6 യുവതികളില്‍ നിന്നും 6 ലക്ഷം പൗണ്ട് അടിച്ചുമാറ്റിയ ഇന്ത്യക്കാരന് യുകെയില്‍ 6 വര്‍ഷം ജയില്‍ശിക്ഷ…

ഓണ്‍ലൈനിലൂടെ പ്രണയം നടിച്ച് സ്ത്രീകളെ വശീകരിച്ച് പണം അടിച്ചുമാറ്റിയ ഇന്ത്യന്‍ വംശജന് യുകെയില്‍ ജയില്‍ശിക്ഷ. യുകെയില്‍ ഇരകളെ പാട്ടിലാക്കുന്ന ഇയാള്‍ ഇവര്‍ക്കൊപ്പം കറങ്ങാന്‍ വരെ പോയ സംഭവങ്ങളുണ്ട്. അഞ്ച് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് വര്‍ഷവും ഒരു മാസവും നീളുന്ന ജയില്‍ശിക്ഷ വിധിച്ചത്.

32കാരന്‍ കെയൂര്‍ വ്യാസാണ് ആറ് സ്ത്രീകളെ പ്രണയത്തില്‍ വലവീശിപ്പിടിച്ചത്. ഫിനാന്‍സ് മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയെന്ന് അവകാശപ്പെട്ടാണ് വ്യാസ് വല വിരിച്ചത്. മതം, കുടുംബം ആരംഭിക്കാനുള്ള മോഹം തുടങ്ങിയ പതിവ് കാര്യങ്ങളാണ് സ്ത്രീകളെ കുടുക്കാന്‍ പതിവായി ഉപയോഗിച്ചത്. 600,000 പൗണ്ട് തട്ടിയെടുക്കാനായിരുന്നു ഇയാളുടെ പദ്ധതി.

2017 മുതല്‍ 2017 വരെ റിക്രൂട്ട്മെന്റ് ഏജന്റായി ജോലി ചെയ്ത വ്യാസ് സ്ത്രീകളെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് ഇവരുടെ വിശ്വാസം നേടും. തുടര്‍ന്ന് വിവിധ ബിസിനസ്സ് ഇടപാടുകളില്‍ വന്‍തുക നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഈ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് സ്‌കോട്ട്ലണ്ട് യാര്‍ഡ് കണ്ടെത്തി. സ്ത്രീകളില്‍ നിന്നും അടിച്ചുമാറ്റുന്ന തുക ചൂതാട്ടത്തിന് ഉപയോഗിക്കുകയായിരുന്നു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ സമ്മര്‍ദവും ചെലുത്തി. പണം കിട്ടില്ലെന്ന് മനസ്സിലായതോടെയാണ് ആറ് സ്ത്രീകള്‍ പോലീസില്‍ വിവരം നല്‍കിയത്. കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജന് ജയില്‍ശിക്ഷ വിധിച്ചത്.

Share this news

Leave a Reply

%d bloggers like this: