4 ദിവസങ്ങള്‍കൊണ്ട് Yes ക്യാംപെയിനര്‍മാര്‍ ശേഖരിച്ചത് 5 ലക്ഷം യൂറോ: എട്ടാം ഭരണഘടനാ ഭേദഗതി മുതലെടുക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന പോസ്റ്റുകളും ലഘുലേഖകളും വിതരണം ചെയ്യുന്നതിന് Together For Yes ക്യാംപെയ്നര്‍മാര്‍ ചെലവിടുന്നത് ലക്ഷക്കണക്കിന് യൂറോ എന്ന് റിപ്പോര്‍ട്ടുകള്‍. വന്‍ തോതിലുള്ള ഫണ്ടിങ് ശേഖരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ ജനവികാരം ശക്തമാകുന്നത്. ഗര്‍ഭചിദ്രം നടത്താന്‍ അനുവാദം ലഭിക്കുന്നത് സ്ത്രീക്കും തുല്യ പ്രാധാന്യം നല്കലാണെന്ന വ്യാജ പ്രചാരണമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. അബോര്‍ഷനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്.

No to Abortion ക്യാംപെയ്നര്‍മാര്‍ക്ക് യു.എസ്സില്‍ നിന്നും വന്‍ തോതില്‍ ഫണ്ട് ലഭിക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ എട്ടാം ഭരണഘടനാ ഭേദഗതിയെ മുന്‍നിര്‍ത്തി വന്‍ തോതിലുള്ള ധനശേഖരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണങ്ങളും മറ്റും അഴിച്ചുവിടാന്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എ എം

Share this news

Leave a Reply

%d bloggers like this: