50 യൂറോയുടെ വ്യാജനോട്ടുകള്‍ വ്യാപകം: മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട് വ്യാപകമാകുന്നു. 50 യൂറോ നോട്ടുകളിലാണ് വ്യാജനെ കണ്ടെത്തിയത്. നഗരത്തില്‍ ഷോപ്പിങ്ങിനെത്തുന്നവരില്‍ നിന്നും വ്യാപാരികള്‍ 50 യൂറോ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. നഗരത്തില്‍ പലയിടങ്ങളിലായി കള്ളനോട്ടുകള്‍ ലഭിച്ചത് വ്യാപാരികളെ ആശയകുഴപ്പത്തിലാക്കുകയായിരുന്നു.

യഥാര്‍ത്ഥ നോട്ടും, വ്യാജനോട്ടും കൃത്യമായി പരിശോധിച്ചാല്‍ മാത്രമാണ് വ്യത്യാസം മനസിലാക്കാന്‍ കഴിയുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തിരക്കുപിടിച്ച സമയങ്ങളില്‍ വ്യാജനോട്ടുകളെ കരുതിയിരിക്കാന്‍ ഗാര്‍ഡ നിര്‍ദ്ദേശം നല്‍കി. മെറ്റല്‍ സ്ട്രിപ്പിലാണ് വ്യാജനും, ഒറിജിനലും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രകടമാക്കുക.

യഥാര്‍ത്ഥ കറന്‍സിയില്‍ കടുത്ത നിറത്തിലുള്ള മെറ്റല്‍സ്ട്രിപ്പിലായിരിക്കും കാണാന്‍ സാധിക്കുക. യഥാര്‍ത്ഥ നോട്ടിന്റെ ഇടതുവശത്ത് താഴെ പച്ചനിറത്തിലുള്ള 50 എന്ന ഭാഗത്ത് പ്രകാശം പതിക്കുമ്പോള്‍ കളര്‍ മാറുന്നത് കാണാം. എന്നാല്‍ വ്യാജ നോട്ടില്‍ ഇത് കടുത്ത പച്ചനിറം മാത്രമായിരിക്കും കാണാന്‍ കഴിയുക. യഥാര്‍ത്ഥ കറന്‍സിയില്‍ ഇടത് ഭാഗത്തുള്ള വാട്ടര്‍മാര്‍ക്കില്‍ വുമണ്‍സ് ഹെഡിന് ചുറ്റും ഒരു പ്രകാശം കാണാം. വ്യാജ കറന്‍സിയില്‍ തലക്ക് ചുറ്റുമുള്ള ഈ പ്രകാശം കാണാന്‍ സാധിക്കില്ല.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: