52 ,000 വിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് തയ്യാറെടുത്തു കഴിഞ്ഞു

സി.എ. ഒ യിലൂടെ അപേക്ഷ സമര്‍പ്പിച്ച 52 ,000 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്സുകള്‍ക്ക് ചേരാനുള്ള സമയമായി. ലിവിങ് സെര്‍ട്ടില്‍ ലഭിച്ചിട്ടുള്ള ഗ്രേഡ് നു അടിസ്ഥാനപ്പെടുത്തിയുള്ള പോയിന്റ് നിലവാരമായിരിക്കും ഓരോ കോഴ്സിനും പ്രവേശനം ലഭിക്കുന്നതിന് മാനദണ്ഡമായി സ്വീകരിക്കുന്നത്.

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ്, ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജനറല്‍ സയന്‍സുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് കുറഞ്ഞ ഗ്രേഡിംഗ് നിലവാരം മതിയാകും. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് ഉയര്‍ന്ന ഗ്രേഡിംഗ് ആവശ്യമാണ്. നേഴ്‌സിങ് കോഴ്സുകള്‍ക്കും ഇത്തരം സ്ഥാപനങ്ങളില്‍ കുറഞ്ഞ ഗ്രേഡ് ഉള്ളവര്‍ക്കും പ്രവേശനം ലഭിക്കും.

ജനറല്‍ എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 44 പോയിന്റ് ലഭിച്ചവര്‍ക്ക് പ്രവേശനം ലഭിക്കും. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ 36 പോയിന്റ് ലഭിച്ചവര്‍ക്കും, ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ 30 പോയിന്റ് ലഭിച്ചവര്‍ക്കും എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചേക്കും. ഇത്തവണത്തെ സി.എ.ഒ നേഴ്‌സിങ് കോഴ്‌സ് അപേക്ഷകരില്‍ 5 ശതമാനം കുറവ് രേഖപ്പെടുത്തി. കോഴ്സിന് ചേരാന്‍ അറിയിപ്പ് ലഭിച്ചവര്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ ചേരണമെന്ന് സി.എ.ഒ അറിയിച്ചിട്ടുണ്ട്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: