പഠന ശേഷം ജോലി ലഭിക്കുമെന്ന ആത്മ വിശ്വാസവുമായി അയര്‍ലണ്ടിലെ വിദ്യാര്‍ഥികള്‍

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പഠന ശേഷം ജോലി ലഭിക്കുമെന്ന് പ്രതീക്ഷയര്‍പ്പിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്നാല്‍ പഠന സമയത്ത് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുന്നതില്‍ ഇവര്‍ അസ്വസ്ഥരുമാണ്. ഐറിഷ് ലീഗ് ഓഫ് ക്രഡിറ്റ് യൂണിയന്‍ നടത്തിയ സര്‍വേയില്‍ 2011 -ല്‍ ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവരേക്കാള്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ് 2016 ,2017 വര്‍ഷങ്ങളില്‍ പഠനത്തിനെത്തുന്നവര്‍.

സാമ്പത്തിക മാന്ദ്യം അയര്‍ലന്‍ഡിന് മുകളില്‍ ചെലുത്തിയ ആഘാതം വിട്ടുമാറിയെന്നു ഉറപ്പിക്കാവുന്ന തരത്തിലുള്ള അഭിവൃദ്ധി അയര്‍ലന്‍ഡിന് ഉണ്ടെന്നു തന്നെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ ചെലവുകളും, താമസ സൗകര്യങ്ങളും തങ്ങളെ ഏറെ വ്യാകുലപ്പെടുത്തുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നടങ്കം പറയുന്നു. ഡബ്ലിനില്‍ വാടകക്ക് മുറികള്‍ ലഭിക്കുന്നതെന്ന് 18 ശതമാനത്തില്‍ കൂടുതല്‍ വാടക നല്‍കേണ്ടതുണ്ട്. തൊട്ടടുത്ത നഗരങ്ങളിലും വാടക വിലയില്‍ കുതിച്ചു ചട്ടം കാണാന്‍ കഴിയും.

പഠനത്തോടൊപ്പം തന്നെ ആഴ്ചയില്‍ 21 മണിക്കൂറോളം ജോലി ചെയ്യുന്നുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഫാര്‍മസ്യുട്ടിക്കല്‍, ബയോമെഡിക്കല്‍, ബയോടെക്‌നോളജി തുടങ്ങിയ മേഖല പഠനത്തിന് തിരഞ്ഞെടുക്കുന്നവര്‍ക്ക് പഠന ശേഷം വന്‍ അവസരങ്ങളാണ് അയര്‍ലണ്ടിലുള്ളത്. സാമ്പ്രദായിക രീതിയിലുപരി വ്യത്യസ്തത പുലര്‍ത്തുന്ന ഇത്തരം മേഖലകളിലേക്ക് കൂടുതലാല്‍ വിദ്യാര്‍ത്ഥികളുടെ കടന്നു വരവ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: