5G സേവനം ഈ വര്‍ഷം തന്നെ വരും; സ്മാര്‍ട്‌ഫോണുകള്‍ അടുത്ത വര്‍ഷം ഇറങ്ങും

വിവരവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ 5G വരുന്നു. ഈ സാങ്കേതികതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വരവ് ഈ വര്‍ഷം അവസാനം അവസാനമാകുമ്പോഴേക്ക് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്.

2023 ആകുമ്പോഴേക്ക് മൊത്തം ഡാറ്റ ട്രാഫിക്കിന്റെ 20% 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു. 4Gയെക്കാള്‍ 5G ഉപയോഗം പെട്ടെന്നു തന്നെ കൂടുമെന്ന് പാട്രിക് വിശദീകരിച്ചു. 2018നും 2019നും ഇടയില്‍ത്തന്നെ പുറത്തിറക്കാനാണ് ആലോചന. ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാട്രിക് പറഞ്ഞു. ആ സമയമാകുമ്പോഴേക്ക് ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം പറഞ്ഞു.

5G സേവനങ്ങള്‍ ലഭ്യമാകുന്നതു സംബന്ധിച്ച് കൃത്യമായ സമയക്രമം പറയാനാകില്ലെന്നും പാട്രിക് സൂചിപ്പിച്ചു. നിരവധി വിപണിചലനങ്ങളെ ആശ്രയിച്ചാണ് അവ സംഭവിക്കുക. അപ്രവചനീയമായ കാര്യമാണവയെന്നും അദ്ദേഹം സൂചിപ്പിച്ചു. 5G സേവനം ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ 2019ല്‍ തന്നെ പുറത്തിറങ്ങിത്തുടങ്ങുമെന്നും പാട്രിക് വ്യക്തമാക്കി. 5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്‌ക്രീന്‍ റെസൊല്യൂഷന്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ മാറ്റം ആവശ്യമായി വരും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: