Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

അഭയാര്‍ഥികളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി കേന്ദ്രം: റോഹിങ്ക്യകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കാന്‍ ശ്രമം…

Updated on 13-09-2017 at 9:54 am

ന്യൂഡല്‍ഹി: സുരക്ഷ ഭീഷണിയെ തുടര്‍ന്ന് 40,000-ത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ചക്മ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രം. ഇക്കാര്യം തീരുമാനിക്കാനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. അരുണാചരല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിക്കും. ബുദ്ധമതത്തില്‍പ്പെടുന്ന അഭയാര്‍ഥികളാണ് ഇവര്‍. നേരത്തെ പാകിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശില്‍ നിന്ന് 1960കളില്‍ പലായനം ചെയ്ത ഇവര്‍ ഇന്ത്യയില്‍ അരുണാചല്‍പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ.

ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന 40,000 റോഹിന്‍ഗ്യ മുസ്ലിങ്ങളില്‍ 16,500 പേര്‍ യുഎന്‍ അംഗീകൃത ക്യാമ്പുകളിലാണ്. ഇവരെ മടക്കി അയക്കുന്നതിനു പകരം മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനാണ് ശ്രമിക്കേണ്ടതെന്ന ആരോപണങ്ങള്‍ രാജ്യത്താകെ അലയടിക്കുകയാണ്. അകാരണമായ ഇസ്ലാംപേടിയുടെ പേരില്‍ മ്യാന്മറിനെ പിന്തുണച്ച് ഇന്ത്യ നടത്തിയ പ്രസ്താവനയില്‍ രാജ്യത്തിനുള്ളില്‍ പലയിടത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇവര്‍ക്ക് പൗരത്വം നല്‍കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറുകള്‍ അത് അംഗീകരിച്ചിരുന്നില്ല. പൗരത്വം നല്‍കിയാല്‍ അത് ജനസംഖ്യാ ശാസ്ത്രമടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തദ്ദേശീയര്‍ക്ക് ലഭിക്കേണ്ടുന്ന പല ആനുകൂല്യങ്ങളും ജോലിസാധ്യതകളും മറ്റും നഷ്ടമാവുമെന്ന് ഇവിടുത്തെ വിദ്യാര്‍ഥി സംഘടനകളും വധിക്കുന്നുണ്ട്.

ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റൊഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായവുമായി ഖല്‍സാ എയ്ഡ് എന്ന സിഖ് സംഘടന ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് സിഖ് സംഘടനയുടെ വളണ്ടിയര്‍മാര്‍ ലക്ഷക്കണക്കിന് റൊഹിംഗ്യകള്‍ക്ക് സഹായവുമായി എത്തിയത്. റൊഹിംഗ്യകളുടെ അവസ്ഥ പരിതാപകരമാണെന്ന് ഖല്‍സാ എയ്ഡിന്റെ മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിംഗ് പറയുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ടെക്‌നാഫ് ടൗണില്‍ റൊഹിംഗ്യകള്‍ക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു ഇന്നലെ. 50,000 പേര്‍ക്ക് നല്‍കാന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് ഖല്‍സാ എയ്ഡിസിന്റെ പ്രവര്‍ത്തകര്‍ എത്തിയത്. പക്ഷേ മൂന്ന് ലക്ഷത്തിലേറെ റൊഹിംഗ്യകളാണ് അതിര്‍ത്തി കടക്കുന്നത്. അവര്‍ക്ക് മതിയായ ഭക്ഷണമോ വസ്ത്രമോ കിട്ടുന്നില്ല. ധാക്കയില്‍ നിന്നും 10 മണിക്കൂര്‍ ദൂരത്തിലാണ് ടെക്‌നാഫ്. മഴയും സാങ്കേതിക തടസ്സങ്ങളും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബോട്ട് മാര്‍ഗവും കാട്ടിലൂടെയും 10 ദിവസത്തിലേറെ യാത്ര ചെയ്താണ് ഇവര്‍ ടെക്‌നാഫിലെത്തിയത്.

 

ഡി കെ

 

 

comments


 

Other news in this section