ടൈപ്പ് ടു പ്രമേഹം ഐറിഷ് യുവജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്പില്‍ ബോഡി മാസ് ഇന്‍ഡക്‌സ് ഏറ്റവും കൂടുതല്‍ ഐറിഷ് പുരുഷന്മാരിലും, ഐറിഷ് സ്ത്രീകള്‍ ബി.എം.ഐ യില്‍ മൂന്നാം സ്ഥാനത്താണെന്നും പഠനറിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയിലധികം ഐറിഷ് യുവജനങ്ങളും ടൈപ്പ് ടു പ്രമേഹ ബാധിതരാണെന്ന് ആരോഗ്യ പഠനത്തില്‍ സൂചന. പഞ്ചസാര ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിക്കാനും, ശരീര വണ്ണത്തിനും കാരണമാകുന്നുണ്ടെന്ന് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഐറിഷ് യുവാക്കളില്‍ 80% പേര്‍ക്കും തങ്ങള്‍ കഴിക്കുന്ന ഷുഗര്‍ പരിധി എത്രയാണെന്ന് അറിയാത്തവരാണ്. 46% ആളുകള്‍ ഷുഗര്‍ ടെസ്റ്റ് നടത്തുന്നില്ലെന്നും കണ്ടെത്തി. അയര്‍ലണ്ടിലെ 1000 യുവജനങ്ങളില്‍ ലോഡ്സ് ഫാര്‍മസി നടത്തിയ സര്‍വേ ഫലത്തിലൂടെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രമേഹത്തെക്കുറിച്ച് ബയോധവത്കരണം നടത്തുക എന്ന ലക്ഷ്യവും ഈ പഠനത്തിന് പിന്നിലുണ്ടെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ നീന ബൈന്‍സ് വ്യക്തമാക്കി.

അയര്‍ലണ്ടിലെ കുട്ടിക്കും പ്രമേഹത്തിന്റെ പിടിയിലകപ്പെട്ടു വരികയാണെന്ന് ഡോക്ടര്‍ നീന മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഷുഗര്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ആവശ്യകതയും അവര്‍ എടുത്തു പറയുന്നു.

Share this news

Leave a Reply

%d bloggers like this: