36 വവ്വാല്‍ സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസ് സാനിദ്ധ്യം

കൊച്ചി : രണ്ടാം ഘട്ടത്തില്‍ കേരത്തില്‍ വീണ്ടും നിപ വൈറസ് ബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 12 വവ്വാലുകളില്‍ വൈറസ് കണ്ടെത്തി. പൂണെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ സാനിദ്ധ്യം തിരിച്ചറിഞ്ഞതോടെ 300 ഓളം ആളുകള്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരിലേക്ക് പനി പടര്‍ന്നിരുന്നില്ല.

ലോകസഭയില്‍ അടൂര്‍ പ്രകാശ്, ഐബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് വവ്വാലുകളില്‍ വൈറസ് സാനിദ്ധ്യം കണ്ടെത്തിയ വിവരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് വവ്വാലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 10 സാമ്പിളുകള്‍ നിപ പോസിറ്റീവ് ആയിരുന്നു. ഇത്തവണ പനി ബാധിച്ച വിദ്യാര്‍ത്ഥി താമസിച്ച പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് വവ്വാലുകളുടെ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയത്. വിദ്യാര്‍ത്ഥി കഴിച്ച പേരക്കയില്‍ നിന്നുമാകാം വൈറസ് ബാധിച്ചതെന്ന ആരോഗ്യവകുപ്പ് നേരെത്തെ തന്നെ സ്ഥിരീകരണം നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: