Sunday, January 21, 2018

45 ഇനം ഉത്പന്നങ്ങളുമായി ‘നിള’ യൂറോപ്പ് വിപണി കീഴടക്കുന്നു

Updated on 24-12-2017 at 11:15 am

പരിശുദ്ധമായ വെളിച്ചെണ്ണയും, നാടന്‍ ശര്‍ക്കര, നാടന്‍ പയര്‍, മട്ടയരി, വിവിധങ്ങളായ പലഹാരങ്ങള്‍ ഉള്‍പ്പെടെ 45 ല്‍ പരം ഇനങ്ങളുമായി അയര്‍ലണ്ട് വിപണിയില്‍ തുടക്കമായ ‘നിള’ യുടെ ഉത്പന്നങ്ങള്‍ ഇന്ന് യൂറോപ്പിലെ മറ്റ് മലയാളി സാന്നിധ്യമുള്ള രാജ്യങ്ങളിലെ വിപണികള്‍ കീഴടക്കിത്തുടങ്ങി. അയര്‍ലണ്ടില്‍ കഴിഞ്ഞമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മട്ടയരി ‘നിള’ യുടേതായിരുന്നതായി മിക്ക എല്ലാ ഏഷ്യന്‍ ഷോപ്പ് ഉടമകളും പറയുകയുണ്ടായി.

Posted by Rosemalayalam on Tuesday, December 12, 2017

പുതുമ നഷ്ടപ്പെടാതെയും പൊടിഞ്ഞ് പോകാതെയും മലയാളികളുടെ പ്രിയപ്പെട്ട സ്‌നാക്‌സുകള്‍ കൈകളിലെത്തുവാന്‍ ഉതകുന്ന രീതിയിലുള്ള പായ്ക്കിംഗുകളാണ് നിളയുടെ ഉത്പന്നങ്ങള്‍ക്ക് ഉള്ളത്. നിളയുടെ ഉത്പന്നങ്ങള്‍ക്ക് അയര്‍ലണ്ട് മലയാളികള്‍ നല്‍കിയ സ്വീകാര്യതയാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും നിളയുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വിതരണക്കാര്‍ക്ക് പ്രചോദനമായതെന്ന് അയര്‍ലണ്ടിലെ വിതരണക്കാരായ MPR IMPORTS & EXPORTS LTD വ്യക്തമാക്കി.

 

comments


 

Other news in this section