32 വര്‍ഷങ്ങള്‍ക്ക് ശേഷം മൈക്രോസോഫ്റ്റ് പെയിന്റ് പിന്‍വലിക്കുന്നു

ഒരു തലമുറ മുഴുവന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉപയോഗിച്ച പെയ്ന്റ് എന്ന ഫീച്ചര്‍ വിന്‍ഡോസ് നിര്‍ത്തലാക്കാന്‍ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുന്നത്.

പെയിന്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസേഫ്റ്റ് അധികൃതര്‍ അറിയിക്കുന്നത്. പെയിന്റ് എന്ന ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് പെയിന്റ് ഒഴിവാക്കും. എന്നാല്‍ വിന്‍ഡോസ് സ്റ്റോറുകളില്‍ നിന്ന് പെയിന്റ് ലഭിക്കും. പെയിന്റിന്റെ 3ഡി ഫീച്ചര്‍ ആയിരിക്കും ലഭ്യമാകുക.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ ഓട്ടം (അമേരിക്കയില്‍ ഫാള്‍), എംഎസ് പെയ്ന്റ് ആപ്ലിക്കേഷന്‍ ഇല്ലാതെയാണ് വരുന്നത്. ഏപ്രിലില്‍ അവതരിപ്പിച്ച വിന്‍ഡോസ് 10 ക്രിയേറ്റീവ് അപ്ഡേറ്റില്‍ പുതിയ പെയ്ന്റ് 3ഉ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. 3ഉ ഇമേജ് മേക്കിംഗ് ടൂളുകളും ബേസിക് 2ഉ ഇമേജ് എഡിറ്റിംഗ് ടൂളുകളുമാണ് ഇതിലുണ്ടായിരുന്നത്. അതേസമയം പരമ്പരാഗത പെയ്ന്റ് ആപ്ലിക്കേഷന്റെ അപ്ഡേഷനായി ഇതിനെ കാണാന്‍ കഴിയില്ല. എംഎസ് പെയ്ന്റിനൊപ്പം ഔട്ട്ലുക്ക് എക്സ്പ്രസ്, റീഡര്‍ ആപ്പ്, റീഡിംഗ് ലിസ്റ്റ് എന്നിവയും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

1985ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച സോഫ്റ്റ്വെയറാണ് ഇല്ലാതാകുന്നത്. വിന്‍ഡോസിന്റെ ആദ്യ ഡ്രോയിംഗ് – പിക്ചര്‍ എഡിറ്റിംഗ് സോഫ്റ്റ്വെയറായിരുന്നു എംഎസ് പെയ്ന്റ്. അതേസമയം jpeg ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ കഴിഞ്ഞത് വിന്‍ഡോസ് 98 അവതരിപ്പിച്ച പെയ്ന്റിന്റെ പുതിയ രൂപത്തോടെയാണ്. വിന്‍ഡോസ് 98ഓടെയാണ് പെയ്ന്റ് ജനപ്രിയത് നേടിയതും. അതിന് മുമ്പ് ബിറ്റ്മാപ് (ബിഎംപി), പിസിഎക്സ് ഫോര്‍മാറ്റുകള്‍ മാത്രമാണ് പെയ്ന്റിന് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. അതേസമയം ചിത്രങ്ങളുടെ കട്ട് ആന്‍ഡ് പേസ്റ്റ് പരിപാടികള്‍ക്ക് പെയ്ന്റ് ആപ്ലിക്കേഷന്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: