5 കോടി രൂപയ്ക്ക് ജീന്‍ തെറാപ്പിയിലൂടെ കാഴ്ചശക്തി വീണ്ടെടുക്കാം; ഏറ്റവും വില കൂടിയ മരുന്ന് അവതരിപ്പിച്ച് അമേരിക്ക

 

ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് വിചാരിച്ചവര്‍ക്കുപോലും കാഴ്ച വീണ്ടെടുക്കാന്‍ കഴിയുന്ന മരുന്ന് അവതരിപ്പിച്ച് അമേരിക്കന്‍ കമ്പനി. പാരമ്പര്യമായ റെറ്റിനയുടെ തകരാറ് മൂലമുണ്ടാകുന്ന അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപ വിലയിട്ടിരിക്കുന്ന ‘ലക്ഷ്വര്‍ന’ എന്ന തുള്ളിമരുന്ന് ഒറ്റഡോസ് ഒഴിച്ചാല്‍ തന്നെ കാഴ്ച വീണ്ടെടുക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

അമേരിക്കയിലെ ഫിലാഡല്‍ഫിയ ആസ്ഥാനമായിട്ടുള്ള സ്പാര്‍ക്ക് തെറാപ്യൂട്ടിക്സാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.നാശം സംഭവിച്ച ജീനുകളുടെ കേടുപാടുകള്‍ പരഹരിക്കാന്‍ കഴിയുന്ന ഈ മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജീന്‍ തെറാപ്പിയിലൂടെ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ആദ്യ മരുന്നു കൂടിയാണ് ഇത്. ഡിസംബറില്‍ മരുന്നിന് അമേരിക്കന്‍ ഫുഡ്‌സ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പാരമ്പര്യമായി റെറ്റിന നശിച്ച് കാഴ്ച ഇല്ലാതാകുന്നത് അപൂര്‍വമായ രോഗമാണ്. രോഗം ബാധിച്ചവര്‍ക്ക് 18 വയസിനു മുമ്പ് കാഴ്ച നഷ്ടമാകാന്‍ തുടങ്ങും. രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ ചികിത്സാഫലം ജീവിതകാലം മുഴുവന്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മരുന്നിന് വില അധികമായതിനാല്‍ വിമര്‍ശനമുണ്ടാകാതിരിക്കാന്‍ മരുന്ന് പരീക്ഷിക്കുന്നവര്‍ക്ക് കാഴ്ച ലഭിച്ചില്ലെങ്കില്‍ തുക തിരികെ നല്‍കുമെന്ന് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: