500 രൂപ മിനിമം കൂലി കൊടുക്കാനാകില്ലെന്ന് തോട്ടമുടമകള്‍

 
തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപയാക്കി നല്‍കാന്‍ കഴിയില്ലെന്ന് തോട്ടമുടമകളുടെ യോഗം വ്യക്തമാക്കി. മൂന്നാറില്‍ പൊമ്പിളെ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന സമരത്തേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് 500 രൂപ എന്ന ഒത്തു തീര്‍പ്പിലെത്തിയത്. എന്നാല്‍ പിന്നീട് പലതവണ ഇതിനെതിരെ തോട്ടമുടമകള്‍ രംഗത്തുവന്നിരുന്നു.
തോട്ടം മേഖല കനത്ത നഷ്ടം നേരിടുന്നു ഈ സമയത്ത് 500 രൂപ മിനിമം കൂലിയായി നല്‍കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന സമരം തന്നെ വലിയ ഭാരമാണ് കമ്പനികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വരാനിരിക്കുന്നത് തണുപ്പുകാലമാണ്. തൊഴിലാളികള്‍ക്ക് ഇക്കാലത്ത് എന്തു ജോലി കൊടുക്കുമെന്നാണ് തോട്ടമുടമകള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ നാളത്തെ യോഗത്തില്‍ ഉന്നയിക്കുമെന്നും തോട്ടമുടമകള്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: