കോര്‍ക്ക് ഇരുട്ടില്‍: വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു

കോര്‍ക്ക്: ശക്തമായ മഴയും ഇടിമിന്നലും ആരംഭിച്ചതോടെ കോര്‍ക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ രാത്രി എട്ടു മണിയോടെ കോര്‍ക്ക് കൗണ്ടിയില്‍ ഓറഞ്ച് തണ്ടര്‍ വാണിങ് നല്‍കിയിരുന്നു. അതിശക്തവും ഭയാനകവുമായ ഇടിമിന്നല്‍ കോര്‍ക്കിലെ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം ഇവിടുത്തെ പല പ്രദേശങ്ങളായിലും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നുണ്ട്. ഇടിമിന്നല്‍ ആരംഭിച്ചപ്പോള്‍ തന്നെ വൈദ്യുതിബന്ധം തടസപ്പെട്ടു. ഇ.എസ്.ബി ജീവനക്കാര്‍ അറ്റകുറ്റ പണികളില്‍ മുഴുകിയിരിക്കുകയാണ്. പല ഇടങ്ങളിലും ഇപ്പോഴും വെളിച്ചം എത്തി തുടങ്ങിയിട്ടില്ല. powercheck.ie യില്‍ നിന്നും വൈദ്യുതി ബന്ധം പൂര്‍ത്തിയാക്കാനുള്ളതും, പൂര്‍ത്തീകരിച്ചതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതാണ്. ഇന്ന് വൈകിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ ഇ.എസ്.ബി കേന്ദ്രങ്ങളുമായി ഉടന്‍ ബന്ധപ്പെടാനും അറിയിപ്പുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: