26 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ആനുകൂല്യം സംബന്ധിച്ച് ലേബര്‍ പുനരാലോചിക്കുന്നു…നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: യുവാക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ ലേബര്‍ പാര്‍ട്ടി…തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഒരു പക്ഷേ ഇത്തരം സമീപനം പാര്‍ട്ടി സ്വീകരിച്ച് കൂടായ്കയില്ല. ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടന്‍ ഇപ്പോള്‍ പറയുന്നത് 26 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന കുറഞ്ഞ ആനുകൂല്യ നിരക്ക് മൂലം ഉള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമെന്നാണ്. 2014 ബഡ്ജറ്റില്‍ ജോബ്സീക്കര്‍ അലവന്‍സ് വെട്ടികുറച്ചപ്പോള്‍ ലേബര്‍ യൂത്ത് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നതാണ്. പുതിയ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയുടെ യൂത്ത് വിങ് ചെയര്‍മാന്‍ ഗ്രേസ് വില്യംസ് പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം ഇനിയും തുടരാന്‍ അനുവദിക്കരുതെന്ന് പറഞ്ഞു. അനവധി യുവാക്കള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ സമ്പത് രംഗം മെച്ചപ്പെടുത്താന്‍ സഹായിച്ചത് മൂലം ജോലി ലഭിക്കുന്നുണ്ട്. സാമ്പത്തിക തിരിച്ച വരവിന്‍റെ കാര്യത്തില്‍ യുവാക്കളെ കൂടുതല്‍ വിശാലമായി ഉള്‍ക്കൊള്ളുന്നതിന് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രേസ് വില്യംസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി 26 വയസിന് താഴെയുള്ളവര്‍ക്ക് ജോബ് സീക്കര്‍ അലവന്‍സ് കൂടുതല്‍ ലഭിക്കുന്നതിനുള്ള പോരാട്ടം ലേബര്‍ യൂത്ത് തുടരും. ഇപ്പോഴത്തെ നയം മാറുന്നതിനുള്ള ആദ്യപടിയാണ് അവലോകനമെന്ന് കരുതുന്നതയായും ഗ്രേസ് പറഞ്ഞു.

26വയസായവര്ക്കും അതിന് മുകളിലുള്ളവര്‍ക്കും പരമാവധി ജോബ് സീക്കര്‍ അലവന്‍സ് നെ്നത് 188യൂറോയാണ്. 25വയസുള്ളവര്ക്ക് 144 യൂറോയുമാണ് ആഴ്ച്ചയില്‍ നല്‍കുക. 18-24നും ഇടയില്‍ ഉള്ളവര്‍ക്ക് ആഴ്ച്ചയില്‍ നൂറ് യൂറോയും അലവന്‍സ് നല്‍കും. 188 യൂറോയിലേക്ക് 26ന് വയസിന് താഴെയുള്ളവരുടെ ആനുകൂല്യം ഉയര്‍ത്തുന്നതിന് 2016ല്‍ ആവശ്യമായി വരുന്നത് 149 മല്യണ്‍ യൂറോ ആയിരിക്കും. പാര്‍ലമെന്‍റില്‍ സംസാരിച്ചിരുന്ന ബര്‍ട്ടന്‍ 26 വയസിന് താഴെയുള്ളവരുടെ നിരക്ക് കുറച്ചതിനെ ന്യായീകരിച്ചിരുന്നു. യുവാക്കളെ ആനകൂല്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന അഭിപ്രായത്തോടെയായിരുന്നു ഇത്.

യുവാക്കള്‍ അവരുടെ കഴിവ് മെച്ചപ്പെടുത്തില്ലെന്നും ഇത് മൂലം തൊഴില്‍ അവസരങ്ങള്‍ ലഭിക്കില്ലെന്നും വിമര്‍ശനം ഉയരാറുണ്ട്. സാമ്പത്തികമായ തിരിച്ച് വരവ് സാദ്യമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വൈദഗ്ദ്ധ്യമുള്ളവരായി യുവാക്കള്‍ മാറേണ്ടതുണ്ട്. അതല്ലെങ്കില്‍ തൊഴില്‍ലഭിക്കാതെ ദീര്‍ഘകാല തൊഴിലില്ലായ്മയിലേക്ക് യുവാക്കള്‍ കൂപ്പ് കുത്തും. വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടി സഹായം നല്‍കുക എന്നതിലേക്ക് ആനുകൂല്യം മാറുക എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ട്രെയ്നിങ് പ്രോഗ്രാമിന‍്റെയോ വിദ്യാഭ്യാസ പരിപാടികളുടെയോ ഭാഗമാകുന്നവര്‍ക്ക് അവര്‍ കുറഞ്ഞ നിരക്കിലുള്ള ജോബ് സീക്കര്‍ അലവന്‍സ് ലഭിക്കുന്നവരാണെങ്കില്‍ ആഴ്ച്ചയില്‍ 160 യൂറോ വരെ നല്‍കാമെന്നാണ് ബര്‍ട്ടന്‍ പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: