ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ഔദ്യോദിക തുടക്കം കുറിച്ചു; ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 400 മില്യണ്‍ യൂറോ ആവശ്യപ്പെട്ട് IBEC

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ ബ്രെക്‌സിറ്റ് നയം എങ്ങനെയുള്ളതാവുമെന്ന ആശങ്കക്കിടെയാണ് നടപടികളുടെ തുടക്കം. തെരേസ കഠിന ബ്രെക്‌സിറ്റ് നയം ഒഴിവാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ബ്രസല്‍സില്‍ ബ്രിട്ടിഷ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യന്‍ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയറും ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയാണ് ആദ്യ കടമ്പയെന്ന് ബേണിയര്‍ പറഞ്ഞു.
ബ്രിട്ടന്‍ ഇ.യു വിട്ടാലും ബ്രിട്ടനില്‍ തുടരുന്ന ഇ.യു പൗരന്മാരുടെ നിലനില്‍പിനെ കുറിച്ചാണ് കൂടുതല്‍ ആശങ്ക. ഇതേക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 30 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ ബ്രിട്ടനിലുണ്ട്. 10 ലക്ഷം ബ്രിട്ടീഷുകാര്‍ ഇ.യു രാജ്യങ്ങളിലും കഴിയുന്നുണ്ട്. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇ.യു നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.
ബ്രെക്‌സിറ്റിനെ തരണം ചെയ്യാന്‍ അയര്‌ല്ണ്ടിലെ കമ്പനികള്ക്ക് പ്രതിവര്‍ഷം 400 മില്യണ്‍ യൂറോ ഇയു നല്‌കേണണ്ടിവരുമെന്ന് അയര്‍ലണ്ട് ബിസിനസ്സ് അസ്സോസിയയേഷന്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റില് ഐറിഷ് കമ്പനികള്ക്ക് ഉണ്ടാകുന്ന സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യാന്‍ ഇത്രയും പണം കണ്ടെത്തിയേ തീരൂ . ഇല്ലെങ്കില് കമ്പനികളുടെ പ്രവര്‍ത്തനം താളംതെറ്റും. അങ്ങനെ താളം തെറ്റിയാല് രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. സര്‍ക്കാര്‍ സബ്‌സിഡിയായോ ഇയു മുഖാന്തിരമോ ഇത്രയും പണം കമ്പനികള്ക്ക് നല്‌കേംണ്ടിവരും എന്നാണ് പ്രാഥമിക നിരീക്ഷണം.
സാമ്പത്തികരംഗം താളം തെറ്റാതെ പോകാനുള്ള വഴിസകളാണ് ബ്രെസല്‌സികല് തുടങ്ങിയ ചര്‍ച്ചയുടെ പ്രധാനഭാഗം. അതിന് അയര്‌ലമണ്ടില് മാത്രം കണ്ടെത്തിവരുന്നത് 400 മില്യണ്‍ യൂറോയാണ്. അതേസമയം ബ്രെക്‌സിറ്റിനുശേഷവും ബ്രിട്ടണുമായുള്ള ബന്ധം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം. ബ്രെക്‌സിറ്റ് മൂലം ഐറീഷ് ജനതയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കാനും ശ്രമമുണ്ട്. തൊഴിലില്ലായ്മ സൃഷ്ടിക്കാതെ എങ്ങനെ ബ്രെക്‌സിറ്റ് പരിഹരിക്കാന്‍ സാധിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: