഴിയോര കച്ചവടം ക്രമാതീതമായി വര്‍ദ്ധിക്കാനിടയുണ്ട്. അതിനാല്‍ നിയന്ത്രണം വേണമോ എന്ന് ആലോചിക്കണം. വാഹന പരിശോധന കര്‍ശനമാക്കണം. വാഹനങ്ങളില്‍ മദ്യം കൊണ്ടുപോകുന്നത് തടയണം. ഇരവികുളം ദേശീയപാര്‍ക്കിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് കൂടുതല്‍ ബസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 50 ശതമാനം ടിക്കറ്റ് ഓണ്‍ലൈനായി നല്‍കും. പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുളള സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. എന്നാല്‍ ഒരു സന്ദര്‍ശകന് പാര്‍ക്കില്‍ ചെലവഴിക്കാവുന്ന സമയത്തിന് നിയന്ത്രണമുണ്ടാകും.

 

ഡികെ

 

comments


 

Other news in this section